ഒരാൾ മഹാത്മാക്കളുടെ സാന്നിധ്യത്തിൽ വച്ച് തങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ അവരോട് ആവശ്യപ്പെടുന്ന ഇസ്തിഗാസ ശിർക്കാവുകയില്ല എന്ന് മൗലവി സാഹിബ് സമ്മതിക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നാൽ ലോകത്തിന്റെ ഏത് കോണിൽ നിന്ന് വിളിച്ചാലും അവർക്ക് കേൾക്കാൻ കഴിയുമോ, കേട്ടാൽ തന്നെ ഉത്തരം ചെയ്യാൻ കഴിയുമോ തുടങ്ങിയ സംശയങ്ങളാണ് ബാക്കിയുള്ളത്.
അതിന്റെ ചർച്ച പിന്നീടാവാം.
മൗലവിയുടെ കുറിപ്പിൽ നിന്ന് അദ്ധേഹത്തിന് ചില തെറ്റിദ്ധാരണകളുണ്ടെന്ന് മനസ്സിലായി;
തിരുനബിﷺക്ക് സലാം പറയുമ്പോൾ നബി തങ്ങൾ അത് കേൾക്കുകയില്ലെന്നും സലാം മടക്കാൻ അല്ലാഹു റൂഹ് തിരിച്ച് നൽകി സൗകര്യം ചെയ്യുന്നുമെന്നുമാണ് അദ്ധേഹം എഴുതിയത്.
യഥാർത്ഥത്തിൽ അമ്പിയാക്കൾ അവരുടെ ഖബറുകളിൽ ജീവിച്ചിരിക്കുന്നവരാണ് എന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്. ഇബ്ന് തൈമിയ തന്നെ തന്റെ മജ്മൂഉൽ ഫതാവയിൽ ഇത് വ്യക്തമാക്കീട്ടുണ്ട്. അപ്പോൾ പിന്നെ എന്താണ് റൂഹിനെ മടക്കുന്നു എന്ന് പറഞ്ഞതിന്റെ താൽപര്യം എന്ന സംശയം സ്വാഭാവികമാണ്.
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ﵀ ഈ സംശയത്തിന് മറുപടി പറയുന്നു: (( നബിﷺ പറഞ്ഞു: "വെള്ളിയാഴ്ച ദിവസം നിങ്ങൾ എനിക്ക് കൂടുതൽ സ്വലാത്ത് ചൊല്ലുക- നിങ്ങളുടെ സ്വലാത്ത് എനിക്ക് കാണിക്കപ്പെടും." സ്വഹാബത്ത് ചോദിച്ചു: "ഞങ്ങളുടെ സ്വലാത്തുകൾ എങ്ങനെയാണ് അങ്ങേക്ക് കാണിക്കപ്പെടുക?! അങ്ങ് ദ്രവിച്ച് പോയിട്ടുണ്ടാവുകയില്ലേ?!"
തിരുനബിﷺ പറഞ്ഞു: " അമ്പിയാക്കളുടെ ശരീരത്തെ ദ്രവിപ്പിക്കലിൽ നിന്ന് അല്ലാഹു ഭൂമിയെ വിലക്കിയിട്ടുണ്ട്." അബൂഹുറൈറ ﵁ നിന്ന് അബൂ ദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് ഇവിടെ സംശയമായി വരാം. അത് ഇങ്ങനെയാണ്: "അല്ലാഹു എനിക്ക് റൂഹ് മടക്കി തന്നിട്ടല്ലാതെ ആരും എന്നോട് സലാം പറയുന്നില്ല. അങ്ങനെ ഞാൻ അവരുടെ സലാം മടക്കും." റൂഹ് മടക്കുന്നു എന്നതിൽ നിന്ന് പ്രത്യക്ഷത്തിൽ മനസ്സിലാവുക ശരീരത്തിൽ റൂഹ് ഇല്ലായിരുന്നു എന്നാണല്ലോ, അതിനാണ് മരണം എന്ന് പറയുന്നത്. എന്നാൽ ഈ സംശയത്തിന് പണ്ഡിതന്മാർ വ്യത്യസ്ത മറുപടി പറഞ്ഞതായി കാണാം.
റൂഹ് മടക്കി എന്നതുകൊണ്ട് വിവക്ഷ തിരുനബിയെ മറവ് ചെയ്തശേഷം ഉടൻ മടക്കി നൽകി എന്നാണ്. അല്ലാതെ ഒരാൾ സലാം പറയുമ്പോൾ റൂഹ് മടക്കി നൽകുകയും പിന്നെതിരിച്ചെടുക്കുകയും വീണ്ടും മടക്കുകയും ചെയ്യുന്നു എന്നല്ല))
وَعِنْدَ أَبِي دَاوُدَ وَالنَّسَائِيِّ وَصَحَّحَهُ بن خُزَيْمَةَ وَغَيْرُهُ عَنْ أَوْسِ بْنِ أَوْسٍ رَفَعَهُ فِي فَضْلِ يَوْمِ الْجُمُعَةِ فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ قَالُوا يَا رَسُولَ اللَّهِ وَكَيْفَ تُعْرَضُ صَلَاتُنَا عَلَيْكَ وَقَدْ أَرَّمْتَ قَالَ إِنَّ اللَّهَ حَرَّمَ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَ الْأَنْبِيَاءِ وَمِمَّا يُشْكِلُ عَلَى مَا تَقَدَّمَ مَا أَخْرَجَهُ أَبُو دَاوُدَ مِنْ وَجْهٍ آخَرَ عَنْ أَبِي هُرَيْرَةَ رَفَعَهُ مَا مِنْ أَحَدٍ يُسَلِّمُ عَلَيَّ إِلَّا رَدَّ اللَّهُ عَلَيَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلَامَ وَرُوَاتُهُ ثِقَاتٌ وَوَجْهُ الْإِشْكَالِ فِيهِ أَنَّ ظَاهِرَهُ أَنَّ عَوْدَ الرُّوحِ إِلَى الْجَسَدِ يَقْتَضِي انْفِصَالَهَا عَنْهُ وَهُوَ الْمَوْتُ وَقَدْ أَجَابَ الْعُلَمَاءُ عَنْ ذَلِكَ بِأَجْوِبَةٍ أَحَدِهَا أَنَّ الْمُرَادَ بِقَوْلِهِ رَدَّ اللَّهُ عَلَيَّ رُوحِي أَنَّ رَدَّ رُوحِهِ كَانَتْ سَابِقَةً عَقِبَ دَفْنِهِ لَا أَنَّهَا تُعَادُ ثُمَّ تُنْزَعُ ثُمَّ تُعَادُ فتح الباري ٦/٤٨٨