Site-Logo
POST

അത്തബർറുക്കു ബിസ്വാലിഹീൻ മുൻഗാമികളുടെ മാതൃകകൾ

സയ്യിദ് റുഹൈൽ ബാഹസൻ ചീനിക്കൽ

|

01 Jan 2025

feature image

തബറുക്ക് എന്നത് ലോക മുസ്‌ലിമീങ്ങൾ അംഗീകരിക്കുന്നതും അനുഷ്ഠിക്കുന്നതുമായ ഒരു കർമ്മമാണ്.  നബി ﷺ തങ്ങൾ തബറുക്കിന് അംഗീകാരം നൽകിയ ധാരാളം സംഭവങ്ങൾ അവിടുത്തെ ജീവിതത്തിൽ കാണാൻ സാധിക്കും. എന്നാൽ ചില പുത്തൻ വാദികൾ തബറുക്ക് നബി ﷺ തങ്ങളിൽ നിന്ന് മാത്രമേ പ്രതീക്ഷിക്കാൻ പാടുള്ളൂ എന്ന വാദവുമായി വന്നിട്ടുണ്ട്. ഇസ്ലാമിക പ്രമാണങ്ങളെ കുറിച്ചോ ഇസ്ലാമിക ചരിത്രത്തെ സംബന്ധിച്ചോ അറിയുന്ന ഒരാൾക്ക് ഒരിക്കലും ഇങ്ങനെ പറയാൻ സാധിക്കില്ല. കാരണം ഇസ്ലാമിക ചരിത്രത്തിൽ നബി ﷺ തങ്ങൾ അല്ലാത്ത മഹാന്മാരിൽ നിന്ന് തബറുക്കടുത്തധാരാളം സംഭവങ്ങൾ കാണാൻ സാധിക്കും. ചില ഉദാഹരണങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു..
◉ നബി ﷺ തങ്ങൾ സഹാബത്തിൽ ബറക്കത്ത് പ്രതീക്ഷിക്കുന്നു
ഇബ്നു ഉമർ (റ) പറയുന്നു നബി ﷺ തങ്ങൾ ബറക്കത്ത് ഉദ്ദേശിച്ച് മുസ്‌ലിമീങ്ങൾ ശുദ്ധീകരണത്തിനുപയോഗിച്ച് ശേഷിക്കുന്ന വെള്ളം കുടിക്കാറുണ്ടായിരുന്നു


عَنِ ابْنِ عُمَرَ قَالَ: وَكَانَ رَسُولُ اللَّهِ ﷺ يَبْعَثُ إِلَى الْمَطَاهِرِ، فَيُؤْتَى بِالْمَاءِ، فَيَشْرَبُهُ، يَرْجُو بَرَكَةَ أَيْدِي الْمُسْلِمِينَ لَمْ يَرْوِ هَذَا الْحَدِيثَ عَنْ عَبْدِ الْعَزِيزِ بْنِ أَبِي رَوَّادٍ إِلَّا حَسَّانُ بْنُ إِبْرَاهِيمَ
المعجم الأوسط:794
حلية الأولياء:8/203
شعب الإيمان: 2534

ഈ ഹദീസിന്റെ റാവികൾ വിശ്വസ്തരാണ് എന്ന് മജ്മഉസ്സവാഇദിൽ കാണാം


رَوَاهُ الطَّبَرَانِيُّ  فِي الْأَوْسَطِ، وَرِجَالُهُ مُوَثَّقُونَ، وَعَبْدُ الْعَزِيزِ بْنُ أَبِي رَوَّادٍ ثِقَةٌ، يُنْسَبُ إِلَى الْإِرْجَاءِ.
مجمع الزوائد: 1/214
 

ഈ ഹദീസ് ഹസനാണ് എന്ന് സാക്ഷാൽ അൽബാനി തൻറെ സ്വഹീഹുൽ ജാമിഅ് 4894ൽ പറയുന്നു
◉ ഉമ്മു സലമ ബീവി സ്വഹാബത്ത് കുടിച്ച വെള്ളം കൊണ്ട് ബറക്കത്ത് എടുക്കുന്നു
സ്വഹീഹ് ഇബ്നു ഹിബ്ബാനിൽ ഒരു അധ്യായം കാണാം 


ذِكْرُ مَا يُسْتَحَبُّ لِلْمَرْءِ التَّبَرُّكُ بِالصَّالِحِينَ، وَأَشْبَاهِهِمْ
 

സ്വാലിഹീങ്ങളെ കൊണ്ട് ബറക്കത്ത് എടുക്കൽ സുന്നത്താണ് എന്നതിനെ കുറിച്ച് പറയുന്ന അധ്യായം 
ഈ അധ്യായത്തിൽ ബഹുമാനപ്പെട്ട ഉമ്മു സലമ ബീവി (റ) സ്വഹാബികളായ ബിലാൽ (റ) വും, അബു മൂസ (റ)വും വെള്ളം കുടിക്കുമ്പോൾ പാത്രത്തിൽ തനിക്ക് അല്പം ബാക്കി വെക്കണമെന്ന് ആവശ്യപ്പെടുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നു.


عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى......... قَالَ: فَدَعَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِقَدَحٍ فِيهِ مَاءٌ ثُمَّ، قَالَ لَهُمَا: «اشْرَبَا مِنْهُ، وَأَفْرِغَا عَلَى وُجُوهِكُمَا أَوْ نُحُورِكُمَا» فَأَخَذَا الْقَدَحَ فَفَعَلَا مَا أَمَرَهُمَا بِهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَنَادَتْنَا أُمُّ سَلَمَةَ مِنْ وَرَاءِ السِّتْرِ: أَنْ أَفْضِلَا لِأُمِّكُمَا فِي إِنَائِكُمَا، فَأَفْضَلَا لَهَا مِنْهُ طَائِفَةً.
ابن جبان:558
 

ഈ ഹദീസ് സ്വഹീഹാണെന്ന് അൽബാനി പോലും പറഞ്ഞിട്ടുണ്ട്. ഇതിൻറെ റാവിമാരെല്ലാം ബുഖാരിയുടെയും മുസ്ലിമിൻറെയും ശർത്ത്  ഒത്തവരാണ് എന്ന് കാണാം
◉ സൈദ് ബിൻ സാബിത് (റ) വും ഇബ്നു അബ്ബാസ് (റ) വും പരസ്പരം ബറക്കത്ത് എടുക്കുന്നു
വാഹനം കയറാൻ ഇരിക്കുന്ന സൈദ് ബിൻ സാബിത് (റ)ന് ഇബ്നു അബ്ബാസ് (റ) വാഹന കട്ടിൽ പിടിച്ചു കൊടുത്ത് ബറക്കത്ത് എടുക്കുന്നു. സൈദ് (റ) വാഹനപ്പുറത്ത് നിന്നിറങ്ങിയ ഉടനെ ഇബ്നു അബ്ബാസ് (റ) ന്റെ കൈപിടിച്ച് ചുംബിച്ച് ബറക്കത്ത് എടുക്കുന്നു.


عَنِ الشَّعْبِيِّ؛ قَالَ: رَكِبَ زَيْدُ بْنُ ثَابِتٍ، فَأَخَذَ ابْنَ عَبَّاسٍ بِرِكَابِهِ، فَقَالَ لَهُ: لا تَفْعَلْ يَا ابْنَ عَمِّ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. فَقَالَ: هَكَذَا أُمِرْنَا أَنْ نَفْعَلَ بِعُلَمَائِنَا. فَقَالَ زَيْدٌ: أَرِنِي يَدَكَ. فَأَخْرَجَ يَدَهُ، فَقَبَّلَهَا زَيْدٌ وَقَالَ: هَكَذَا أُمِرْنَا أَنْ نَفْعَلَ بِأَهْلِ بَيْتِ نَبِيِّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
المجالسة وجواهر العلم (4/ 146)
جامع بيان العلم وفضله (1/ 514)
ترتيب الأمالي الخميسية للشجري (1/ 94)
المستدرك على الصحيحين للحاكم (3/ 478)
ثبت الإمام شيخ الإسلام ابن حجر (85)
 

◉ ഉമർ (റ) നബി ﷺ തങ്ങളുടെ പിതൃവ്യനായ അബ്ബാസ് (റ) നെ കൊണ്ട് ബറക്കത്ത് എടുക്കുന്നു
അനസുബ്നു മാലിക് (റ) പറയുന്നു മദീനയിൽ  വരൾച്ച ഉണ്ടായാൽ ഉമർ (റ), അബ്ബാസ് (റ)വിനെ കൊണ്ട് മഴക്കു വേണ്ടി പ്രാർത്ഥിക്കും


عن أنس بن مالك، أن عمر بن الخطاب رضي الله عنه، كان إذا قحطوا استسقى بالعباس بن عبد المطلب، فقال: «اللهم إنا كنا نتوسل إليك بنبينا فتسقينا، وإنا نتوسل إليك بعم نبينا فاسقنا»، قال: فيسقون
صحيح البخاري:1010
 

◉ ജുറൈജ് (റ) വിൻെറ കൈ ജനങ്ങൾ ചുംബിക്കുന്നു, അതിനെ നബി ﷺ തങ്ങൾ അംഗീകരിക്കുന്നു
സ്വഹീഹുൽ ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ജുറൈജ് എന്ന പേരുള്ള  ഒരു മഹാന്റെ ചരിത്രം വിശദീകരിക്കുന്നുണ്ട്. മുൻകാല സമുദായത്തിൽ പെട്ട അദ്ദേഹത്തിൻറെ കൈകൾ ജനങ്ങൾ ജനങ്ങൾ ചുംബിച്ചു എന്ന് ഹദീസിൽ പറയുന്നു, ഇതു തെറ്റായിരുന്നുവെങ്കിൽ പ്രബോധകനായ നബി ﷺ തങ്ങൾ സ്വഹാബത്തിനെ ഉണർത്തുമായിരുന്നു. അതുകൊണ്ടുതന്നെ ഈ ഹദീസ് തബറുക്കിനുള്ള തക് രീർ (മൗനസമ്മതം) ആയി പരിഗണിക്കാം.


عن أبي هريرة، عن النبي صلى الله عليه وسلم، قال: " لم يتكلم في المهد إلا ثلاثة..............، قال: فأقبلوا على جريج يقبلونه ويتمسحون به......
صحيح مسلم:2550
 

◉ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) ധരിച്ച വസ്ത്രം കൊണ്ട് ഇമാം ശാഫിഈ (റ) ബറക്കത്ത് എടുക്കുന്നു
ഇമാം റബീഅ് (റ)നെ ഇമാം ശാഫിഈ (റ), അഹ്മദ് ബ്നു ഹമ്പൽ (റ) നുള്ള ഒരു കത്തുമായി അയക്കുന്നു, കത്ത് വാങ്ങി വായിച്ച അഹ്മദ് ബിൻ ഹമ്പൽ കരയുന്നു, അതിൽ എന്താണ് പറയുന്നത് എന്ന് ചോദിച്ച ഇമാം റബീഅ് (റ)നോട് അഹ്മദ് ബ്നു ഹമ്പൽ (റ) പറയുന്നു നബി ﷺ തങ്ങളെ ഇമാം ശാഫിഈ (റ) സ്വപ്നം കാണുകയും എന്നോട് സലാം പറയാൻ ഏൽപ്പിക്കുകയും ഞാൻ ഭാവിയിൽ പരീക്ഷിക്കപ്പെടും എന്ന് അവിടുന്ന് അറിയിക്കുകയും ചെയ്തു എന്നാണ് കത്തിലുള്ളത്. ശേഷം അഹ്മദ് ബ്നു ഹമ്പൽ (റ) തന്റെ വസ്ത്രം ഊരി റബീഅ് (റ)ന് നൽകുന്നു, തിരിച്ച് ശാഫിഈ (റ) അരികിൽ എത്തിയ റബീഅ് (റ)നോട് ആ വസ്ത്രം നനച്ച് വെള്ളം നൽകാൻ ആവശ്യപ്പെടുന്നു, ഞാൻ അതുകൊണ്ട് ബറക്കത്ത് എടുക്കട്ടെ എന്ന് ശാഫിഈ (റ) പറയുന്നു.


وَرَوَى الْبَيْهَقِيُّ عَنِ الرَّبِيعِ قَالَ بَعَثَنِي الشَّافِعِيُّ بِكِتَابٍ مِنْ مِصْرَ إِلَى أَحْمَدَ بْنِ حَنْبَلٍ، فَأَتَيْتُهُ وَقَدِ انْفَتَلَ مِنْ صَلَاةِ الْفَجْرِ فَدَفَعْتُ إِلَيْهِ الْكِتَابَ فَقَالَ: أَقَرَأْتَهُ؟ فَقُلْتُ:لَا! فَأَخَذَهُ فَقَرَأَهُ فَدَمَعَتْ عَيْنَاهُ، فَقُلْتُ: يَا أَبَا عَبْدِ اللَّهِ وَمَا فِيهِ؟ فَقَالَ: يَذْكُرُ أَنَّهُ رَأَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ في المنام فقال: اكْتُبْ إِلَى أَبِي عَبْدِ اللَّهِ أَحْمَدَ بْنِ حَنْبَلٍ وَاقْرَأْ عَلَيْهِ مِنِّي السَّلَامَ وَقُلْ لَهُ:
إِنَّكَ سَتُمْتَحَنُ وَتُدْعَى إِلَى الْقَوْلِ بِخَلْقِ الْقُرْآنِ فَلَا تُجِبْهُمْ، يَرْفَعُ اللَّهُ لَكَ عَلَمًا إِلَى يَوْمِ الْقِيَامَةِ. قَالَ الرَّبِيعُ: فَقُلْتُ حَلَاوَةُ الْبِشَارَةِ، فَخَلَعَ قَمِيصَةُ الَّذِي يَلِي جِلْدَهُ فَأَعْطَانِيهِ، فَلَمَّا رَجَعْتُ إِلَى الشَّافِعِيِّ أَخْبَرْتُهُ فَقَالَ: إِنِّي لَسْتُ أفجعلك فيه، ولكن بله بالماء وأعطينيه حَتَّى أَتَبَرَّكَ بِهِ.
البداية والنهاية: 10/331
 

◉ ഇമാം അബു ഹനീഫ (റ)നെ കൊണ്ട് ഇമാം ശാഫിഈ (റ) ബറക്കത്ത് എടുക്കുന്നു
അലിയ്യ് ബെനു മൈമൂൻ (റ) പറയുന്നു, ശാഫിഈ (റ) പറയുന്നത് ഞാൻ കേട്ടു ഞാൻ ഇമാം അബു ഹനീഫ (റ)നെ കൊണ്ട് ബർക്കത്ത് എടുക്കാറുണ്ട്. എല്ലാ ദിവസവും ഞാൻ അവിടുത്തെ ഖബറിനരികിൽ പോയി സിയാറത്ത് ചെയ്യാറുണ്ട്, എനിക്ക് വല്ല ആവശ്യവും നേരിട്ടാൽ അവിടെ പോയി രണ്ട് റക്അത്ത് നിസ്കരിക്കുകയും ശേഷം ഞാൻ എൻറെ ആവശ്യം അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യും, താമസിക്കാതെ എൻറെ ആവശ്യം നിറവേറും


عَلِيّ بْن ميمون، قَالَ: سمعت الشافعي، يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم، يَعْنِي زائرا، فإذا عرضت لي حاجة صليت ركعتين، وجئت إِلَى قبره وسألت الله تعالى الحاجة عنده، فما تبعد عني حتى تقضى.
تاريخ بغداد (1/ 445)
 

◉ യഹ് യ ബ്നു യഹ് യ (റ) യുടെ വസ്ത്രം, അഹ്മദ് ബ്നു ഹമ്പൽ (റ) ബറക്കത്തിന്നു വേണ്ടി സൂക്ഷിച്ചു വെക്കുന്നു.
അഹ്മദ് ബ്നു ഹമ്പൽ (റ) പറയുന്നു യഹ് യ ബ്നു യഹ് യ (റ)  എനിക്ക് നൽകാൻ ഒരു ജുബ്ബ വസിയ്യത്ത് ചെയ്തിരുന്നു, ആ ജുബ്ബയുമായി അവിടുത്തെ മകൻ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞു ഒരു സ്വാലിഹായ മനുഷ്യൻ അല്ലാഹുവിനെ ആരാധിച്ച ഈ വസ്ത്രം കൊണ്ട് ഞാൻ ബറക്കത്ത് എടുക്കട്ടെ, അങ്ങനെ അഹ്മദ് ബ്നു ഹമ്പൽ (റ) ആ വസ്ത്രം സ്വീകരിച്ചു.


وَقَالَ الْمَرُّوذِيُّ فِي كِتَابِ الْوَرَعِ سَمِعْت أَبَا عَبْدِ اللَّهِ يَقُولُ قَدْ كَانَ يَحْيَى بْنُ يَحْيَى أَوْصَى لِي بِجُبَّتِهِ فَجَاءَنِي بِهَا ابْنُهُ فَقَالَ لِي فَقُلْت رَجُلٌ صَالِحٌ قَدْ أَطَاعَ اللَّهَ فِيهَا أَتَبَرَّكُ بِهَا قَالَ فَذَهَبَ فَجَاءَنِي بِمِنْدِيلٍ ثِيَابٍ فَرَدَدْتهَا مَعَ الثِّيَابِ
الآداب لابن مفلح:2/235
سير أعلام النبلاء (8/ 515)
 

അഹ്മദ് ബ്നു ഹമ്പൽ (റ) ആ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് അതിൻറെ ബറക്കത്ത് അപാരം തന്നെ എന്നാണ്
وَقَالَ الْفَضْلُ بْنُ زِيَادَةَ عَنْ أَحْمَدَ بْنِ حَنْبَلٍ: مَا أَعْظَمَ بَرَكَةِ المغزل
الآداب لابن مفلح:2/29
◉ വീടും നാലായിരം ദിനാർ വില വരുന്ന വസ്തുക്കളും കത്തി നശിച്ചപ്പോൾ അഹ്മദ് ബിൻ ഹമ്പൽ (റ) ന്റെ മകൻ സ്വാലിഹ് ആദിപൂണ്ടത് താൻ ബറക്കത്തിന് സൂക്ഷിച്ചു വച്ച ഉപ്പയുടെ വസ്ത്രത്തെ ഓർത്ത് കൊണ്ട് മാത്രമായിരുന്നു
അഹ്മദ് ബിൻ ഹമ്പൽ (റ)ൻെറ മകൾ ഫാത്തിമ (റ) പറയുന്നു എൻെറ സഹോദരൻ സ്വാലിഹിൻെറ വീടിനു തീ പിടിച്ചു. 4000 ദീനാർ വിലമതിക്കുന്ന സാധനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു അപ്പോൾ സ്വാലിഹ് (റ) പറയുകയുണ്ടായി, ഞാൻ ബറക്കത്ത് എടുക്കുന്ന എന്റെ ഉപ്പയുടെ വസ്ത്രം ഒഴികെ മറ്റൊന്നും കത്തി നശിക്കുന്നതിൽ ഞാൻ ആവലാതിപ്പെടുന്നില്ല. 


وَقَالَتْ فَاطِمَةُ بِنْتُ أَحْمَدَ بْنِ حَنْبَلٍ وَقَعَ الْحَرِيقُ فِي بَيْتِ أَخِي صَالِحٍ وَكَانَ قَدْ تَزَوَّجَ إلَى قَوْمٍ مَيَاسِيرَ فَحَمَلُوا إلَيْهِ جِهَازًا شَبِيهًا بِأَرْبَعَةِ آلَافِ دِينَارٍ فَأَكَلَتْهُ النَّارُ فَجَعَلَ صَالِحٌ يَقُولُ مَا غَمَّنِي مَا ذَهَبَ مِنِّي إلَّا ثَوْبُ أَبِي كَانَ يُصَلَّى فِيهِ أَتَبَرَّكُ بِهِ وَأُصَلِّي فِيهِ، قَالَتْ فَطُفِئَ الْحَرِيقُ وَدَخَلُوا فَوَجَدُوا الثَّوْبَ عَلَى سَرِيرٍ قَدْ أَكَلَتْ النَّارُ مَا حَوْلَهُ وَالثَّوْبُ سَالِمٌ 
الآداب الشرعية والمنح المرعية  (2/ 12) 
 

◉ അബ്ദുല്ലാഹിബ്നു അഹ്മദ് ബിൻ ഹമ്പൽ (റ) ഒരു നബിയുടെ ഖബറിനരികിൽ തന്നെ മറവ് ചെയ്യാൻ ആവശ്യപ്പെടുന്നു 
അൽ ഖതീഅ എന്ന പ്രദേശത്ത് മറവ് ചെയ്യാൻ വസിയ്യത്ത് ചെയ്ത അബ്ദുല്ലാഹിബ്നു അഹമ്മദ് (റ) കാരണം പറഞ്ഞത് എൻെറ ഉപ്പയുടെ അടുത്ത് മറവ് ചെയ്യപ്പെടുന്നതിനേക്കാൾ ഒരു നബിയുടെ ചാരത്ത് മറവ് ചെയ്യപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്


وإن عَبْد الله بْن أَحْمَد بْن حَنْبَل مدفون بالقطيعة، وقيل له، يَعْنِي لعبد الله، في ذلك، قَالَ: وأظنه كان أوصى بأن يدفن هناك، فقَالَ: قد صح عندي أن بالقطيعة نبيا مدفونا، ولأن أكون في جوار نبي أحب إلي من أكون في جوار أَبِي.
تاريخ بغداد (1/ 443)
 

◉ ഇമാം തഖിയുദ്ധീൻ അസ്സുബ്കി (റ) ഇമാം നവവി (റ)നെ കൊണ്ട് ബറക്കത്ത് എടുക്കുന്നു
പ്രശസ്ത കർമശാസ്ത്ര പണ്ഡിതനായ ഇമാം തഖിയുദ്ധീൻ അസ്സുബ്കി (റ) ദാറുൽ ഹദീസിൽ അഷ്റഫിയ്യയിൽ താമസിക്കുന്ന കാലത്ത് ഇമാം നവവി (റ) ഉപയോഗിച്ച വിരിപ്പിന് അരികിൽ വെച്ച് തഹജ്ജുദ് നിസ്കരിക്കുകയും ആ വിരിപ്പിൽ തൻെറ കവിൾ ഉരസുകയും ചെയ്യാറുണ്ടായിരുന്നു.


كان يخرج في الليل إلى إيوانها، ليتهجد تجاه الأثر الشريف، ويمرّغ خده على البساط، وهذا البساط من زمن الأشرف الواقف، وعليه اسمه، وكان النووي يجلس عليه وقت الدرس، فأنشدني الوالد لنفسه:
وفي دار الحديث لطيفُ معنى ... على بُسْط بها أصبو وآوي
عسى أن أمَسَّ بحُرِّ وجهي ... مكاناً مسَّه قدمُ النواوي
المنهل العذب الروي: 42
 

അവിടുത്തെ ജീവിതത്തിലെ മറ്റൊരു സംഭവം കൂടി കാണൂ.... അവിടുന്ന് വാഹനപ്പുറത്ത് സഞ്ചരിച്ചു കൊണ്ടിരിക്കെ വൃദ്ധനായ ഒരാൾ നടന്നു പോകുന്നത് കണ്ടു, അയാൾ ഇമാം നവവി (റ)നെ കണ്ട വ്യക്തിയാണെന്ന് അറിഞ്ഞ ഇമാം സുബ്കി (റ) തൻെറ വാഹനപ്പുറത്ത് നിന്നിറങ്ങുകയും അയാളുടെ കൈ ചുംബിക്കുകയും അയാളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും അയാളെ വാഹനപ്പുറത്ത് കയറ്റുകയും ചെയ്തു.


حكى عن والده أيضاً أنه رافق في مسيره وهو راكب بغلته، شيخاً ماشياً، فتحادثا، فكان في كلام ذلك الشيخ أنه رأى النووي، قال: ففي الحال نزل الوالد عن بغلته وقبّل يد ذلك الشيخ، وهو عامي جلف، وسأله الدعاء، ثم دعاه حتى أردفه معه، وقال: لا أركب وعين رأت وجه النووي تمشي بين يدي أبداً، قال: " وما زال يعني الوالد رحمه الله " كثير الأدب معه " يعني النووي " والمحبة والاعتقاد فيه، انتهى كلامه
المنهل العذب الروي: 42
 

◉ സഹദ് ബ്നു അലി (റ) യുടെ കൈ ഹജറുൽ അസ്‌വദിനേക്കാൾ ചുംബിക്കപ്പെടാറുണ്ട്
ഹാഫിള് സഹദ് ബ്നു അലി (റ)യെ കൊണ്ട് ജനങ്ങൾ ബർക്കത്ത് എടുക്കാറുണ്ടായിരുന്നു, ഇബ്നുൽ ജൗസി (റ) പറയുന്നു അവിടുത്തെ കൈ ഹജറുൽ അസ് വദിനേക്കാൾ ചുംബിക്കപ്പെടാറുണ്ട്.


سَعْدُ بْنُ على بن مُحَمَّدِ بْنِ عَلِيِّ بْنِ الْحُسَيْنِ أَبُو الْقَاسِمِ الزَّنْجَانِيُّ، رَحَلَ إِلَى الْآفَاقِ، وَسَمِعَ الْكَثِيرَ، وَكَانَ إِمَامًا حَافِظًا مُتَعَبِّدًا، ثُمَّ انْقَطَعَ فِي آخِرِ. عُمْرِهِ بِمَكَّةَ، وَكَانَ النَّاسُ يَتَبَرَّكُونَ بِهِ. قَالَ ابْنُ الْجَوْزِيِّ: وَيُقَبِّلُونَ يَدَهُ أَكْثَرَ مِمَّا يُقَبِّلُونَ الحجر الأسود.
البداية والنهاية  (12/120) 
 

◉ അബൂ ഇസ്ഹാഖ് അശ്ശീറാസി (റ)യുടെ  ഒട്ടകത്തിൻെറ കുളമ്പിനടിയിലെ മണ്ണുകൊണ്ട് പോലും ജനം ബറക്കത്ത് എടുക്കാറുണ്ടായിരുന്നു
അബൂ ഇസ്ഹാഖ് അശ്ശീറാസി (റ) ഏതെങ്കിലും ഒരു നാട്ടിലൂടെ നടന്നു പോയാൽ അബാലവൃദ്ധം ജനങ്ങൾ അവരുടെ അരികിൽ ഒരുമിച്ചു കൂടുകയും, ബറക്കത്ത് എടുക്കുകയും ചെയ്യും. അവർ മഹാൻെറ ഒട്ടകത്തിൻെറ കാലിനടിയിലെ മണ്ണ് എടുക്കും.


وَفِيهَا نَفَذَ الشَّيْخُ أَبُو إِسْحَاقَ الشِّيرَازِيُّ رَسُولًا إِلَى السلطان ملك شاه وَالْوَزِيرِ نِظَامِ الْمُلْكِ، وَكَانَ أَبُو إِسْحَاقَ كُلَّمَا مَرَّ عَلَى بَلْدَةٍ خَرَجَ أَهْلُهَا يَتَلَقَّوْنَهُ بِأَوْلَادِهِمْ وَنِسَائِهِمْ، يَتَبَرَّكُونَ بِهِ وَيَتَمَسَّحُونَ بِرِكَابِهِ، وَرُبَّمَا أَخَذُوا مِنْ تُرَابِ حَافِرِ بَغْلَتِهِ. وَلَمَّا وَصَلَ إِلَى سَاوَةَ خَرَجَ إِلَيْهِ أَهْلُهَا، وَمَا مَرَّ بِسُوقٍ مِنْهَا إِلَّا نَثَرُوا عَلَيْهِ مِنْ لَطِيفِ مَا عِنْدَهُمْ، حَتَّى اجْتَازَ بِسُوقِ الْأَسَاكِفَةِ، فَلَمْ يَكُنْ عندهم إلا مداساة الصغار فنثروها عليه، فجعل يتعجب من ذلك. 
البداية والنهاية (12/ 123) 
 

◉ അബ്ദുൽ ഗനിയ്യിൽ   മഖ്ദസി (റ)നെ കൊണ്ട് തബറുക്ക് എടുക്കുന്നവരുടെ തിരക്ക് കാരണം കൂടെ നടക്കാൻ പ്രയാസം അനുഭവപ്പെടാറുണ്ട്
അള്ളിയാഅ് (റ) പറയുന്നു അവിടുന്ന് മിസ്റില്‍ എത്തിയപ്പോൾ ഞങ്ങൾ അവിടെയുണ്ടായിരുന്നു, അവിടുന്ന് ജുമുഅക്ക് പുറപ്പെടുമ്പോൾ ബറക്കത്ത് എടുക്കാനെത്തിയ ജനങ്ങളുടെ തിരക്ക് കാരണം കൂടെ സഞ്ചരിക്കാൻ പ്രയാസം അനുഭവപ്പെടാറുണ്ടായിരുന്നു.


ومن شمائله [عبد الغني المقدسي] قال الضياء: ما أعرف أحدا من أهل السنة رآه إلا أحبه ومدحه كثيرا؛ سمعت محمود بن سلامة الحراني بأصبهان، قال:كان الحافظ يصطف الناس في السوق ينظرون إليه، ولو أقام بأصبهان مدة وأراد أن يملكها، لملكها.
قال الضياء: ولما وصل إلى مصر، كنا بها، فكان إذا خرج للجمعة لا نقدر نمشي معه من كثرة الخلق، يتبركون به، ويجتمعون حوله،
سير أعلام النبلاء (21/ 457)
تذكرة الحفاظ:4/1377
ذيل طبقات الحنابلة لابن رجب: 3/18
 

◉ ഇമാം അബൂ ഇസ്ഹാഖ് (റ) ന്റെ ചെരുപ്പിനടിയിലെ മണ്ണ് കൊണ്ട് ജനങ്ങൾ തബറുക്ക് എടുക്കുന്നു
മുഹമ്മദ് ഇബ്നു അബ്ദുൽ മാലിക് അൽ ഹമദാനി (റ) പറയുന്നു അബു ഇസഹാഖ് (റ) അരികിൽ സ്ത്രീകളും കുട്ടികളും ഒരുമിച്ചു കൂടുകയും അവിടുത്തെ ചെരുപ്പിനടിയിലെ മണ്ണ് കൊണ്ട് രോഗശമനം തേടുകയും ചെയ്യാറുണ്ട്.


قال محمد بن عبد الملك الهمذاني: ندب المقتدي بالله أبا إسحاق للرسلية إلى المعسكر، فتوجه في آخر سنة خمس وسبعين، فكان يخرج إليه أهل البلد بنسائهم وأولأدهم يمسحون أردانه، ويأخذون تراب نعليه يستشفون به، وخرج الخبازون، ونثروا الخبز، وهو ينهاهم، ولا ينتهون، وخرج أصحاب الفاكهة والحلواء، ونثروا على الأساكفة، وعملوا مداسات صغارا، ونثروها، وهي تقع على رؤوس الناس، والشيخ يعجب، 
سير أعلام النبلاء (18/ 460)
 

◉ ഇമാം അൽഅലീഷ് (റ) മുൻകാല പണ്ഡിതരുടെ ആസാർ കൊണ്ട് ബറക്കത്ത് എടുക്കുന്നു
മാലികീ പണ്ഡിതനായ ഇമാം അൽഅലീഷ് (റ) തന്റെ ഫത്ഹുൽ അലിയ്യിൽ മാലിക് എന്ന കിതാബിൽ പറയുന്നു:  കഴിഞ്ഞുപോയ പണ്ഡിതരെ ആസാർ കൊണ്ട് ബറകത്ത് എടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നു


وَتَقَدَّمَ مَا فِيهِ كِفَايَةٌ عَنْ هَذَا وَلَكِنْ أَرَدْت زِيَادَةَ الْفَائِدَةِ وَالتَّبَرُّكَ بِآثَارِ الْمُتَأَخِّرِينَ.
فتح العلي المالك للعليش:1/88
 

◉ യൂസുഫ് ബ്നു ഉമർ (റ) നെ കൊണ്ടുള്ള തബറുക്ക്
ഹദീസ് പണ്ഡിതനും അബു ദാവൂദ് (റ) ന്റെ ശിഷ്യനുമായ യൂസുഫ് ബ്നു ഉമർ (റ)വിനെ കുറിച്ച് ഇമാം ദാറഖുത്‌നി പറയുന്നു: അവിടുത്തെ ചെറു പ്രായത്തിൽ തന്നെ ഞങ്ങൾ മഹാനെ കൊണ്ട് ബറക്കത്ത് എടുക്കാറുണ്ട്.


يُوسُفُ بْنُ عُمَرَ بْنِ مَسْرُورٍ
أَبُو الْفَتْحِ الْقَوَّاسُ، سَمِعَ الْبَغَوِيَّ وَابْنَ أَبِي دَاوُدَ وَابْنَ صَاعِدٍ وَغَيْرَهُمْ، وَعَنْهُ الخلال والعشاري والبغدادي والتنوخي وغيرهم، وكان ثقة ثبتا، يعد من الأبدال. قال الدار قطنى: كنا نتبرك به وهو صغير. توفى لِثَلَاثٍ بَقِينَ مِنْ رَبِيعٍ الْآخَرِ عَنْ خَمْسٍ وَثَمَانِينَ سَنَةً، وَدُفِنَ بِبَابِ حَرْبٍ.
البداية والنهاية  (11/ 319)
 

◉ ഹസാൻ ബ്നു  സഈദ് (റ)നെ  കൊണ്ട് ഭരണാധികാരി ബറക്കത്ത് എടുക്കാറുണ്ടായിരുന്നു
ആത്മീയ ലോകത്ത് വിരാജിച്ച മഹാനാണ് ഹസ്സാൻ ബ്നു സഈദ് (റ). മഹാനടുക്കൽ ഭരണാധികാരി വന്നു ബറക്കത്ത് എടുക്കാറുണ്ടായിരുന്നു.


حسان بن سعيد
ابن حَسَّانَ بْنُ مُحَمَّدِ بْنِ أَحْمَدَ بْنِ عَبْدِ اللَّهِ بْنِ مُحَمَّدِ بْنِ مَنِيعِ بْنِ خَالِدَ بْنَ عَبْدِ الرَّحْمَنِ بْنِ خَالِدِ بْنِ الْوَلِيدِ الْمَخْزُومِيُّ الْمَنِيعِيُّ، كَانَ فِي شَبَابِهِ يَجْمَعُ بَيْنَ الزُّهْدِ وَالتِّجَارَةِ حَتَّى سَادَ أَهْلَ زَمَانِهِ، ثُمَّ تَرَكَ ذَلِكَ، وَأَقْبَلَ عَلَى الْعِبَادَةِ وَالزُّهْدِ وَالْبِرِّ والصلة والصدقة وغير ذلك، وَبِنَاءِ الْمَسَاجِدِ وَالرِّبَاطَاتِ، وَكَانَ السُّلْطَانُ يَأْتِي إِلَيْهِ وَيَتَبَرَّكُ بِهِ، وَلَمَّا وَقَعَ الْغَلَاءُ كَانَ يَعْمَلُ كل يوم شيئا كثيرا من الخبز والأطعمة، ويتصدق به
البداية والنهاية  (12/ 103)
 

◉ ഇമാം അബൂ ജഹ്ഫര്‍ അൽബൈഹഖി (റ) യെ കൊണ്ടുള്ള  തബറുക്ക്
മുഫസ്സിറും ഒരുപാട് ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇമാം അബൂ ജഹ്ഫർ (റ) ന്റെ അടുക്കൽ ജനങ്ങൾ വരികയും ബറക്കത്ത് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു.


أبو جعفرك أحمد بن علي بن أبي جعفر البيهقي
العلامة، المفسر، ذو الفنون، أبو جعفر أحمد بن علي بن أبي جعفر البيهقي، عالم نيسابور، وصاحب التصانيف، منها.
وخرج له تلامذة نجباء.
وكان ذا تأله وعبادة، يزار ويتبرك به.
مات: فجأة، في آخر رمضان، سنة أربع وأربعين وخمس مائة.
سير أعلام النبلاء (20/ 209)
 

◉ ഖാസി അബൂ മർവാൻ (റ) വഫാത്തായപ്പോൾ അവിടുത്തെ ഖബറിനരികിൽ വന്ന് ജനങ്ങൾ ബറക്കത്ത് എടുക്കുന്നു
ഹദീസ് പണ്ഡിതനായ ഖാസി അബൂമർവാൻ (റ) ഹി 635ൽ വഫാത്തായി, അവിടുത്തെ ഖബർ കൊണ്ട് ജനങ്ങൾ ബറക്കത്ത് എടുക്കുകയും അതിൻറെ മേൽ ഖുബ്ബ നിർമിക്കുകയും ചെയ്തു.


العلامة القدوة قاضي الجماعة أبو مروان محمد بن أحمد بن عبد الملك بن عبد العزيز بن عبد الملك بن أحمد ابن محدث الأندلس أبي محمد عبد الله بن محمد بن علي بن شريعة اللخمي، الباجي، ثم الإشبيلي، المالكي.... ...وسمع من أبي عبد الله بن المجاهد. وقدم دمشق من ميناء عكا، وحدث بها بـ "الموطأ"، ثم حج ومات عقيب حجه بمصر، سنة خمس وثلاثين وست مائة، وشيعه أمم، وتبركوا به، وبنوا عليه قبة في يوم واحد.
سير أعلام النبلاء (16/ 298)
 

◉ മരം കായ്ക്കാൻ അബൂ അലി അൽ ജഅ്ഫരി (റ) അഹ്മദ് ബ്നു ഹമ്പൽ (റ) ന്റെ പേന മരത്തിൽ വെക്കുന്നു 
അലിയ്യു ബ്നു അഹ്മദ് (റ) പറയുന്നു ഞാൻ അബൂ അബ്ദുല്ല  അഹ്മദ് ബ്നു ഹമ്പൽ (റ) തന്ന പേനയും കൊണ്ട് അബൂ അലി അൽ ജഅ്ഫരി (റ)യുടെ അരികിൽ പോയി, അദ്ദേഹം അത് വാങ്ങി മകനു നൽകി മരം കായ്ക്കാനായി മരത്തിൽ വെക്കാൻ ആവശ്യപ്പെട്ടു, അങ്ങനെ ആ മരം കായ്ച്ചു.


قال الخلال: وحدثنا أبو طالب علي بن أحمد, قال: دخلتُ يومًا على أبي عبد الله وهو يملي عليَّ, وأنا أكتب, فاندقّ قلمي, فأخذ قلمًا فأعطانيه, فجئت بالقلم إلى أبي علي الجعفري, فقلت: هذا قلم أبي عبد الله أعطانيه, فقال لغلامه: خُذ القلم فَضعه فى النَّخلة عسى تَحمل, فوضعه فى النَّخلة فحملت النَّخلة.
مناقب الإمام أحمد (ص: 398)
 

◉ അൽ ഹാഫിസ് (റ) ന്റെ വസ്ത്രം അബൂ മുഹമ്മദ് (റ) കഫം പുടവയായി സൂക്ഷിച്ചുവെക്കുന്നു, അത് രോഗികൾക്ക് ശമനത്തിനായി ഉപയോഗിക്കുന്നു.
അബൂ മൂസ ബ്നു ഹാഫിസ് (റ)നോട് അബൂ മുഹമ്മദ്‌ (റ) പറയുന്നു, ഞാൻ ഒരു ദിവസം നിന്റെ പിതാവിന്റെ അടുക്കൽ ഉള്ളപ്പോൾ അവിടുത്തെ വസ്ത്രം എനിക്ക് കഫം പുടവയായി ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, ശേഷം ഞാൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചപ്പോൾ അവിടുന്ന് വസ്ത്രം ഊരി എനിക്ക് നൽകി. ആ വസ്ത്രം ഞാൻ സൂക്ഷിക്കുകയും ആർക്കെങ്കിലും രോഗം ബാധിച്ചാൽ ആ വസ്ത്രം ശമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.


سمعت أبا موسى ابن الحافظ، حدثني أبو محمد أخو الياسميني، قال: كنت يوما عند والدك، فقلت في نفسي: أشتهي لو أن الحافظ يعطيني ثوبه حتى أكفن فيه. فلما أردت القيام خلع ثوبه الذي يلي جسده وأعطانيه، وبقي الثوب عندنا كل من مرض تركوه عليه فيعافى.
سير أعلام النبلاء (16/ 33)
ذيل طبقات الحنابلة (3/ 40) 
 

◉ ഇമാം ഇബ്രാഹിം  ബ്നു  അബ്ദുൽ വഹാബ് (റ)ൻെറ ജനാസ കൊണ്ട് ബറക്കത്ത് എടുക്കാൻ വെള്ളിയാഴ്ച ദിവസം പോലെ  ജനങ്ങൾ ഒരുമിച്ചു കൂടി.
ഇമാം ഇബ്രാഹിം ബ്നു അബ്ദുൽ വഹാബ് (റ)ൻെറ ജനാസ പള്ളിയിൽ കൊണ്ടുവന്നപ്പോൾ പള്ളിയിൽ വെള്ളിയാഴ്ച ദിവസം പോലെ ജനം നിറഞ്ഞു. ബറക്കത്ത് എടുക്കുന്നവരുടെ ബാഹുല്യം കാരണം കഫൻ പുടവ കീറുമോ എന്നു വരെ ആശങ്കയായി.


قَالَ: ولما خرجت جنازته [الإبراههيم بن عبد الواحد المقدسي أخي الإمام عبد الغني] إِلَى الجامع اجتمع خلق كثير. فَمَا رأيت الجامع إلا كأنه يَوْم الجمعة من كثرة الخلق. وتركت جنازته فِي قبلة الجامع وصلى عَلَيْهِ  الإِمام موفق الدين شيخنا. وَكَانَ المعتمد يطرد النَّاس عَنْهُ، وإلا كَانُوا من كثرة من يتبرك بِهِ يخرقون الكفن. وازدحم النَّاس عَلَى جنازته بين يديها وخلفها حَتَّى كاد بَعْض النَّاس يهلك، وخرج إِلَى الجبل خلق كثير. ما رأيت جنازة قط كثر خلقا منها. وخرج القضاة والعدول ومن لا نعرفهم. وصلى عَلَيْهِ غَيْر مرة. رحمه اللَّه تَعَالَى.
ذيل طبقات الحنابلة (3/ 214) 
 

◉ അബ്ദുറഹ്മാൻ ബ്നു ജാമിഅ (റ) എന്നവരുടെ ജനാസ കൊണ്ട് ബറക്കത്ത് എടുക്കുന്നവരുടെ തിരക്ക്
ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അബ്ദുറഹ്മാൻ ബ്നു ജാമിഅ (റ)ൻെറ ജനാസ നിസ്കാരത്തിന് ശൈഖ് സ്വാലിഹ് നേതൃത്വം നൽകി, ബറക്കത്ത് എടുക്കുന്ന ജനങ്ങളുടെ ബാഹുല്യം കാരണം  ശൈഖ് സ്വാലിഹ് (റ)ന് മരണം സംഭവിക്കുമോ എന്ന് വരെ ആശങ്കയായി.


وقدم الشيخ الصالح سعد بن عثمان بن مرزوق المصري إماما في الصلاة عليه، بعدما اجتهد المماليك والأتراك والأجناد في إيصاله إلى عند نعشه. وكان الناس قد ازدحموا على الشيخ سعد أيضا يتبركون به، حتى خيف عليه الهلاك. وكانت جنازته قد قدمت إلى عند المنبر والشباك.
ذيل طبقات الحنابلة (2/ 362) 
 

◉ ശൈഖ് സഹദ് (റ)നെ കൊണ്ട് ബാഗ്ദാദുകാർ ബറക്കത്തെടുക്കുന്നു
ശൈഖ് സഹദ് ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾക്ക് പരീക്ഷണം നേരിടേണ്ടി വരുമായിരുന്നു എന്ന് നബി ﷺ തങ്ങൾ പറയുന്നതായി ബാഗ്ദാദിലെ ഒരു മനുഷ്യൻ സ്വപ്നം കണ്ടു, അതിനുശേഷം ശൈഖ് പള്ളിയിൽ വന്നപ്പോൾ ജനങ്ങൾ മഹാനെ കൊണ്ട് ബറക്കത്ത് എടുക്കാൻ തിരക്ക് കൂട്ടി.


ورأى رجل في بغداد النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وهو يقول: لولا الشيخ سعد نزل بكم بلاء، أو كما قَالَ.
ثم سعى الشيخ سعد إلى الجمعة وما عنده خبر بهذا المنام، فانعكف الناس به يتبركون به وازدحموا، فرموه مرات، وكأن مناديا ينادي في قلوب الناس، وهو يقول: أعوذ بالله من الفتنة، إيش بي؟ إيش بالناس؟ حتى ضرب الناس عنه وخلص منهم.
وقال القادسي: هو أحد الزهاد الأبدال الأوتاد، ومن تشد إليِه الرحال، ومن كان لله عليه إقبال الصائم في النهار، القائم في الظلام.
ذيل طبقات الحنابلة    (2/ 419) 
 

◉ ശൈഖ് അബൂ ഉമർ (റ)ൻെറ എഴുത്തു കൊണ്ട് ജനങ്ങൾ ബറക്കത്ത് എടുക്കുന്നു
ശൈഖ് അബൂ ഉമർ (റ)നോട് ജനങ്ങൾ ഇന്നാലിന്ന വ്യക്തിക്ക് എഴുതി തരണം എന്ന് ആവശ്യപ്പെടും, അദ്ദേഹത്തെ എനിക്കറിയില്ല എന്ന് ശൈഖ് മറുപടി പറയുമ്പോൾ ഞങ്ങൾ ബറക്കത്ത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ജനങ്ങൾ പറയും


وقد سَمِعْتُ أنّ النّاس كانوا يأتون إِلَيْهِ يقولون: اكتُبْ لنا إِلى فلان الأمير. فيقول: لا أعرفه. فيقال: إنّما نريد بركةَ رقعتك. فيكتب لهم فتُقْبَل رقعتُه.
تاريخ الإسلام ت تدمري (43/ 271)
 

◉ അബുൽ ഖാസിം ഉമർ ബ്നു ഹുസൈൻ അൽ ഖിറഖി (റ)യുടെ കിതാബ് കൊണ്ട് ഇബ്നു ഖുദാമ ബറക്കത്ത് എടുക്കുന്നു 
അബുൽ ഖാസിം ഉമർ ബ്നു ഹുസൈൻ അൽ ഖിറഖി (റ)യുടെ മുഖ്തസറിന് ഷറഹ് എഴുതാൻ ഞാൻ ഇഷ്ടപ്പെട്ടു, കാരണം അത് ബറക്കത്തുള്ള കിത്താബാണ്. അതിൻെറ രചയിതാവ് വലിയ ഇമാമും സ്വാലിഹും സൂക്ഷ്മ ശാലിയുമാണ്. അറിവും പ്രവർത്തനവും ഒരുമിച്ച് കൂട്ടിയ മഹാനാണ്. അവരുടെ കിതാബ് കൊണ്ട് നാം ബറക്കത്ത് എടുക്കുന്നു.


وَقَدْ أَحْبَبْتُ أَنْ أَشْرَحَ مَذْهَبَهُ وَاخْتِيَارَهَ، لِيَعْلَمَ ذَلِكَ مَنْ اقْتَفَى آثَارَهُ، وَأُبَيِّنَ فِي كَثِيرٍ مِنْ الْمَسَائِلِ مَا اُخْتُلِفَ فِيهِ مِمَّا أُجْمِعَ عَلَيْهِ، وَأَذْكُرَ لِكُلِّ إمَامٍ مَا ذَهَبَ إلَيْهِ، تَبَرُّكًا بِهِمْ، وَتَعْرِيفًا لِمَذَاهِبِهِمْ، وَأُشِيرَ إلَى دَلِيلِ بَعْضِ أَقْوَالِهِمْ عَلَى سَبِيلِ الِاخْتِصَارِ، وَالِاقْتِصَارِ مِنْ ذَلِكَ عَلَى الْمُخْتَارِ، وَأَغْزُوَ مَا أَمْكَنَنِي غَزْوُهُ مِنْ الْأَخْبَارِ، إلَى كُتُبِ الْأَئِمَّةِ مِنْ عُلَمَاءِ الْآثَارِ، لِتَحْصُلَ الثِّقَةُ بِمَدْلُولِهَا، وَالتَّمْيِيزُ بَيْنَ صَحِيحِهَا وَمَعْلُولِهَا، فَيُعْتَمَدَ عَلَى مَعْرُوفِهَا، وَيُعْرَضَ عَنْ مَجْهُولِهَا.
ثُمَّ رَتَّبْتُ ذَلِكَ عَلَى شَرْحِ مُخْتَصَرِ أَبِي الْقَاسِمِ عُمَرَ بْنِ الْحُسَيْنِ بْنِ عَبْدِ اللَّهِ الْخِرَقِيِّ، - رَحِمَهُ اللَّهُ - رَحِمَهُ، لِكَوْنِهِ كِتَابًا مُبَارَكًا نَافِعًا، وَمُخْتَصَرًا مُوجَزًا جَامِعًا، وَمُؤَلِّفُهُ إمَامٌ كَبِيرٌ، صَالِحٌ ذُو دِينٍ، أَخُو وَرَعٍ، جَمَعَ الْعِلْمَ وَالْعَمَلَ، فَنَتَبَرَّكُ بِكِتَابِهِ، وَنَجْعَلُ الشَّرْحَ مُرَتَّبًا عَلَى مَسَائِلِهِ وَأَبْوَابِهِ،
المغني لابن قدامة (1/ 4)
 

◉ മുതിർന്നവരോട് കൂടെ ബറക്കത്തുണ്ട് എന്ന് തിരുനബി പഠിപ്പിക്കുന്നു 
ഇബ്നു ഹിബ്ബാൻ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇബ്നു അബ്ബാസ് (റ) നബി ﷺ തങ്ങൾ പറഞ്ഞതായി പറയുന്നു ബറക്കത്ത് നിങ്ങളിലെ മുതിർന്നവരോട് കൂടെയാണ്


559.عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ:  «الْبَرَكَةُ مَعَ أَكَابِرِكُمْ»
ابن حبان2/317
 

ചുരുക്കത്തിൽ നബി ﷺ അല്ലാത്തവരിൽ നിന്ന് ബറക്കത്ത് എടുക്കൽ മുൻഗാമികൾ കാണിച്ചു തന്നതും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതുമാണ്. ചരിത്രത്തിൽ ഇനിയും ധാരാളം ഉദാഹരണങ്ങൾ കാണാൻ സാധിക്കും, സത്യം പഠിക്കാനും മനസ്സിലാക്കാനും നാം തയ്യാറവണം എന്നു മാത്രം, നാഥൻ തുണക്കട്ടെ...ആമീൻ.
സയ്യിദ് റുഹൈൽ ബാഹസൻ ചീനിക്കൽ

Related Posts