മാലികി മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ ഇബ്നുൽ ഹാജ് (മരണം737) തന്റെ അൽമദ്ഖൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു:
"ലോകനേതാവ് തിരുറസൂലിനെ സിയാറത്ത് ചെയ്യുമ്പോൾ തന്റെ നിസ്സാരതയും ഭവ്യതയും കൂടുതലായി പ്രകടിപ്പിക്കണം. കാരണം ഒരിക്കലും അവിടുത്തെ ശഫാഅത്ത് അല്ലാഹു നിരസിക്കുകയോ അവിടുത്തോട് സഹായം തേടിയവർ നിരാശരാവുകയോ ഇല്ല. സമ്പൂർണ്ണതയുടെ അച്ചുതണ്ടും പ്രപഞ്ചത്തിലെ തന്നെ ശ്രദ്ധാകേന്ദ്രവും അവിടുന്നാണല്ലോ. അതുകൊണ്ടു തന്നെ ആരെങ്കിലും നബി തങ്ങളെ മധ്യവർത്തിയാക്കി അല്ലാഹുവിനോട് ചോദിക്കുകയോ അല്ലെങ്കിൽ നബിയോട് ഇസ്തിഗാസ ചെയ്യുകയോ അഥവാ തന്റെ ആവശ്യങ്ങൾ തിരുനബിയോട് നേരിട്ട് ചോദിക്കുകയോ ചെയ്താൽ അവൻ നിരാശനാവുകയോ അവന്റെ ചോദ്യം മടക്കപ്പെടുകയോ ഇല്ല. സ്വന്തം അനുഭവവും എത്രയോ സംഭവങ്ങളും അതിന് സാക്ഷിയാണ്. നബി തങ്ങളെ സിയാറത്ത് ചെയ്യുമ്പോൾ പൂർണമായ അദബ് പാലിക്കണം, ജീവിതകാലത്തെന്ന പോലെ തിരുനബിയുടെ മുൻപിലാണ് നിൽക്കുന്നതെന്ന് മനസ്സിലാക്കണം. കാരണം നബി തങ്ങൾ തന്റെ ഉമ്മത്തിനെ കാണുന്നതിലും അവരുടെ അവസ്ഥയും മനോഗതങ്ങളും അറിയുന്നതിലും ജീവിതകാലത്തും മരണശേഷവും യാതൊരു വ്യത്യാസവുമില്ല.
എന്നാൽ ഇതെല്ലാം അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളല്ലേ എന്ന് ഒരാൾ ചോദിച്ചാൽ അതിന്റെ മറുപടി മരണപ്പെട്ട് ആഖിറത്തിൽ എത്തിയ ഒരു സാധാരണ വിശ്വാസി പോലും ജീവിച്ചിരിക്കുന്നവരുടെ കാര്യങ്ങൾ മിക്കവാറും അറിയും എന്നതാണ്. അത് സംബന്ധമായ എത്രയോ സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരുടെ പ്രവർത്തനങ്ങൾ മരിച്ചവർക്ക് പ്രദർശിപ്പിക്കപ്പെടും എന്ന് നബി തങ്ങൾ പറഞ്ഞതാണ്. അതുകൊണ്ട് അത് സംഭവിച്ചിരിക്കണം- അതിൻറെ രൂപവും ഭാവവും നമുക്ക് അറിയണമെന്നില്ല.
فَصْلٌ وَأَمَّا فِي زِيَارَةِ سَيِّدِ الْأَوَّلِينَ، وَالْآخِرِينَ صَلَوَاتُ اللَّهِ عَلَيْهِ وَسَلَامُهُ فَكُلُّ مَا ذُكِرَ يَزِيدُ عَلَيْهِ أَضْعَافَهُ أَعْنِي فِي الِانْكِسَارِ، وَالذُّلِّ، وَالْمَسْكَنَةِ؛ لِأَنَّهُ الشَّافِعُ الْمُشَفَّعُ الَّذِي لَا تُرَدُّ شَفَاعَتُهُ وَلَا يَخِيبُ مَنْ قَصْدَهُ وَلَا مَنْ نَزَلَ بِسَاحَتِهِ وَلَا مَنْ اسْتَعَانَ، أَوْ اسْتَغَاثَ بِهِ، إذْ أَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - قُطْبُ دَائِرَةِ الْكَمَالِ وَعَرُوسُ الْمَمْلَكَةِ، قَالَ اللَّهُ تَعَالَى فِي كِتَابِهِ الْعَزِيزِ: {لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى} [النجم: ١٨] قَالَ عُلَمَاؤُنَا رَحْمَةُ اللَّهِ تَعَالَى عَلَيْهِمْ رَأَى صُورَتَهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ -، فَإِذَا هُوَ عَرُوسُ الْمَمْلَكَةِ فَمَنْ تَوَسَّلَ بِهِ، أَوْ اسْتَغَاثَ بِهِ، أَوْ طَلَبَ حَوَائِجَهُ مِنْهُ فَلَا يُرَدُّ وَلَا يَخِيبُ لِمَا شَهِدَتْ بِهِ الْمُعَايَنَةُ، وَالْآثَارُ وَيَحْتَاجُ إلَى الْأَدَبِ الْكُلِّيِّ فِي زِيَارَتِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ -، وَقَدْ قَالَ عُلَمَاؤُنَا رَحْمَةُ اللَّهِ عَلَيْهِمْ: إنَّ الزَّائِرَ يُشْعِرُ نَفْسَهُ بِأَنَّهُ وَاقِفٌ بَيْنَ يَدَيْهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - كَمَا هُوَ فِي حَيَاتِهِ، إذْ لَا فَرْقَ بَيْنَ مَوْتِهِ وَحَيَاتِهِ أَعْنِي فِي مُشَاهَدَتِهِ لِأُمَّتِهِ وَمَعْرِفَتِهِ بِأَحْوَالِهِمْ وَنِيَّاتِهِمْ وَعَزَائِمِهِمْ وَخَوَاطِرِهِمْ، وَذَلِكَ عِنْدَهُ جَلِيٌّ لَا خَفَاءَ فِيهِ.
فَإِنْ قَالَ الْقَائِلُ: هَذِهِ الصِّفَاتُ مُخْتَصَّةٌ بِالْمَوْلَى سُبْحَانَهُ وَتَعَالَى، فَالْجَوَابُ أَنَّ كُلَّ مَنْ انْتَقَلَ إلَى الْآخِرَةِ مِنْ الْمُؤْمِنِينَ فَهُمْ يَعْلَمُونَ أَحْوَالَ الْأَحْيَاءِ غَالِبًا، وَقَدْ وَقَعَ ذَلِكَ فِي الْكَثْرَةِ بِحَيْثُ الْمُنْتَهَى مِنْ حِكَايَاتٍ وَقَعَتْ مِنْهُمْ وَيُحْتَمَلُ أَنْ يَكُونَ عِلْمُهُمْ بِذَلِكَ حِينَ عَرْضِ أَعْمَالِ الْأَحْيَاءِ عَلَيْهِمْ وَيُحْتَمَلُ غَيْرُ ذَلِكَ، وَهَذِهِ أَشْيَاءُ مَغِيبَةٌ عَنَّا.
وَقَدْ أَخْبَرَ الصَّادِقُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - بِعَرْضِ الْأَعْمَالِ عَلَيْهِمْ فَلَا بُدَّ مِنْ وُقُوعِ ذَلِكَ، وَالْكَيْفِيَّةُ فِيهِ غَيْرُ مَعْلُومَةٍ وَاَللَّهُ أَعْلَمُ بِهَا وَكَفَى فِي هَذَا بَيَانًا قَوْلُهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «الْمُؤْمِنُ يَنْظُرُ بِنُورِ اللَّهِ» انْتَهَى
المدخل ص ٢٥٩ لابن الحاج
ഒരു വിശ്വാസി തന്റെ ആവശ്യം അല്ലാഹുവിൽ നിന്ന് നിവർത്തിച്ചു കിട്ടാൻ മരണപ്പെട്ട മഹാത്മാക്കളോട് ശഫാഅത്ത് ആവശ്യപ്പെടുന്നതും അവരെ വസീല ആക്കുന്നതും അനുവദനീയമാണെന്നത് നാല് മദ്ഹബിലും തർക്കമില്ലാത്ത വിഷയമാണ്- ഇതാണ് ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നതും. മാലികി മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ ഇബ്നുൽ ഹാജ് തൻറെ അൽ മദ്ഖലിൽ തിരുനബിയോട് ഇസ്തിഗാസ ചെയ്യുന്നത് അനുവദനീയമാണെന്ന് വിശദീകരിച്ചത് നാം കഴിഞ്ഞ കുറിപ്പിൽ വിശദമാക്കിയല്ലോ. അപ്പോൾ ചിലരുടെ ചോദ്യം ഏതെങ്കിലും പണ്ഡിതൻ പ്രമാണമുദ്ധരിച്ചുകൊണ്ട് ഇസ്തിഗാസ നടത്താം എന്ന് പറഞ്ഞിട്ടുണ്ടോ എന്നാണ്. തൗഹീദ്,ശിർക്ക് തുടങ്ങി ഇസ്ലാമിലെ മൗലികമായ കാര്യങ്ങളെ സംബന്ധിച്ച് യാതൊരു തെളിവുമില്ലാതെയാണ് ലോകപ്രശസ്തരായ ഈ പണ്ഡിതർ പറഞ്ഞെെതന്നാണോ ഇവർ ധരിച്ചു വെച്ചിരിക്കുന്നത് ?! അതോ അവർക്കൊന്നും ഇത്തരം അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ലേ?!!
ഹമ്പലീ മദ്ഹബിലെ ലോക പ്രശസ്ത പണ്ഡിതൻ ഇമാം ഇബ്നു ഖുദാമ(വഫാത്:620) തൻറെ മുഗ്നിയിൽ ഇസ്തിഗാസ അനുവദനീയമാണെന്ന് സലക്ഷ്യം സമർത്ഥിക്കുന്നത് നോക്കൂ:
തിരുനബിയെ സിയാറത്ത് ചെയ്യുന്നതിനെ വിവരിച്ച് കൊണ്ട് അദ്ദേഹം പറയുന്നു:
"പിന്നീട് അവൻ റസൂലിൻറെ ഖബറിന്റെ അടുത്ത് വന്ന് ഖബറിലേക്ക് തിരിഞ്ഞു കൊണ്ട് സലാം പറയണം; 'നബിയേ അങ്ങേക്ക് എൻറെ സലാം. സൃഷ്ടികളിൽ ഉത്തമരായ നബിയേ അങ്ങേക്ക് അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ.'
ശേഷം തിരുനബിയുടെ മേൽ സ്വലാത്ത് ചൊല്ലി അവൻ പറയണം
അല്ലാഹുവേ നീ പറഞ്ഞിട്ടുണ്ടല്ലോ -നിൻറെ വാക്ക് സത്യമല്ലോ…
وَلَوْ أَنَّهُمْ إِذ ظَّلَمُواْ أَنفُسَهُمْ جَآؤُوكَ فَاسْتَغْفَرُواْ اللّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُواْ اللّهَ تَوَّابًا رَّحِيمًا
നബിയെ ഞാനെന്റെ ദോഷത്തിൽ നിന്ന് അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ടും അങ്ങയോട് എന്റെ റബ്ബിലേക്ക് ശഫാഅത്ത് ആവശ്യപ്പെട്ടു കൊണ്ടും ഞാനിതാ അങ്ങയെ സമീപിച്ചിരിക്കുന്നു. അല്ലാഹു വേ,ജീവിതകാലത്ത് തിരുനബിയെ സമീപിച്ചവർക്ക് നീ ദോഷം പൊറുത്തു കൊടുക്കുന്നതുപോലെ എന്റെ ദോഷവും നീ പൊറുത്തു തരേണമേ…"
ثم تَأْتِى القَبْرَ فتُوَلِّى ظَهْرَكَ القِبْلَةَ، وتَسْتَقْبِلُ وَسَطَه، وتقولُ: السلامُ عليكَ أيُّها النَّبِىُّ ورحمةُ اللَّه وبَرَكَاتُه السلامُ عليكَ يَا نَبِىَّ اللهِ، وخِيرَتَهُ من خَلْقِه وعِبَادِه ..... اللَّهُمَّ إنَّك قُلْتَ وقَوْلُكَ الحَقُّ: {وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا}. وقد أتَيْتُكَ مُسْتَغْفِرًا من ذُنُوبِى، مُسْتَشْفِعًا بِكَ إلى رَبِّى، فأسْأَلُكَ يَا رَبِّ أن تُوجِبَ لى المَغْفِرَةَ، كما أوْجَبْتَها لمن أتَاهُ فى حَياتِه، اللَّهُمَّ اجْعَلْهُ أوَّلَ الشَّافِعِينَ، وأنْجَحَ السَّائِلِينَ، وأَكْرَمَ الآخِرِينَ والأَوَّلِينَ، بِرَحْمَتِكَ يا أَرْحَمَ الرَّاحِمِينَ كتاب المغنى لابن قدامة ٥/٤٦٧