തിരുനബിﷺ യുടെ മദ്ഹുകൾ പാടിപ്പറയലാണല്ലോ മൗലിദ് സദസ്സുകൾ കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ഇങ്ങനെയുള്ള മൗലിദ് സദസ്സുകൾ സ്വഹാബത്തിനിടയിൽ വ്യാപകമായി നടന്നിരുന്നതായി ചരിത്ര ഗ്രന്ഥങ്ങൾ നമ്മെ പരിചയപ്പെടുത്തുന്നുണ്ട്.
ഇബ്നു അബ്ബാസ് ﵁ വിനെ തൊട്ട് ഇമാം തിർമിദി ﵀ ഉദ്ധരിക്കുന്നു:
وفي سنن الترمذي: عن ابن عباس قال : جلس أصحاب رسول الله صلى الله عليه وسلم ينتظرونه قال فخرج حتى إذا سمعهم يتذاكرون فسمع حديثهم فقال بعضهم عجبا أن الله عز وجل اتخذ من خلقه خليلا اتخذ إبراهيم خليلا وقال آخر ماذا بأعجب من كلام موسى كلمه تكليما وقال آخر فعيسى كلمة الله وروحه وقال آخر آدم اصطفاه الله فخرج عليهم فسلم وقال قد سمعت كلامكم وعجبكم أن إبراهيم خليل الله وهو كذلك وموسى نجي الله وهو كذلك وعيسى روح الله وكلمته وهو كذلك وآدم اصطفاه الله وهو كذلك ألا وأنا حبيب الله ولا فخر وأنا حامل لواء الحمد يوم القيامة ولا فخر وأنا أول شافع وأول مشفع يوم القيامة ولا فخر وأنا أول من يحرك حلق الجنة فيفتح الله لي فَيُدْخِلُنِيهَا ومعي فقراء المؤمنين ولا فخر وأنا أكرم الأولين والآخرين ولا فخر (سنن الترمذي رقم الحديث: 3616(
തിരുനബിയുടെ അനുചരന്മാർ എല്ലാവരും തിരു നബിയെ കാത്തിരിക്കുകയാണ്. അവർ കഴിഞ്ഞുപോയ പ്രവാചകന്മാ രുടെ മദ്ഹുകൾ, മൗലിദുകൾ പറഞ്ഞുകൊണ്ടിരിക്കു കയാണ്. ആ സമയത്ത് തിരുനബി വരികയും അവർ പറഞ്ഞ മദ്ഹുകളെ അംഗീകരിക്കുകയും ശേഷം തിരുനബി തന്റെ മദ്ഹുകൾ പറയുകയാണ്. “ഞാൻ അല്ലാഹുവിന്റെ ഹബീബാണ്, ഞാൻ അന്ത്യദിനത്തിലെ പതാക വാഹകനാണ്, ഞാൻ അന്ത്യദിന ത്തിലെ ആദ്യ ശുപാർശകനാണ്, ഞാനാണ് ആദ്യമായി സ്വർഗ്ഗം തുറക്കുക, എന്നോട് കൂടെ അല്ലാഹു ധാരാളം വിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കും, ഞാൻ സർവ്വരിലും ഏറ്റവും ശ്രേഷ്ഠരാണ്. ഇതൊന്നും അഹങ്കാരം കൊണ്ടു പറയുന്നതല്ല.”
സവാദ് ബിനു ഖാരിബിന്റെ മൗലിദ്സദസ്സ്ഹാഫിള് ഇബ്നു കസീർ പറയുന്നു:
وفي البداية والنهاية: ...عن سواد بن قارب: قد امتحن الله قلبي، فرحلت ناقتي ثم أتيت المدينة - يعني مكة فإذا رسول الله -صلى الله عليه وسلم- في أصحابه فدنوت فقلت: اسمع مقالتي يا رسول الله. قال هات فأنشأت أقول
وَكُنْ لِي شَفِيعًا يَوْمَ لَا ذُو شَفَاعَة سِوَاكَ بِمُغْنٍ عَنْ سَوَادِ بْنِ قَارِبِ
قال ففرح رسول الله -صلى الله عليه وسلم- وأصحابه بمقالتي فرحا شديدا، حتى رُئِيَ الْفَرَحُ في وجوههم.
ورواية أخرى...فقال رسول الله -صلى الله عليه وسلم-: "سر في قومك وقل هذا الشعر فيهم"...وقال بعد إنشاد الشعر الأخير فضحك رسول الله -صلى الله عليه وسلم- حتى بدت نواجذه وقال: " أفلحت يا سواد) البداية والنهاية للحافظ ابن كثير 2/ 408(
സ്വഹാബിവര്യനായ സവാദ് ബിനു ഖാരിബ് പറയുന്നു: “ഞാൻ ദുഖിച്ചിരുന്ന സമയത്ത് എന്റെ വാഹനം മദീനയോട് അടുപ്പിച്ചു. അങ്ങനെ തിരുനബി ﷺ യുടെ സമീപത്തെത്തി. തിരുനബി ﷺ യോട് ഞാൻ മദ്ഹ് പറയാൻ സമ്മതം ചോദിച്ചു. അങ്ങനെ ഞാൻ നബിയെ കുറിച്ച് ഒരുപാട്ട് പാടി. ഇത് കേട്ട തിരുനബി ﷺ യുടെയും അനുജന്മാരുടെയും സന്തോഷം അവ രുടെ മുഖങ്ങളിൽ കാണുന്നുണ്ട്. തിരുനബി അണപ്പല്ല് കാണും വിധം ചിരിച്ച് സന്തോഷിക്കുന്നുണ്ടായിരുന്നു. അവിടുന്ന് “സവാദേ.... നീ വിജയിച്ചിരിക്കുന്നു എന്ന് ആശീർവദിച്ചുകൊണ്ട് തിരുനബി ഈ മദ്ഹുകൻ എന്റെ നാട്ടിലും പോയി പാടാൻ ആവശ്യപ്പെടുകയുണ്ടായി.
കഅബ് ബ്നു സുഹൈർ ﵁ ന്റെ മൗലിദ് സദസ്സ്
ഇമാം ബൈഹഖി ﵁ ഉദ്ധരിക്കുന്നു:
عن موسى بن عقبة قال: أنشد النبي ﷺ كعب بن زهير: بانت سعاد في مسجده بالمدينة، فلما بلغ قوله:
إن الرسول لسيف يستضاء به مهند من سيوف الله مسلول
في فتية من قريش قال قائلهم ببطن مكة لما أسلموا زولوا
أشار رسول الله ﷺ بمكة إلى الحلق، ليأتوا فيسمعوا منه.
)السنن الكبرى للبيهقي) (الاستيعاب للإمام ابن عبد البر) (البداية والنهاية للحافظ ابن كثير(
“കഅ്ബ ബ്നു സുഹൈർ(റ) തിരുനബിﷺ യുടെ മുന്നിൽ വെച്ച് തന്റെ പ്രസിദ്ധ കാവ്യമായ ബാനത്തു സുആദ് പാടുകയും നിശ്ചിത വരി എത്തിയപ്പോൾ തിരുനബിﷺ കൂടെയുള്ള സഹാബത്തിനോട് അടുത്ത് വന്നിരുന്ന് അത് കേൾക്കാൻ ക്ഷണിക്കു കയുണ്ടായി”
ഹസ്സാനു ബിനു സാബിത്ത് ﵁ ന്റെ മൗലിദ് സദസ്സ്ആഇഷ ﵂ പറയുന്നു:
عن عائشة قالت: كان رسول الله ﷺ يضع لحسان منبرا في المسجد يقوم عليه قائما يفاخر عن رسول الله ﷺ أوينافح. ويقول رسول الله ﷺ: «إن الله يؤيد حسان بروح القدس ما نافح أو فاخر عن رسول الله ﷺ ) مشكاة المصابيح :٤٨٠٥(
“തിരുനബി ﷺ ഹസ്സാനു ബിനു സാബിത്ത് ﵁ വിന് മദ്ഹ് പറയാൻ മദീനാ പള്ളിയിൽ ഒരു മിമ്പർ നിർമിച്ചു കൊടുത്തിരു ന്നു. മദ്ഹ് പറയുമ്പോൾ “ഹസാനിനെ അല്ലാഹു റൂഹുൽ ഖുദ്സ് കൊണ്ട് ശക്തിപ്പെടു ത്തട്ടെ” എന്ന് തിരുനബി ﷺ പറയാറുണ്ടായിരുന്നു.