قَالَ رَسُولُ الله ﷺ : «اقْرَءُوا عَلَى مَوْتَاكُمْ يَس»
أخرجه أبو داود (۳۱۲۱)● النسائي السنن الكبرى» (۱۰۹۱۳) ●عمل اليوم والليلة للنسائي ٥٨١/١ ●مسند أحمد (۲۰۳۰۱) ●الحاكم : ٠٥٦٥/١ ●البيهقي ٣٨٣/٣ ●الفتح الرباني ٤٥٠٢/٩ . حسن (۳۱۲۱) ●ابن ماجه (١٤٤٨) ●صحيح ابن حبان ۳۰۰۲ . ۳ ●الأذكار للامام النووي ١٩٢● شرح البخاري لابن الملقن أو ما حسن ١٥٣/٢٣ ●صحيح الجامع الصغير ۸۹۱۸ ●الترغيب والترهيب ۳۱۹/۲ . إسناده صحيح أو . قاربهما
വളരെയധികം പ്രസിദ്ധമായ നിരവധി മുഹദ്ധിസുകൾപല പരമ്പരകളിലൂടെയായിറിപ്പോർട്ട് ചെയ്തഹദീസാണ് "മരണപ്പെട്ടവരുടെ മേൽ നിങ്ങൾയാസീൻ ഓതുവീൻ" എന്ന മുത്ത് നബി(സ്വ)യുടെവാക്ക്.
അബൂദാവൂദ്:3121 ലും സുനനു ന്നസാഈ:10913ലും മുസ്നദ് അഹ്മദ്:2031ലും ഇബ്നുമാജ:1448 ലും സ്വഹീഹ് ഇബ്നു ഹിബ്ബാൻ:3002 ലും ഹാക്കിം:1/565 ലും ബൈഹഖി: 3/383 ലും മറ്റു നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും ഈ ഹദീസ് കാണാനാകും. വ്യത്യസ്ത സ്വഹീഹായ പരമ്പരകളിലൂടെ ഈ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെടുകയും നിരവധി പണ്ഡിതർ ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ ഹദീസ് മരണപ്പെട്ടവരുടെ മേൽ ഖുർആൻ ഓതാൻ വ്യക്തമായ പ്രമാണമാണ്. കാരണം ഇതിൽ ഉപയോഗിച്ചത് ’മയ്യിത്ത്' എന്ന പദത്തിന്റെ ബഹുവചനമാണ്. ഈ കാര്യം ബിദ്അതുകാരുടെ നേതാവ് ഷൌകാനി തന്നെ പറയുന്നത് കാണുക:
وَاللَّفْظُ نَصٌّ فِي الْأَمْوَاتِ وَتَنَاوُلُهُ لِلْحَيِّ الْمُحْتَضَرِ مَجَازٌ فَلَا يُصَارُ إلَيْهِ إلَّا لِقَرِينَةٍ (نيل الأوطار ٤/٢٩ — الشوكاني (ت ١٢٥(
“ഈ ഹദീസിൽ പ്രയോഗിച്ച പദം മരിച്ചവരുടെ കാര്യത്തി ൽ ആണെന്നത് അടിസ്ഥാനപരമായി വ്യക്തമാണ്. അതിൽ നിന്ന് ജീവിച്ചിരിക്കുന്നവരിലേക്ക് ആലങ്കാരികമായി ഉപയോഗി ക്കണമെങ്കിൽ അതിന് മറ്റൊരു തെളിവിന്റെ ആവശ്യമുണ്ട്.” (നയ്.ലുൽ ഔതാർ:4/29)
ഈ ഹദീസ് മരണം ആസന്നമായവരുടെ സമീപത്തു ഖുർആൻ ഓതാനാണ് തെളിവാകുന്നതെന്ന് പറഞ്ഞ പണ്ഡി തരുണ്ട്. അതിനായി കാരണം പറഞ്ഞത് ‘ഖിറാഅതുൻ അലൈഹി’ എന്നത് ജീവിച്ചിരിക്കുന്നവരുടെ മുന്നിൽ ഓതി ക്കൊടുക്കുന്നതിനെ കുറിച്ചാണ് പ്രയോഗിക്കുക. മരണപ്പെട്ട വരുടെ മുന്നിൽ ഓതുന്നതിനു ‘ഖിറാഅതുൻ അലൈഹി’ ഉപയോഗിക്കാറില്ല എന്നതാണ്. ഇതാണ് ചില ഇമാമീങ്ങൾ لأن الميت لا يقرأ عليه എന്ന് അവർ പറഞ്ഞതിന്റെ അർത്ഥം. ഈ വാക്കിനു ‘മരിച്ചവരുടെ മേൽ ഖുർആൻ ഓതപ്പെടുകയില്ല /ഓതപ്പെടരുത് എന്നൊക്ക വഹാബികൾ ദുർവാഖ്യാനിക്കുന്ന ത് കടുത്ത തെറ്റാണ്. بل عنده എന്നാണ് പ്രയോഗം എന്നത ടക്കം ഇമാമീങ്ങൾ ഈ വാക്കിനെ വിശദീകരിച്ചിട്ടുണ്ട്. കാരണം മരപ്പെട്ടവരുടെ ചാരത്തും അവർക്ക് വേണ്ടിയും ഖുർആൻ പാരായണം ദീനിൽ സ്ഥിരപ്പെട്ടതാണ്. പക്ഷെ ഈ ഹദീസിലെ പ്രയോഗം 'علي' എന്നായത് കൊണ്ടും അത് ജീവി ച്ചിരിക്കുന്നവരുടെ മേൽ ഉപയോഗിക്കുന്ന പദമായതുകൊണ്ടു മാണ് വ്യക്തമായി ‘മരണപ്പെട്ടവരുടെ മേൽ’ എന്നർത്ഥം വരുന്ന علي موتاكم എന്ന വാക്കിനെ മരണമാസന്നമായവർ എന്ന് വ്യാഖ്യാണിക്കേണ്ടി വന്നത്.
ഇനി علي موتاكم എന്ന പ്രയോഗം ജീവനുള്ള സമയത്തെ പറ്റി മാത്രമേ ഉപയോഗിക്കാവൂ എന്ന വാദമാണല്ലോ ‘മരണ പ്പെട്ടവർ’ എന്ന് മുത്ത് നബി(സ്വ) വ്യക്തമായി പറഞ്ഞതിനെ ‘മരണമാസന്നമായവർ’ എന്ന് വ്യാഖ്യാനിക്കേണ്ടി വന്നതിന് കാരണം. എന്നാൽ അങ്ങനെ വ്യാഖ്യനിക്കേണ്ടതില്ലെന്നും علي موتاكم എന്നത് മരണപ്പെട്ടവരുടേ മേൽ ഓതുന്നതിനും ഉപ യോഗിക്കുമെന്നും തെളിവുകൾ സഹിതം ഇമാമീങ്ങൾ മറുപടി നൽ കുന്നുണ്ട്.
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) അവിടുത്തെ പ്രസിദ്ധവും ശാഫി മദ്ഹബിലെ ഏറ്റവും അവലംബയോഗ്യ വുമായ ഗ്രന്ഥം തുഹ്ഫയിൽ എഴുതുന്നു.
وَكَوْنُ الْمَيِّتِ لَا يُقْرَأُ عَلَيْهِ مَمْنُوعٌ لِبَقَاءِ إِدْرَاكِ رُوحِهِ فَهُوَ بِالنِّسْبَةِ لِسَمَاعِ الْقُرْآنِ وَحُصُول بَرَكَتِهِ لَهُ كَالْحَقِّ وَإِذَا صَحَ السَّلَامُ عَلَيْهِ فَالْقِرَاءَةُ عَلَيْهِ أَوْلَى [تحفة المحتاج: ٣/٩٣]
“ഈ ഹദീസിലെ عَلَى مَوْتَاكُمْ എന്ന പദം കൊണ്ട് മയ്യിത്തി ന്റെ ‘മേൽ’ ഖുർആൻ ഓതപ്പെടാറില്ല എന്ന് പറയുന്നത് ഒരിക്കലും ശരിയല്ല.! കാരണം: മരണശേഷവും ആത്മാവിന്റെ ജീവൻ അവശേഷിക്കുന്നുണ്ട്. ഖുർആൻ കേൾക്കുകയും അതിന്റെ ബറകത് ലഭിക്കുകയും ചെയ്യുന്ന വിഷയത്തിൽ മയ്യിത്തിന്റെ ആത്മാവ് ജീവിച്ചിരിക്കുന്നവരെ പോലെതന്നെ യാണ്. മരിച്ചവരുടെ മേൽ സലാം ചൊല്ലുന്നത് (سلام عليه) സ്വഹീഹാകുമെങ്കിൽ അവരുടെ മേൽ ഖുർആൻ ഓതുന്നത് (قرائة عليه) എന്തായാലും ശരിയാകുന്നതാണ്. (തുഹ്ഫ:3/93)
ചുരുക്കത്തിൽ മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതുന്നത് പ്രമാണത്തിന്റെ അടിസ്ഥനത്തിൽ വ്യകതമായി സ്ഥിരപ്പെട്ടത് തന്നെയാണ്. അതവർക്ക് ഉപകരിക്കുമെന്നതി ലേക്ക് സൂചിപ്പിക്കുന്ന പല വിധത്തിലുള്ള ഹദീസുകളും സ്വഹാബത്തിന്റെ അസറുകളും നാം കാണുകയുണ്ടായി.
ഇതു തന്നെയായിരുന്നു മുൻഗാമികളായ മദ്ഹബിന്റെ പണ്ഡിതരും എടുത്ത നിലപാട്. ഇമാം ശാഫിഈ(റ) തന്റെ പ്രസിദ്ധമായ ഗ്രന്ഥം ‘ഉമ്മിൽ’ എഴുതുന്നു:
وأُحِبُّ لَوْ قُرِئَ عِنْدَ القَبْرِ ودُعِيَ لِلْمَيِّتِ [الأم للإمام الشافعي: ٣٢٢/١[
“ഖബറിന്റെ ചാരത്തു വെച്ച് ഖുർആൻ ഓതുകയും മയ്യി ത്തിന് വേണ്ടി ദുആ ചെയ്യുകയും ചെയ്യുന്നതിനെ ഞാൻ ഇഷ്ട പ്പെടുന്നു.” (അൽ ഉമ്മ്:1/322)
ഇമാം അഹ്മദ് ബ്നു ഹമ്പൽ(റ) പറയുന്നു:
: إذا دخلتم المقابر فاقرءوا آية الكرسي وثلاث مرات ﴿قُل هُوَ اللَّهُ أَحَدٌ﴾ ثم قولوا: اللهم إن فضله لأهل المقابر)الجامع لعلوم الإمام أحمد - الفقه ٧/١٥٢ — أحمد بن حنبل (ت ٢٤١(
“നിങ്ങൾ ഒരു ഖബർസ്ഥാനിലേക്ക് പ്രവേശിച്ചാൽ അവിടെ വെച്ച് നിങ്ങൾ ആയത്തുൽ കുർസിയ്യ് ഓതുവീൻ.. ഖുൽ ഹുവല്ലാഹു മൂന്ന് പ്രാവശ്യവും ഓതുക. എന്നിട്ട് അതിന്റെ മഹത്വം ഈ ഖബ്റാളികൾക്ക് എത്തിക്കണേ എന്ന് ദുആ ചെയ്യുക.” (ജാമിഉൽ ഉലൂം /ഇമാം അഹ്മദ്: 7/152)