Site-Logo
POST

ഇമാം ഫാകിഹാനിയും ഇബ്നുൽ ഹാജും പറഞ്ഞതെന്ത്?!

സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

|

22 Dec 2024

feature image

 

മുൻകഴിഞ്ഞു പോയ ഇമാമീങ്ങൾ മുഴുവനും നബിദിനാ ഘോഷത്തെ പ്രോത്സാഹിപ്പിക്കുകയും പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുകയുംചെയ്തവരാണെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചു. ഇനി ഈ വിശയത്തിൽ നവീന വാദികൾ ഒറ്റപ്പെട്ടചില പണ്ഡിതരെ നബിദിനത്തിനെതിരെ കൊണ്ടുവരാറുണ്ട്. ഇമാം ഇബ്നുൽ ഹാജ്(റ), ഇമാം ഫാകിഹാനി(റ), എന്നിവരുടെ അഭിപ്രായങ്ങളാണവ. അത് നമുക്കൊന്നു വിശക ലനം ചെയ്യാം.
രണ്ടുപേരും മാലിക്കി മദ്ഹബിലെ പണ്ഡിതന്മാരാണ്. മാലികി മദ്ഹബിന്റെ നിലപാട് നബിദിനാഘോഷം കഴിക്കണം എന്നത് തന്നെയാണ്. നിരവധി മാലികി പണ്ഡിതന്മാർ അത് .വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണാം.
ഇമാം ഇബ്നു അബ്ബാദ്(റ) 
ഹിജ്റ 792 വഫാത്തായ മാലിക്കി മദ്ഹബിലെ വലിയ പണ്ഡിതനും സൂഫിവര്യനുമായ ഇമാം ഇബ്നുഅബ്ബാദ് അനഫ് രി(റ) തിരുജന്മം മുസ്ലിമീങ്ങളുടെ ആഘോഷങ്ങളിൽ പെട്ട ഒരു ആഘോഷവും പെരുന്നാളിൽ പെട്ട ഒരു പെരുന്നാളുമായിട്ടാണ് പരിചയപ്പെടുത്തുന്നത്. ആ ദിനത്തിൽ കണ്ണിനും കാതിനും കുളിർമയേകുന്ന വിധം അലങ്കാരങ്ങളെ കൊണ്ടും മധുരഗീത ങ്ങളെ കൊണ്ടും സന്തോഷിക്കാനും മഹാൻ ആവശ്യപ്പെടുന്നു.

قال الإمام ابن عباد النفري: ... أنه عید من أعیاد المسلمین، وموسمٌ من مواسمھم، وكل ما یقتضیه الفرح والسرور بذلك المولد المبارك، من إیقاد الشمع وإمتاع البصر، وتنزه السمع والنظر، والتزیُّن بما حسن من الثیاب...أمر يباح لا ينكر)نزهة النظر للإمام ابن عباد النفري 52(

ഇമാം സർഖാനി(റ)
മാലികി മദ്ഹബിലെ പ്രധാന പണ്ഡിതനായ ഇമാം സർഖാനി(റ) ഇമാം ഖസ്ത്വല്ലാനി (റ) യുടെ അൽ മവാഹിബു ല്ലദുനി യ്യയുടെ വിശദീകരണ ഗ്രന്ഥത്തിൽ പേജുകളോളം നബിദിനാ ഘോഷത്തെ തെളിവുകളുടെ വെളിച്ചത്തിൽ സമർപ്പിക്കുന്നുണ്ട്. ഒപ്പം ഇമാം ഇബ്നു ഹാജ്(റ) വിന്റെ അഭിപ്രായത്തിനെ നിരൂപി ക്കുന്നുമുണ്ട്. (شرح المواهب اللدنية للإمام الزرقاني ١/ ١٥٩-١٦٥)
ഇമാം വൻശരീശി (റ)
ഹിജ്റ 914 വഫാത്തായ മാലികി മദ്ഹബുക്കാരനായ ഇമാം അഹ്മദ് അൽവൻശരീസി(റ) ഇബിനു അബ്ബാദ് അനഫ്‌രി (റ) നബി ജന്മദിനം ഈദാക്കണം എന്ന് പറഞ്ഞതിനെ എടുത്ത് ഉദ്ധരിച്ച് അംഗീകരിക്കുന്നുണ്ട്. (المعیار المعرب للإمام الونشریسي 11 /278
ഇനിയും ധാരാളം മാലിക്കീ പണ്ഡിതന്മാർ നബിദിനാഘോഷത്തെ അംഗീകരിച്ചതായി കാണാൻ സാധിക്കും.
ഇതിനെല്ലാം പുറമെ ഇമാം ഫാകിഹാനി(റ) നബിദിനാ ഘോഷത്തിനെ ഘണ്ഡിച്ചതിന് ഇമാം സുയൂത്വി (റ) കൃത്യമായി അക്ഷരംപ്രതി മറുപടി നൽകിയിട്ടുണ്ട്.

وقال الإمام السيوطي: وقد ادعى الشيخ تاج الدين عمر بن علي اللخمي السكندري المشهور بالفاكهاني من متأخري المالكية أن عمل المولد بدعة مذمومة وألف في ذلك كتابًا سماه المورد في الكلام على عمل المولد وأنا أسوقه هنا برمته وأتكلم عليه حرفًا حرفًا) الحاوي للفتاوي للإمام السيوطي 1/ 223(

ഇമാം സുയൂത്വി(റ) ഇമാം ഫാകിഹാനി(റ)നെ ഘണ്ഡിച്ച് ഗ്രന്ഥം എഴുതിയതിനെ അംഗീകരിച്ച് സർട്ടിഫൈ നൽകി പ്രത്യേകം മദ്ഹ് പറയുകയാണ് ഇമാം ഇബ്നു ഖാസിം(റ) തുഹ്ഫയുടെ വ്യാഖ്യാനത്തിൽ ചെയ്തത്.

قال الإمام ابن قاسم العبادي: ثم حكى [أي: الإمام السيوطي] أن الشيخ تاج الدين عمر بن علي اللخمي السكندري المشهور بالفاكهاني من متأخري المالكية ادعى أن عمل المولد بدعة مذمومة ألف في ذلك كتابا سماه المورد في الكلام على عمل المولد ثم سرده برمته ثم نقده أحسن نقد ورده أبلغ رد فلله دره من حافظ إمام) حاشية ابن قاسم العبادي على تحفة المحتاج: ٤٢٤/٧(

ഇമാം സുയൂത്വി(റ) യുടെ പ്രസ്തുത ഘണ്ഡനം ഇതുപോലെ നിരവധി പണ്ഡിതന്മാർ അംഗീകരിച്ച് അവരുടെ ഗ്രന്ഥങ്ങളിൽ എടുത്തു ഉദ്ധരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ പരിചയപ്പെടാം.
    ഇമാം ഷാമി(റ) (سبل الهدى والرشاد للإمام الشامي ٣٦٨/١)
    ഇമാം സർഖാനി(റ) (شرح الزرقاني على المواهب اللدنية ٢٦٢/١)
    ഇമാം ബറൂസവി(റ) (تفسير روح البيان ٥٧/٩)
ഇമാം ഫാക്കിഹാനിയുടെ ശിഷ്യനും ഹിജ്റ 781 ൽ വഫാത്തായ പ്രമുഖ പണ്ഡിതനുമായ ഇമാം ഇബ്നു മർസൂഖ് തൽമസാനി (റ) നബിദിനാഘോഷത്തെ കുറിച്ച് “ജനൽ ജന്നതൈൻ” എന്ന പേരുള്ള ഒരു ഗ്രന്ഥം രചിക്കുകയും അതിൽ നബിദിനാഘോഷത്തെ അംഗീകരിക്കുകയും ആ ദിവസത്തിന്റെ പവിത്രതയെ പ്രതിപാദിക്കുകയും ചെയ്യുന്നുണ്ട്.
ഇമാം ഇബ്നുൽ ഹാജ്(റ) മൗലിദാഘോഷത്തിനെ എതിർത്തോ ?
ഇമാം ഇബ്നുൽ ഹാജ്(റ) ന്റെ അൽ മദ്ഖൽ എന്ന ഗ്രന്ഥത്തിലെ ചില പ്രത്യേക ഭാഗം മാത്രം അടർത്തിയെടുത്ത് മഹാനവർകളെ മൗലിദ് വിരോധിയാക്കി ചിലർ പ്രചരിപ്പിക്കാ റുണ്ട്. യഥാർത്ഥത്തിൽ തെളിവുകൾ നിരത്തി മൗലിദ് ആഘോ ഷത്തെ സമർത്ഥിച്ച പണ്ഡിതനാണ് ഇമാം ഇബ്നുൽ ഹാജ്(റ). അതിലൊരു ഭാഗം നബിദിനത്തിന്റെ മഹത്വം പറയുന്നിടത്ത് വിശദീകരിച്ചു കഴിഞ്ഞു. 
നബിദിനാഘോഷത്തിനെ അംഗീകരിച്ച് മഹാൻ പറയുന്ന മറ്റൊരു ഭാഗം കാണുക:

أشار ﷺ إلى فضيلة هذا الشهر العظيم بقوله عليه الصلاة والسلام للسائل الذي سأله عن صوم يوم الاثنين فقال -عليه الصلاة والسلام- ذلك يوم ولدت فيه فتشريف هذا اليوم متضمن لتشريف هذا الشهر الذي ولد فيه فينبغي أن نحترمه حق الاحترام ونفضله بما فضل الله به الأشهر الفاضلة وهذا منها لقوله- ﷺ أنا سيد ولد آدم ولا فخر  )المدخل للإمام ابن الحاج ٣/٢(

"ഓരോ ആഴ്ചകളിലും തിങ്കളാഴ്ച ദിവസ ത്തിലെ നോമ്പിന് മുത്ത് നബി ജനിച്ച ദിനമെന്ന കാരണം കൊണ്ട് മാത്രം വലിയ മഹത്വമുണ്ടെന്ന കാര്യം നിനക്ക റിയില്ലെ..!? ഇത് പ്രകാരം മഹത്വമേറിയ റബിഉൽ അവ്വൽ മാസം പ്രവേശിച്ചാൽ ആ മാസത്തോട് യോചിച്ച രീതിയിൽ മുത്ത് നബിയെ അനുഭാവനം ചെയ്യൽ കൊണ്ട് അതിനെ ബഹുമാനി ക്കലും ആദരിക്കലും നമുക്കത്യാവശ്യമാണ്. തിരുനബിﷺ മഹത്വമേറിയ സമയങ്ങളെ നല്ല കാര്യങ്ങൾ പ്രത്യേകം ചെയ്യാൻ വേണ്ടി തിരഞ്ഞടുക്കാറു ണ്ടായിരുന്നു. (അൽ മദ്ഖൽ 2/3)
ഈ രൂപത്തിൽ നബിദിനാഘോഷത്തിനെ അംഗീകരിച്ച മഹാനുവർകൾ എങ്ങനെയാണ് നബിദിന വിരോധിയാവുക? എന്നാൽ നബിദിനാഘോഷത്തെ എതിർത്തുവെന്ന് തോന്നിപ്പി ക്കുന്ന ചില പരാമർശങ്ങൾ അവിടുത്തെ അൽ മദ്ഖൽ എന്ന ഗ്രന്ഥത്തിൽ കാണാം. പ്രസ്തുത പരാമർശങ്ങൾ നബിദിനാ ഘോഷത്തെ പറ്റിയല്ല. മറിച്ച് നബിദിനാഘോഷത്തിൽ കടന്നു കൂടിയ അനാചാരങ്ങളെ പറ്റിയാണെന്ന് നിരവധി പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്.
ഇമാം സഖാവി(റ) പറയുന്നു: 

قال الإمام السخاوي: ولأجل ما انضم اليه من المناكير أطال ابن الحاج في مدخله في تقبيح فعله ومنع الظاهر جقمق رحمه الله من فعله بطنتداء) الأجوبة المرضية للإمام السخاوي رقم الفتوى: ٣١٦ (١١١٩(

നബിദിനാഘോഷത്തിൽ കടന്നു കൂടിയ തിന്മകൾ കണ്ടപ്പോൾ അതിനെ എതിർക്കുകയാണ് ഇമാം ഇബ്നുൽഹാജ്(റ) ചെയ്തത്. ഇമാം ഖസ്ത്വല്ലാനി(റ) യും ഇത് വ്യക്തമാക്കുന്നുണ്ട്.

قال الإمام القسطلاني: ولقد أطنب ابن الحاج في "المدخل" في الإنكار على ما أحدثه الناس من البدع والأهواء والغناء بالآلات المحرمة  عند عمل المولد الشريف، فالله تعالى يثيبه على قصده الجميل، ويسلك بنا سبيل السنة، فإنه حسبنا ونعم الوكيل) المواهب اللدنية للإمام القسطلاني ٩٤/١(

ഇമാം ദിയാർ അൽ ബക്‌രി(റ) ഇമാം ഖസ്ഥല്ലാനി(റ) പറഞ്ഞതിനെ മഹാനവർകൾ എടുത്ത് ഉദ്ധരിക്കുന്നു (താരീഖുൽ ഖമീസ്:1/223)
ഇമാംസുയൂത്വി(റ) വളരെ വ്യക്തമായി ഈ വിശയം കൈകാര്യം ചെയ്യുന്നുണ്ട്.

قال الإمام السيوطي: وقد تكلم الإمام أبو عبد الله بن الحاج في كتابه المدخل على عمل المولد فأتقن الكلام فيه جداً، وحاصله مدح ما كان فيه من إظهار شعار وشكر ، وذم ما احتوى عليه من محرمات ومنكرات ، وأنا أسوق كلامه فصلاً فصلاً) الحاوي للفتاوي للإمام السيوطي: ٢٢٦/١(

ഇമാം ഇബ്നുൽ ഹാജ്(റ) മൌലിദാഘോഷത്തിന്റെ മഹത്വങ്ങൾ വളരെ ഭംഗിയായി സംസാരിക്കുകയും അതോട് കൂടെ അതിൽ നടക്കുന്ന തിന്മകളെ ശക്തമായി എതിർക്കു കയുമാണ് ചെയ്തത്. അത് ഞാൻ കൃത്യമായി ഇവിടെ സമർത്ഥി ക്കുന്നുണ്ട്. ഇമാം ഷാമി(റ) വും സുയൂഥി ഇമാം പറഞ്ഞ ഈ ഭാഗം പറഞ്ഞത് എടുത്തുദ്ധരിക്കുന്നുണ്ട്. (سبل الهدى والرشاد: ٣٧١/١)
ഇമാം വൻഷരീസി (റ) വിശദീകരിക്കുന്നത് കാണുക:

وما أنكر من أنكر ما يقع في هذا الزمان من الاجتماع في المكاتب للأطفال إلا خيفة المناكر، واختلاط النساء والرجال المعيار المعرب للإمام الونشريسي ٢٧٩/١(

"നബിദിനാഘോഷത്തിനെ ഒരൊറ്റ പണ്ഡിതരും  തന്നെ എതിർത്തിട്ടില്ല. വല്ലവരും എതിർത്തിട്ടുണ്ടെങ്കിൽ അത് 

Related Posts