Site-Logo
POST

തിരുനബി യും സന്തോഷം പ്രകടിപ്പിക്കുന്നു.

സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

|

23 Dec 2024

feature image


തിരുനബിﷺ യുടെ ജന്മദിനം ആഘോഷിക്കുന്നതിന് ഇസ്ലാ മിക പ്രമാണങ്ങളുടെ അടിസ്ഥാനമുണ്ടെന്ന് നാം വ്യക്തമാക്കി യല്ലോ. ഇതിനെല്ലാം പുറമെ തിരുനബിﷺ  തന്നെ അവിടുത്തെ ജനനത്തിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. 
ഇമാം ബൈഹഖി(റ) അനസ് ബ്നു മാലിക്(റ) വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം:
"നുബുവ്വത്തിന് ശേഷം തിരുനബി ﷺ അവിടുത്തെ പേരിൽ സ്വയം അഖീഖത്ത് അറുത്തിട്ടുണ്ട്".

عن أنس رضي الله عنه، أن النبي ﷺ عق عن نفسه بعد النبوة) السنن البيهقي الكبرى ١٩٢٧٣(

ഈ ഹദീസ് നബിദിനാഘോഷത്തിന് വ്യക്തമായ രേഖയാ ണ് എന്ന് ഇമാം സുയൂത്വി വിശദീകരിക്കുന്നുണ്ട്.

"തിരുനബി(സ) യുടെ ജനനത്തിന്റെ ഏഴാം ദിവസം പിതാമഹനായ അബ്ദുൽ മുത്തലിബ് അവിടുത്തെ പേരിൽ അഖീഖത്ത് അറുത്തതിനാൽ വീണ്ടും ഒരാവർത്തി അഖീഖത്ത് അറുക്കപ്പെടേണ്ടതില്ല. പിന്നെ എന്തിനാണ് തിരു നബി ﷺ വീണ്ടും അഖീഖത്ത് അറുത്തത്? ഇമാം സുയൂത്വി വിശദീകരി ക്കുന്നു: 
അല്ലാഹു തിരുനബിﷺ  യെ ലോകർക്ക് മുഴുവൻ റഹ്മത്തായി നിയോഗിച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നുബുവ്വത്തിന് ശേഷം അവിടുന്ന് വീണ്ടും അഖീഖത്ത് അറുത്തത്. അപ്രകാരം നമുക്കും തിരു ജന്മത്തിൽ സന്തോഷിക്കുകയും എല്ലാവരും ഒരുമിച്ചു കൂടി മൗലിദ് കഴിക്കുകയും, ഭക്ഷണം നൽകുകയും ആരാധനകൾ കൊണ്ട്  നന്ദി പ്രകടിപ്പിക്കുകയും ചെയ്യൽ സുന്നത്താക്കപ്പെടും." (അൽ ഹാവീ ലിൽ ഫതാവാ:1/230)

قال الإمام السيوطي: قلت: وقد ظهر لي تخريجه على أصل آخر، وهو ما أخرجه البيهقي عن أنس «أن النبي ﷺ عق عن نفسه بعد النبوة» مع أنه قد ورد أن جده عبد المطلب عق عنه في سابع ولادته، والعقيقة لا تعاد مرة ثانية، فيحمل ذلك على أن الذي فعله النبي ﷺ إظهار للشكر على إيجاد الله إياه رحمة للعالمين وتشريع لأمته كما كان يصلي على نفسه لذلك، فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرات. )الحاوي للفتاوي ٢٣٠/١(

ഇമാം സുയൂത്വിയുടെ ഈ വിശദീകരണം നിരവധി പണ്ഡിതർ അംഗീകരിച്ച് അവരുടെ ഗ്രന്ഥങ്ങളിൽ എടുത്തു ഉദ്ധരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു

    ഇമാം ഷാമി(റ) (سبل الهدى والرشاد في سيرة خير العباد ١/‏٣٦٧)
    ഇമാം സർഖാനി(റ) ( شرح الزرقاني على المواهب اللدنية :١/‏ ٢٦٣)
    ഇബ്നു ഖാസിം അബ്ബാദി(റ) (حاشية تحفة المحتاج: ٧/‏٤٢٤)
    ഇമാം ഷർവാനി (റ) (حاشية تحفة المحتاج: ٧/‏٤٢٣)
 

Related Posts