തബറുക്ക് എന്നത് ലോക മുസ്‌ലിമീങ്ങൾ അംഗീകരിക്കു ന്നതും അനുഷ്ഠിക്കുന്നതുമായ ഒരു കർമ്മമാണ്. നബി ﷺ ത ങ്ങൾ തബറുക്കിന് അംഗീകാരം നൽകിയ ധാരാളം സംഭവ ങ്ങളും ഹദീസുകളും അവിടുത്തെ ജീവിതത്തിൽ കാണാൻ സാധിക്കും. എന്നാൽ തബർറുകിനെ പാടെ നിശേധിച്ചിരുന്ന പുത്തൻവാദികൾ ഇത്തരം ഹദീസുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ വന്നപ്പോൾ തബറുക്ക് നബി ﷺ തങ്ങളിൽ നിന്ന് മാത്രമേ പ്രതീക്ഷിക്കാൻ പാടുള്ളൂ എന്ന പുതിയ ഒരു വാദവുമായി വന്നിട്ടുണ്ട്. ഇസ്ലാമിക പ്രമാണങ്ങളെ കുറിച്ചോ ഇസ്ലാമിക ചരിത്രത്തെ സംബന്ധിച്ചോ അറിയുന്ന ഒരാൾക്ക് ഒരിക്കലും ഇങ്ങനെ പറയാൻ സാധിക്കില്ല. കാരണം ഇസ്ലാ മിക ചരിത്രത്തിൽ നബി ﷺ തങ്ങൾ അല്ലാത്ത സ്വഹാബികൾ ഔലിയാക്കൾ മഹാന്മാർ പണ്ഡിതർ തുടങ്ങിയവരിൽ നിന്നെല്ലാം തബറുക്കടുക്കുന്ന ധാരാളം സംഭവങ്ങൾ പ്രമാണങ്ങളിലും ചരിത്രങ്ങളിലും കാണാൻ സാധിക്കും. ചില ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ നൽകുന്നത്.
നബി ﷺ തങ്ങൾ സഹാബത്തിൽ നിന്ന് ബറക്കത്ത് പ്രതീക്ഷിക്കുന്നു.
ഇബ്നു ഉമർ ﵁ പറയുന്നു നബിﷺ തങ്ങൾ ബറക്കത്ത് ഉദ്ദേശിച്ച് മുസ്ലിമീങ്ങൾ ശുദ്ധീകരണത്തിനുപയോഗിച്ച് ശേഷി ക്കുന്ന വെള്ളം കുടിക്കാറുണ്ടായിരുന്നു
عَنِ ابْنِ عُمَرَ قَالَ: وَكَانَ رَسُولُ اللَّهِ ﷺ يَبْعَثُ إِلَى الْمَطَاهِرِ، فَيُؤْتَى بِالْمَاءِ، فَيَشْرَبُهُ، يَرْجُو بَرَكَةَ أَيْدِي الْمُسْلِمِينَ لَمْ يَرْوِ هَذَا الْحَدِيثَ عَنْ عَبْدِ الْعَزِيزِ بْنِ أَبِي رَوَّادٍ إِلَّا حَسَّانُ بْنُ إِبْرَاهِيمَ
• المعجم الأوسط:794
• حلية الأولياء:8/203
• شعب الإيمان: 2534
ഈ ഹദീസിന്റെ റാവികൾ വിശ്വസ്തരാണ് എന്ന് മജ്മഉ സ്സവാഇദിൽ കാണാം
رَوَاهُ الطَّبَرَانِيُّ فِي الْأَوْسَطِ، وَرِجَالُهُ مُوَثَّقُونَ، وَعَبْدُ الْعَزِيزِ بْنُ أَبِي رَوَّادٍ ثِقَةٌ، يُنْسَبُ إِلَى الْإِرْجَاءِ. )مجمع الزوائد: 1/214(
ഈ ഹദീസ് ഹസനാണ് എന്ന് വഹാബീ നേതാവ് സാക്ഷാൽ അൽബാനി തന്നെ തന്റെ സ്വഹീഹുൽ ജാമിഅ്: 4894ൽ പറയുന്നുണ്ട്.
മുതിർന്നവരോട് കൂടെ ബറക്കത്തുണ്ട് എന്ന് തിരുനബി പഠിപ്പിക്കുന്നു.
സ്വഹീഹ് ഇബ്നു ഹിബ്ബാൻ റിപ്പോർട്ട് ചെയ്ത ഹദീസ്:
559.عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «الْبَرَكَةُ مَعَ أَكَابِرِكُمْ)صحيح ابن حبان2/317(
ഇബ്നു അബ്ബാസ് ﵁ വിൽ നിന്ന്: നബിﷺ പറഞ്ഞു: “നിങ്ങളിലെ മുതിർന്നവരോട് കൂടെയാണ് ബറക്കത്ത്” (ഇഹ്നു ഹിബ്ബാൻ:2/317)
ജുറൈജ് (റ) വിന്റെ കൈ ജനങ്ങൾ ചുംബി ക്കുന്നു. നബി ﷺ യുടെ അംഗീകാരവും
സ്വഹീഹുൽ ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ നബിﷺ ജുറൈജ്(റ) എന്ന പേരുള്ള ഒരു മഹാന്റെ ചരിത്രം വിശദീകരിക്കുന്നുണ്ട്.
عن أبي هريرة، عن النبي صلى الله عليه وسلم، قال: " لم يتكلم في المهد إلا ثلاثة..............، قال: فأقبلوا على جريج يقبلونه ويتمسحون به...... )صحيح مسلم:2550(
മുൻകാല സമുദായത്തിൽ പെട്ട അദ്ദേഹത്തിന്റെ കൈക ൾ ജനങ്ങൾ ചുംബിച്ചു എന്ന് ഹദീസിൽ പറയുന്നു. ഇതു തെറ്റായിരുന്നുവെങ്കിൽ ഈ ചരിത്രം പറഞ്ഞു കൊടുക്കുന്ന നബിﷺ തങ്ങൾ സ്വഹാബത്തിനെ ഉണർത്തുമായിരുന്നു. അതുകൊണ്ടുതന്നെ ഈ ഹദീസ് മഹാന്മാരെ കൊണ്ട് തബ റുക്കിനുള്ള തഖ്രീർ (മൗനസമ്മതം) ആയി പരിഗണിക്കാം.
ഉമ്മു സലമ ബീവി സ്വഹാബത്ത് കുടിച്ച വെള്ളം കൊണ്ട് ബറക്കത്ത് എടുക്കുന്നു
സ്വഹീഹ് ഇബ്നു ഹിബ്ബാനിൽ ഒരു അധ്യായം കാണാം
ذِكْرُ مَا يُسْتَحَبُّ لِلْمَرْءِ التَّبَرُّكُ بِالصَّالِحِينَ، وَأَشْبَاهِهِمْ
സ്വാലിഹീങ്ങളെ കൊണ്ട് ബറക്കത്ത് എടുക്കൽ സുന്ന ത്താണ് എന്നതിനെ കുറിച്ച് പറയുന്ന അധ്യായം
ഈ അധ്യായത്തിൽ ബഹുമാനപ്പെട്ട ഉമ്മു സലമ ബീവി (റ) സ്വഹാബികളായ ബിലാൽ ﵁ വും, അബുമൂസ ﵁ വും വെള്ളം കുടിക്കുമ്പോൾ പാത്രത്തിൽ തനിക്ക് അല്പം ബാക്കി വെക്കണമെന്ന് ആവശ്യപ്പെടുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നു.
عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى......... قَالَ: فَدَعَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِقَدَحٍ فِيهِ مَاءٌ ثُمَّ، قَالَ لَهُمَا: «اشْرَبَا مِنْهُ، وَأَفْرِغَا عَلَى وُجُوهِكُمَا أَوْ نُحُورِكُمَا» فَأَخَذَا الْقَدَحَ فَفَعَلَا مَا أَمَرَهُمَا بِهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَنَادَتْنَا أُمُّ سَلَمَةَ مِنْ وَرَاءِ السِّتْرِ: أَنْ أَفْضِلَا لِأُمِّكُمَا فِي إِنَائِكُمَا، فَأَفْضَلَا لَهَا مِنْهُ طَائِفَةً. )ابن جبان:558(
ഈ ഹദീസ് സ്വഹീഹാണെന്ന് അൽബാനി പോലും പറ ഞ്ഞിട്ടുണ്ട്. ഇതിൻറെ റാവിമാരെല്ലാം ബുഖാരിയുടെയും മുസ്ലിമിൻറെയും ശർത്ത് ഒത്തവരാണ് എന്ന് കാണാം
സൈദ് ബിൻ സാബിത് ﵁ വും ഇബ്നു അബ്ബാസ് ﵁ വും പരസ്പരം ബറക്കത്ത് എടുക്കുന്നു
عَنِ الشَّعْبِيِّ؛ قَالَ: رَكِبَ زَيْدُ بْنُ ثَابِتٍ، فَأَخَذَ ابْنَ عَبَّاسٍ بِرِكَابِهِ، فَقَالَ لَهُ: لا تَفْعَلْ يَا ابْنَ عَمِّ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. فَقَالَ: هَكَذَا أُمِرْنَا أَنْ نَفْعَلَ بِعُلَمَائِنَا. فَقَالَ زَيْدٌ: أَرِنِي يَدَكَ. فَأَخْرَجَ يَدَهُ، فَقَبَّلَهَا زَيْدٌ وَقَالَ: هَكَذَا أُمِرْنَا أَنْ نَفْعَلَ بِأَهْلِ بَيْتِ نَبِيِّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ.• المجالسة وجواهر العلم (4/ 146(• جامع بيان العلم وفضله (1/ 514(• ترتيب الأمالي الخميسية للشجري (1/ 94(• المستدرك على الصحيحين للحاكم (3/ 478(
• ثبت الإمام شيخ الإسلام ابن حجر (85(
സൈദ് ബിൻ സാബിത്(റ) വാഹനപ്പുറത്തുരിക്കുകയാ ണ്. ഇബ്നു അബ്ബാസ്(റ) അടുത്ത് വന്നു വാഹനം തെളിക്കാ ൻ തുടങ്ങി. ഇത് കണ്ട സൈദ്(റ) പറഞ്ഞു അഹ്ലു ബൈത്തി ലെ അങ്ങ് എനിക്ക് ഖിദ്മത് ചെയ്യരുത്. ഇബ്നു അബ്ബാസ്(റ) പ്രതികരിച്ചു. ഇപ്രകാരമാണ് ഉലമാക്കളോട് വർത്തിക്കാൻ നമ്മോട് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. അപ്പോൾ സൈദ് ബ്നു സാബിത്(റ) ഇബ്നു അബ്ബാസ്(റ) വിനോട് അങ്ങയുടെ കൈ ഒന്ന് നീട്ടുമോ എന്ന് ചോദിച്ചു. കൈ നീട്ടിയ ഉടനെ അവിടുന്ന് ഇബ്നു അബ്ബാസ്(റ) ന്റെ കൈ ചുംബിച്ചു. എന്നിട്ട് പറഞ്ഞു.“ഇപ്രകാരമാണ് അഹ്ലുബൈത്തിനോട് വർത്തിക്കാ ൻ നമ്മോട് കൽപ്പിക്കപ്പെട്ടിട്ടുള്ളത്.”
ഉമർ ﵁ വിന്റെ കൈ ചുംബിക്കുന്നു.
ഇമാം ബൈഹഖി ﵀ അവിടുത്തെ സുനനുൽ കുബ്റ യിൽ ഉദ്ധരിക്കുന്ന സംഭവം
عَنْ تَمِيمِ بْنِ سَلَمَةَ قَالَ: لَمَّا قَدِمَ عُمَرُ رضي الله عنه الشَّامَ اسْتَقْبَلَهُ أَبُو عُبَيْدَةَ بْنُ الْجَرَّاحِ رضي الله عنه فَقَبَّلَ يَدَهُ ثُمَّ خَلَوْا يَبْكِيَانِ قَالَ: فَكَانَ يَقُولُ تَمِيمٌ: «تَقْبِيلُ الْيَدِ سُنَّةٌ»
السنن الكبرى : ٧/١٦٤ — أبو بكر البيهقي (ت ٤٥٨)
وقال الحافظ ابن حجر العسقلاني: "سنده قوي (فتح الباري" (11/ 57)،
തമീമുബ്നു സലമഃ(റ) പറയുന്നു. ഉമർ ﵁ ശാമിൽ വന്ന പ്പോൾ അബൂ ഉബൈദത്തുൽ ജർറാഹ്(റ) അവിടുത്തെ ചാരത്ത് വരികയും അവിടുത്തെ കൈ ചുംബിക്കുകയും ചെയ്തു.തമീം(റ) പറയുന്നു. കൈചുംബിക്കൽ സുന്നത്താണ്. (സുനനുൽ കുബ്റ/ ബൈഹഖി:7/164)
ഉമർ ﵁ അബ്ബാസ് ﵁ നെ കൊണ്ട് ബറക്കത്ത് എടുക്കുന്നു
അനസുബ്നു മാലിക് (റ) പറയുന്നു മദീനയിൽ വരൾച്ച ഉണ്ടായാൽ ഉമർ ﵁, അബ്ബാസ് ﵁ വിനെ കൊണ്ട് മഴക്കു വേണ്ടി പ്രാർത്ഥിക്കും.
عن أنس بن مالك، أن عمر بن الخطاب رضي الله عنه، كان إذا قحطوا استسقى بالعباس بن عبد المطلب، فقال: «اللهم إنا كنا نتوسل إليك بنبينا فتسقينا، وإنا نتوسل إليك بعم نبينا فاسقنا»، قال: فيسقون )صحيح البخاري:1010