ഹിജ്‌റ:275.ല്‍ വഫാത്തായ ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്‌നുഇസ്ഹാഖ് അല്‍ഫാക്കിഹീ അല്‍മക്കീ(റ) സ്വഹാബത്തില്‍ നിന്ന്ഉദ്ധരിക്കുന്ന ദീര്‍ഘമായ സംഭവത്തില്‍പറയുന്നു:
حَدَّثَنَا أَبُو بَكْرِ بْنِ مُحَمَّدِ بْنِ عُبَيْدِ بْنِ سُفْيَانِ اْلأُمَوِي عَنْ إِسْمَاعِيلِ بْنِ أَبَّانِ الْعَامِرِي، قَالَ: حَدَّثَنَا سُفْيَانُ الثَّوْرِيُّ، عَنْ طَارِقِ بْنِ عَبْدِ الْعَزِيزِ عَنِ الشَّعْبِيِّ، قَالَ: لَقَدْ رَأَيْتُ عَجَبًا كُنَّا بِفِنَاءِ الْكَعْبَةِ أَنَـا وَعَبْدُ اللهِ بْنُ عُمَرَ وَعَبْدُ اللهِ بْنُ الزُّبَيْرْ وَمِصْعَبُ بْنِ الزُّبَيْرِ وَعَبْدِ الْمَلِكِ بْنِ مَرْوَانْ، فَقَالَ الْقَوْمُ بَعْدَ أَنْ فَرَغُوا مِنْ حَدِيثِهِمْ: لِيَقُمْ رَجُلٌ فَلْيَأْخُذْ بِالرُّكْنِ الْيَمَانِي فَلْيَسْأَلِ اللهَ تَعالَى حَاجَتَهُ فَإِنَّـهُ يُعْطِي مِنْ سَعَتِهِ، قُمْ يَا عَبْدَ اللهِ بْنِ الزُّبَيْرِ فَإِنَّـكَ أَوَّلُ مَوْلُودٍ وُلِدَ فِي الْهِجْرَةِ فَقَامَ فَأَخَذَ بِالرُّكْنِ الْيَمَانِيِّ ثُمَّ قَالَ: أَللهم إِنَّكَ عَظِيمٌ تُرْجَى لِكُلِّ عَظِيمٍ أَسْأَلُكَ بِحُرٍمَةِ وَجْهِكَ وَحُرْمَةِ عَرْشِكَ وَحُرْمَةِ بَيْتِكَ أَنْ لاَ تُمِيتَنِي مِنَ الدُّنْيَا حَتَّى تُوَلِّيَنِي الْحِجَازَ وَيُسَلِّمَ عَليَّ بِالْخِلاَفَةِ. ............ فَقَالُوا: قُمْ يَا عَبْدَ الْمَلِكِ بْنِ مَرْواَنَ فَقَامَ فَأَخَذَ بِالرُّكْنِ الْيَمَانِي فَقَالَ: أَللهم رَبِّ السَّمَوَاتِ السَّبْعِ وَرَبِّ الْأَرْضِ......... وَأَسْأَلُكَ بِحُرْمَةِ وَجْهِكَ وَأَسْأَلُكَ بِحَقِّكَ عَلىَ جَمِيعِ خَلْقِكَ وَبِحَقِّ الطَّائِفِينَ حَوْلَ zيْتِكَ......الخ.
• أَخْبَارُ مَكَّةَ فِي قَدِيمِ الدَّهْرِ وَحَدِيثِهِ:1/141) لِلْفَاكِهِي-275هــ، • مـجابو الدعوة:ص/65)لابن أبي الدنيا-281هــ، • كرامات الاولياء :ص/125-126) للالكائي-439هــ،
• وفـيـات الأعـيـان:3/29)لابن خلكان-681هــ، • الإعلام بفضائل بيت الله الحرام:ص/65-66) لـملا علي القاري-1014هــ.
ഇമാം ഫാക്കിഹീ(റ) ഉദ്ധരിക്കുന്നു: ഹിജ്‌റ:100.ല്‍ വഫാത്തായ താബിഈ പ്രമുഖനും മുഹദ്ദിസും ഫഖീഹുമായ ഇമാം ശഅ്ബീ(റ) പറയുന്നു: 'ഞാനും അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വും അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വും മിസ്വ്അബ് ഇബ്‌നു സുബൈര്‍(റ)വും അബ്ദുല്‍ മലിക്ക് ഇബ്‌നു മര്‍വാന്‍ (റ)വും കഅ്ബയുടെ ചാരത്ത് ഇരിക്കുക യായിരുന്നു. ആ സമയത്ത് ജനങ്ങള്‍ അവരുടെ സംസാരത്തില്‍ നിന്നും വിരമി ച്ചപ്പോള്‍ പറഞ്ഞു നിങ്ങളില്‍ ഒരാള്‍ എഴുന്നേറ്റ് റുക്‌നുല്‍ യമാനിയില്‍ പിടിച്ചുകൊണ്ട് അല്ലാഹുവിനോട് തന്റെ ആവശ്യ ങ്ങള്‍ ചോദിക്കുക, അല്ലാഹു നല്‍കുന്നതാണ്. ഓ, അബ്ദു ല്ലാഹി ബ്‌നു സുബൈര്‍.. നിശ്ചയം താങ്കള്‍ ഹിജ്‌റക്ക് ശേഷം ആദ്യമായി ജനിച്ച കുട്ടിയല്ലേ എഴുന്നേൽക്കുക അങ്ങിനെ മഹാന്‍ എഴുന്നേറ്റു റുക്‌നുല്‍യമാനിയില്‍ പിടിച്ചുപറഞ്ഞു: അല്ലാ ഹുവേ നീ വലിയ മഹാനും മഹത്വമുള്ളവനുമാണ് എല്ലാ മഹത്വമുള്ളതും ആഗ്രഹിക്കപ്പെടുന്നവനുമാണ് നിന്റെ മഹത്വം കൊണ്ടും നിന്റെ അര്‍ശിന്റെ മഹത്വം കൊണ്ടും നിന്റെ ഭവനത്തിന്റെ മഹത്വം കൊണ്ടും ഹിജാസിന്റെ അധി കാരവും ഭരണവും എനിക്ക് നല്‍കുന്നതു വരെ എന്നെ നീ മരിപ്പിക്കരുതേ... ജനങ്ങള്‍ അബ്ദുല്‍ മലിക്ക് ഇബ്‌നു മര്‍വാ ന്‍(റ)വിനോട് പറഞ്ഞു എഴുന്നേല്‍ക്കുക അങ്ങിനെ അവര്‍ റുക്‌നുല്‍ യമാനിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു: ഏഴാകാശ ങ്ങളുടേയും ഭൂമികളുടേയും അധിപനായ നാഥാ... നിന്റെ ബഹുമാനം കൊണ്ടും മുഴുവന്‍ സൃഷ്ടികളുടെ മേലിലും നിനക്കുള്ള ഹഖ്‌കൊണ്ടും കഅ്ബ ത്വവാഫ് ചെയ്യുന്നവരുടെ ഹഖ് കൊണ്ടും നിന്നോട് ഞാന്‍ ചോദിക്കുന്നു... ഇമാം ഫാക്കിഹീ(റ) തന്റെ (അഖ്ബാറു മക്ക ഫീഖദീമിദ്ദഹ്‌രി വഹദീസിഹീ:1/141) ല്‍ റിപ്പോര്‍ട്ട് ചെയ്തു പഠിപ്പിക്കുന്ന തായി കാണാം.)
ഈ സംഭവത്തില്‍ മഹാന്മാരായ സ്വഹാബത്ത് ത്വവാഫ് ചെയ്യുന്നവരുടെയും അര്‍ശിന്റെയും മറ്റു സജ്ജനങ്ങളു ടേയും ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഇതേ സംഭവം ഹിജ്‌റ:281.ല്‍ വഫാത്തായ ഹാഫിള് ഇബ്‌നു അബി ദ്ദുന്‍യാ(റ) തന്റെ (മുജാബുദ്ദഅ്‌വ:പേജ്/109-110) ലും റിപ്പോ ര്‍ട്ട് ചെയ്തതായി കാണാം മഹാന്റെ റിപ്പോര്‍ട്ടില്‍ ‘ഹുര്‍മത്തി ബൈത്തിക്ക’ എന്ന സ്ഥലത്ത് ‘ഹുര്‍മത്തി നബിയ്യിക്ക(സ്വ)’ (നബി(സ്വ)യുടെ മഹത്വം കൊണ്ട്) എന്നാണുള്ളത്, ഹാഫിള് ഇബ്‌നു അബിദ്ദുന്‍യാ(റ) റിപ്പോര്‍ട്ട് ചെയ്തതു പോലെ ‘ഹുര്‍മത്തി നബിയ്യിക്ക(സ്വ)’ എന്ന് തന്നെയാണ് ഹിജ്‌റ:439ല്‍ വഫാത്തായ ഹാഫിള് ഹിബത്തുള്ളാഹ് അല്ലാലിക്കാഈ(റ) തന്റെ (കറാമാത്തുല്‍ ഔലിയാഅ്:പേജ്/125)ലും, ഹിജ്‌റ: 571ല്‍ വഫാത്തായ ഹാഫിള് അബുല്‍ഖാസിം ഇബ്‌നു അസാക്കിര്‍(റ)തന്റെ (താരീഖു മദീനത്തിദിമശ്ഖ്:33/173)ലും, ഹിജ്‌റ:681.വഫാത്തായ ഇമാം ഇബ്‌നുഖല്ലിക്കാന്‍(റ) തന്റെ (വഫയാത്തുല്‍ അഅ്‌യാന്‍:3/29)ലും, ഹിജ്‌റ:1014.ല്‍ വഫാ ത്തായ പില്‍കാല ഹനഫീ മദ്ഹബിലെ ഇമാമുകളില്‍ പ്രമുഖ നായ അല്ലാമ മുല്ലാ അലീ അല്‍ഖാരീ(റ) തന്റെ(അല്‍ഇഅ്‌ലാം ബിഫളാഇലി ബൈത്തില്ലാഹില്‍ ഹറാം: പേജ്/65-66)ലും മറ്റു നിരവധി ഇമാമുകളും ഈ സംഭവം റിപ്പോര്‍ട്ടു ചെയ്ത് പറഞ്ഞി ട്ടുള്ളത്. അഥവാ സ്വഹാബത്ത് ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്ത സംഭവം ഈ ഇമാമുകളൊക്കെ നമ്മെ പഠിപ്പിക്കുക യാണ് ചെയ്യുന്നത്.
നബി ﷺ തന്നെ ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്തു ദുആ ചെയ്യാന്‍ കല്‍പിക്കുന്നു
عَنْ أَبِي سَعِيدِ الْخُذْرِيِّ، عَنِ النَّبِيِّ، قَالَ: [مَنْ خَرَجَ مِنْ بَيْتِهِ إِلىَ الصَّلاَةِ فَقَالَ: أَللهم إِنِّي أَسْأَلُكَ بِحَقِّ السَّائِلِينَ عَلَيْكَ وَأَسْأَلُكَ بِحَقِّ مَمْشَايَ هَذَا فَإِنِّي لَمْ أَخْرُجْ أَشَرًا وَلاَبَطَرًا وَلاَ رِيَاءً وَلاَ سُمْعَةً وَخَرَجْتُ اتِّقَاءَ سَخَطِكَ وَابْتِغَاءَ مَرْضَاتِكَ فَأَسْأَلُكَ أَنْ تُعِيذَنِي مِنَ النَّارِ وَأَنْ تَغْفِرَلِي ذُنُوبِي إِنَّهُ لاَيَغْفِرُالـذُّنُوبَ إِلاَّ أَنْـتَ أَقْبلَ اللهُ عَلَيْهِ بِـوَجْـهِـهِ وَاسْتَـغْفَرَ لـَهُ سـَبْـعُـونَ أَلْـفُ مَلَكٍ.
أَخْــرَجـَـهُ ابْنُ مَاجَةَ، فِـي (السُّـنَـن:ِ: (1/256وَأَحـْـمَـدُ، فِي(الْمُسْنَدِ(3/21: وَالطَّبَرَانِيُّ، فِي(الـدُّعَـاءِ(1/90: وَغَيْرُهُمْ. وَقَـدْ حـَـسَّنَهُ جَمْعٌ مِنَ الْحُفَّاظِ مِنْهُمُ الْحَافِظُ الدِّمْيَاطِيُّ، فِي(الْمَتْجَرِ الرَّابِـحِ:ص/471) وَالْحَافِظُ أَبُو الْحَسَنِ الْمَقْدِسِيُّ شَيْخُ الْحَافِظِ الْمُنْذِرِيِّ كَمَا فِي(التَّرْغِيبِ وَالـتَّـرْهِــيبِ:ص/90) وَالْحَافِـظُ الْعِـرَاقِـيُّ، فِي(تَـخْـرِيجِ أَحَادِيثِ الْإِحْيَاءِ (1/291) وَالْحَـافِـظُ ابْنُ حَجَرْ هَذَا حَدِيثٌ حَسَنٌ أَخْرَجَهُ أَحْمَدُ عَنْ يَزِيدَ بْنِ هَارُونْ عَنْ فُضَيْلِ بْنِ مَرْزُوقً. (نَتَائِجُ الْأَفْكاَرِ فِي تَخْرِيجِ أَحَادِيثِ الْأَذْكَارْ( 1/268) وَقَالَ الْحَافِظُ الْـبُـوصِيرِيُّ، فِيمِصْبَاحِ الزُّجَاجَةِ:( 1/98):لَكِنْ رَوَاهُ الْحَافِظُ ابْنُ خُزَيْمَةَ فِي صَحِيحِهِ مِنْ طَرِيقِ فُضَيْلِ بْنِ مَرْزُوقٍ، فَهُوَ صَحِيحٌ عِنْدَهُ.
അബൂസഈദ് അല്‍ഖുദ്‌രിയ്യ്(റ) മഹാനായ തിരുനബി (സ്വ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഒരാള്‍ തന്റെ വീട്ടില്‍ നിന്നും നിസ്‌കാരത്തിനായി പള്ളിയിലേക്ക് പുറപ്പെടുകയും ആ സമയ ത്ത് അവന്‍ പറയുകയും ചെയ്തു, “അല്ലാഹുവേ നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ടും പള്ളിയിലേക്ക് നടന്ന് പോകുന്നവരുടെ ഹഖ്‌കൊണ്ടും ഞാന്‍നിന്നോട് ചോദിക്കുന്നു, നിശ്ചയം ഞാന്‍പുറപ്പെട്ടിട്ടുള്ളത് അഹങ്കാ രിയായിട്ടോ ലോകമാന്യമുള്ളവനായിട്ടോ ജനങ്ങള്‍ എന്നെ കുറിച്ച് നല്ലവനാണെന്ന് പറയാന്‍ വേണ്ടിയോ അല്ല, മറിച്ച് ഞാന്‍ നാഥനാകുന്ന നിന്റെ കോപത്തെ ഭയപ്പെട്ടതുകൊണ്ടൂം നിന്റെ പ്രീതി ആഗ്രഹിച്ചുമാണ് പുറപ്പെട്ടിട്ടുള്ളത്. അതു കൊണ്ട് തന്നെ നരകത്തെ തൊട്ട് കാവലും എന്റെ പാപങ്ങള്‍ പൊറുത്ത് തരലിനേയും നിന്നോട് ഞാന്‍ ചോദിക്കുന്നു. നീ അല്ലാതെ പൊറുത്ത് തരുന്നവനില്ലല്ലോ റബ്ബേ..” എന്ന് ദുആ ചെയ്താല്‍ അല്ലാഹു ആ വ്യക്തിയിലേക്ക് മുന്നിടുകയും എഴുപ തിനായിരം മലക്കുകള്‍ ആ വ്യക്തിക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യുന്നതാണ്’’.
ഈ ഹദീസ് ഇമാം ഇബ്‌നുമാജ ﵀ (സുനന്‍:1/256)ലും ഇമാം അഹ്‌മദ് ﵀ തന്റെ(അല്‍മുസ്‌നദ്:3/21)ലും ഇമാം ത്വബറാനീ ﵀ തന്റെ(കിത്താബുദ്ദുആഅ്:1/90)ലും മറ്റു മുഹദ്ദിസു കളും റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ഈ ഹദീസ് സ്വീകാര്യ യോഗ്യമാണെന്ന് നിരവധി മുഹദ്ദിസുകള്‍ പഠിപ്പിക്കുന്നതായി കാണാം. ഹാഫിള് അദ്ധിംയാത്വീ(റ)തന്റെ (അല്‍ മത്ത്ജര്‍ അല്‍ റാബിഹ്:പേജ്/471)ലും. ഹാഫിള് അല്‍മുന്‍ദിരീ(റ) തന്റെ ശൈഖില്‍ നിന്ന് തന്റെ (അത്തര്‍ഗ്വീബു വത്തര്‍ഹീ ബ്:പേജ്/90)ലും ഹാഫിളുല്‍ഇറാഖീ(റ) തന്റെ(തഖ്‌രീജു അ ഹാദീസില്‍ ഇഹ്‌യാഇ:1/291)ലും, ഹാഫിള് ഇബ്‌നുഹജരില്‍ അസ്ഖലാനീ(റ) തന്റെ(നത്താഇജുല്‍ അഫ്ക്കാര്‍: 1/268)ലും, ഹാഫിള് അല്‍ബൂസ്വീരീ(റ) തന്റെ (മിസ്വ്ബാഹു സ്സുജാജ: 1/98)ലും മറ്റും ഇത് സ്വീകാര്യമായ പരമ്പരയി ലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസാണെന്ന് പഠിപ്പിക്കുന്നതായും കാണാവുന്ന താണ്. ഈ ഹദീസില്‍ പറഞ്ഞ 'ഹഖ്'കൊണ്ട് ഉദ്ധേശിക്ക പ്പെടുന്നത് മഹത്വവും സ്ഥാനവുമാണെന്ന് ഇമാമുകള്‍ പറ ഞ്ഞത് മുമ്പ് നാം ഉദ്ധരിച്ചിട്ടുണ്ട്, അല്ലാഹുവിന് വല്ല ബാധ്യതയും ഉണ്ടെന്ന അര്‍ത്ഥത്തിലല്ല എന്ന് നമുക്ക് മനസ്സിലാക്കാം.
ഇനി ലോകത്തിന്റെ നേതാവായ മഹാനായ നബി ﷺ തന്നെ ഹഖ്‌കൊണ്ട് ഇടതേട്ടം നടത്തിയത് ഇങ്ങനെ വായിക്കാം
أَخْرَجَ الطَّبَرِانِيُّ فِي الْكَبِيرِ وَالْأَوْسَطِ وَرِجَالُ إِسْنَادِهِ ثِقَاتٌ... عَنْ أَنَسٍ رضي الله عنه قَالَ: لَـمَّا تُوُفِّيَتْ فَاطِمَتُ بِنْتِ أَسَدٍ أَمِّ عَليٍّ رَضِيَ اللهُ عَنْهُ دَخَلَ عَلَيْهَا رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَجَلَسَ عِنْدَ رَأْسِهَا فَقَالَ: رَحِمَكِ اللهُ يَا أُمِّي كُنْتِ أُمِّي بَعْدَ أُمِّي ........ أَنَّـهُ لـَمَّا حُفِرَ قَبْرُهَا وَبَلَغُوا اللَّحْدَ حَفَرَهُ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ بِيَدِهِ وَأَخْرَجَ تُرَابَهُ بِيَدِهِ، فَلَمَّا فَرَغَ دَخَلَ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَاضْطَجَعَ فِيهِ ثُمَّ قَالَ: أَللهُ الـَّذِي يُحْيِي وَيُمِيتُ وَهُوَ حَيٌّ لاَ يَمُوتُ، أَللهم اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ وَلَقِّنْ حُجَّتَهَا، وَوَسِّعْ عَلَيْهَا مَدْخَلَهَا بِـحَـقِّ نَبِيِّكَ وَالْأَنْبِيَاءِ الـَّذِينَ مِنْ قَبْلِي فَإِنَّكَ أَرْحَمُ الرَّاحِمِينْ.
(اَلْمُعْجَمُ الْكَبِيرْ:24/351) وفِي(اْلأَوْسَطِ:1/67) وَرَوَاهُ أَبُونُعَيْمٍ، فـِي(حِلْيَةُ الْأَوْلِيَاءِ:3/121) وَالْهَيْثَمِـيُّ، فـِي(مـَجـْمَعِ الزَّوَائِـدِ:9/257) واَلشَّامِيُّ، فـِي(سُبُلِ الْـهُدَى وَالـرَّشَادِ:12/245-246) وَالسُّمْهُودِيُّ، فِي(وَفَاءِ الْوَفَا:3/899) و(4/1373) و(خـُـلاَصَةِ الْـوَفَـا:1/128) وقال وَسَـنَدُهُ جَيِّدٌ، وَالْهَيْـتَمِـيُّ، فِي(الْجَوْهَـرِ الـْمُنَـظَّـمْ:ص/150)وَقَال: رَوَاهُ الطَّبَرَانِيُّ بِـسَنَدٍ جَيِّدٍ، وَ(تُحْفَةُ الزُّوَّارِ:ص/56) وَالْهِنْدِيُّ، فِي(كَنْزِ الْعُمَّالِ:12/147)، وَالشَّوْكَانِيُّ، فِي(دَرِّ السَّحَـابَـةِ فِي مَـنَـاقِبِ الْقَرَابَةِ وَالصَّحَابَةِ:ص/539) وَقَالَ:أَخْرَجَ الطَّبَرَانِيُّ فِي الْكَبِيرِ، وَاْلأَوْسَطِ وَرِجَالُ إِسْنَادِهِ ثِقَاتٌ.
ഇമാം ത്വബറാനീ ﵀ സ്വഹാബിയും തിരുനബി ﷺ ക്ക് പത്ത് വര്‍ഷം സേവനം ചെയ്യുകയും ചെയ്ത മഹാനമായ അനസ് ﵁ വില്‍ നിന്ന് ഉദ്ധരിച്ചു കൊണ്ട് പറയുന്നു: 'സയ്യിദുനാ അലീ ﵁ വിന്റെ മാതാവ് മഹതിയായ ഫാത്വിമ ബിന്‍ത്ത് അസദ്(റ) വഫാത്തായ സമയത്ത് മഹാനായ നബി ﷺ അവ രുടെ ജനാസയുടെ അരികിലേക്ക് കടന്നു വന്ന് അവരുടെ തലയുടെ ഭാഗത്ത് ഇരിക്കുകയും അങ്ങേക്ക് അല്ലാഹു അനു ഗ്രഹം ചൊരിയട്ടേ, എന്റെ ഉമ്മാ നിങ്ങള്‍ എന്റെ ഉമ്മക്ക് ശേഷമുള്ള എന്റെ ഉമ്മയാണ്..... എന്ന് തുടങ്ങി മഹതിയെ കുറിച്ച് അനുസ്മരിക്കുകയും ചെയ്തു. അങ്ങിനെ മഹതിയുടെ ജനാസ കുളിപ്പിക്കലും മറ്റും നബി ﷺ യുടെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് മഹതിക്ക് വേണ്ടി ഖബ്‌റു കുഴിക്കുകയും കീഴ്ഖബ്‌റു എത്തിയപ്പോള്‍ നബി ﷺ തന്നെ തന്റെ സ്വന്തം കൈ കൊണ്ട് ഖബ്‌റു കിളക്കുകയും അതിലുള്ള മണ്ണ് തന്റെ പവിത്രമാക്കപ്പെട്ട കൈകളെ കൊണ്ട് എടുത്തുമാറ്റുകയും ചെയ്തു. അങ്ങിനെ ഖബ്‌റു കുഴിക്കല്‍ കഴിഞ്ഞപ്പോള്‍ മഹാ നായ നബി ﷺ ആ ഖബ്‌റില്‍ ഇറങ്ങി കിടക്കുക യും ശേഷം പറയുകയും ചെയ്തു: ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹുവാണ്. അല്ലാഹു മരണമില്ലാതെ എന്നെന്നും ജീവിച്ചി രിക്കുന്നവനാണ് അല്ലാഹുവേ നിന്റെ നബിയാകുന്ന എന്റെ ഹഖ് കൊണ്ടും എന്റെ മുമ്പ് കഴിഞ്ഞുപോയ അമ്പിയാ ക്കളുടെ ഹഖ് കൊണ്ടും എന്റെ ഉമ്മ ഫാത്വിമാ ബിന്‍ത്ത് അസദ്(റ)യുടെ ഖബ്‌റു നീ വിശാലമാക്കുകയും അവരുടെ പാപങ്ങള്‍ നീ പൊറുത്ത് കൊടുക്കുകയും ചെയ്യേണമേ, നീ അനുഗ്രഹം ചെയ്യുന്നവരില്‍ ഏറ്റവും അനുഗ്രഹം ചെയ്യുന്ന നാഥനല്ലേ” എന്ന് ദുആ ചെയ്യുകയും ചെയ്തു.
ഈ ഹദീസ് ഇമാം ത്വബറാനീ(റ) തന്റെ (അല്‍മുഅ്ജമു ല്‍കബീര്‍:24/351)ലും, തന്റെ (അല്‍മുഅ്ജമുല്‍ ഔസ്വത്വ്: 1/67)ലും ഹാഫിള് അബൂനഐം(റ) തന്റെ(ഹില്‍യത്തുല്‍ ഔലിയാഅ്:3/121)ലും, ഹാഫിളുല്‍ ഹൈസമീ ﵀ തന്റെ (മജ്മഉസ്സവാഇ ദ്:9/257)ലും, ഇമാം സ്വാലിഹീ അശ്ശാമീ(റ) തന്റെ (സുബുലുല്‍ഹുദാ വർറശാദ്:12/245)ലും, ഹാഫിളു സ്സുംഹൂദീ ﵀ തന്റെ(വഫാഉല്‍വഫാ:3/899)(4/1373)ലും ഇമാം സുംഹൂദീ(റ) തന്നെ തന്റെ(ഖുലാസ്വത്തുല്‍വഫാ:1/128)ല്‍ ഉദ്ധരിക്കുകയും പരമ്പര ഏറ്റവും നല്ല പരമ്പരയാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇമാം ഇബ്‌നുഹജര്‍ അല്‍ ഹൈ ത്തമീ(റ) ഇമാം ത്വബറാനീ ﵀ ഇത് ഏറ്റവും നല്ല പരമ്പരയോ ടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് തന്റെ(അല്‍ ജൗഹറുല്‍ മുന ള്ളം:പേജ്/150)ലും തന്റെ തന്നെ (തുഹ്ഫത്തു സ്സുവ്വാര്‍ പേജ് :56)ലും ഇമാം അല്‍മുത്തഖിയ്യുല്‍ ഹിന്ദീ(റ) തന്റെ(കന്‍സുല്‍ ഉമ്മാല്‍:12/147)ലും റിപ്പോര്‍ട്ട് ചെയ്തു പറയുന്നതായി കാ ണാം.
ഈ ഹദീസ് സ്വീകാര്യ യോഗ്യമായ പരമ്പരയിലൂടെയാണ് ഇമാം ത്വബറാനീ ﵀ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് പുത്തന്‍വാ ദികള്‍ അവരുടെ പൂര്‍വ്വനേതാക്കളില്‍ നാലാമനായി പരിചയ പ്പെടുത്തിയ ശൗക്കാനി തന്റെ (ദര്‍,റുസ്സഹാബ ഫീ മനാഖി ബില്‍ ഖറാബത്തി വസ്സ്വഹാബ: പേജ്/539)ലും പഠിപ്പിക്കു ന്നതായി കാണാവുന്നതാണ്. ഇങ്ങനെ ധാരാളം ഹദീസിന്റെ ഇമാമുകള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു ലോകത്തെ പഠിപ്പിച്ചി ട്ടുണ്ട്. ഈ സംഭവത്തില്‍ മഹാനായ നബി(സ്വ) തന്നെ തന്റെ ഹഖ് (മഹത്വം) കൊണ്ടും മറ്റു അമ്പിയാക്കളുടെ ഹഖ് കൊണ്ടും അല്ലാഹുവിലേക്ക് തവസ്സുല്‍ (ഇടതേട്ടം) നടത്തു കയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള മഹാനായ നബി ﷺ യില്‍ നിന്നും സ്ഥിരപ്പെട്ട ഒരു കര്‍മ്മത്തിനെതിരില്‍ മഹാനായ ഇമാമുല്‍അഅ്‌ളം അബൂഹനീഫ(റ) സംസാരിച്ചുവെന്ന് ധരി ക്കാനും പറയാനും ബുദ്ധി മരവിക്കാത്ത ഒരു മുസ്‌ലിമിനും സാധിക്കുകയില്ല എന്നതാണ് വാസ്തവം. സത്യം ഇതായി രിക്കെ ഇമാം അബൂ ഹനീഫ ﵀ വിന്റെ ഒരു വാചകം മഹാന്‍ ഉദ്ധേശിക്കാത്ത അര്‍ത്ഥവും വ്യാഖ്യാനവും നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന പുത്തന്‍വാദികള്‍ സമുദായത്തെ വഞ്ചിക്കുക യും ഇമാമുകളെ അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്യുന്ന തെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം.
وَكَـذَا يُكْرَهُ أَنْ يَقُولَ فِي دُعَائِـهِ: أَسْأَلُكَ بِمَعْقَدِ (وَفِي رِوَايَةٍ:بِمَقْعَدِ) الْعِزِّ مِنْ عَرْشِكَ. وَرُوِيَ عَنْ أَبِي يُوسُفَ أَنَّـهُ لاَ بـَأْسَ بِـذَلِكَ؛ لِوُرُودِ الْـحَدِيثِ، وَهُوَ مَا رُوِيَ عَنْ رَسُولِ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَنَّـهُ كَانَ يَقُولُ فِي دُعَائِـهِ: أَللهم إِنّـِي أَسْأَلُكَ بِمَعْقَدِ الْعِزِّ مِنْ عَرْشِكَ، -الخ. وَجْهُ ظَاهِرِ الرِّوَايَةِ أَنَّ ظَاهِرَ هَذَا اللَّفْظِ يُوهِمُ التَّشْبِيهِ، لِأَنَّ الْعَرْشَ خَلْقٌ مِنْ خَلاَئِقِ اللهِ تَبَارَكَ وَتَعَالَى فَاسْتَحَالَ أَنْ يَكُونَ عِزٌُّ اللهِ تَبَارَكَ وَتَعَالَى مَعْقُودًا بِـهِ، وَظَاهِرُ الْـخَبَرِ الـَّذِي هُوَ فِي حَدِّ الْآحَادِ إِذَا كَانَ مُوهِمًا لِلتَّشْبِيهِ، فَالْكَفُّ عَنِ الْعَمَلِ بِـهِ أَسْلَـمُ. (بـَدَائِـعُ الصَّنَائِعِ فِي تَرْتِيبِ الشَّرَائِعِ:6/504) لِلْكاَسَانِي-587هــ
മഹാന്‍ പറയുിന്നു:'ഒരാള്‍ തന്റെ പ്രാര്‍ത്ഥനയില്‍ (أَسْأَلُكَ بِمَعْقَدِ(وَفِي رِوَايَةٍ:بِمَقْعَدِ)الْعِزِّ مِنْ عَرْشِكَ) എന്ന് പറയലും കറാഹത്താ ക്കപ്പെടും, ഈ പ്രാര്‍ത്ഥന ഹദീസില്‍ വന്ന ദുആ ആയതു കൊണ്ട് കുഴപ്പമില്ലെന്ന് ഇമാം അബൂഹനീഫ ﵀ വിന്റെ സഹപാഠിയും ശിഷ്യനുമായ ഇമാം അബൂയൂസുഫ്(റ) പറഞ്ഞിട്ടുണ്ട്. എങ്കിലും ഇമാം അബൂഹനീഫ ﵀ അതിനെ വിരോധി ക്കുകയാണു ചെയ്യുന്നത്. അതിന്റെ കാരണം മറ്റൊന്നുമല്ല. ആ പ്രയോഗത്തിന്റെ ബാഹ്യതലങ്ങള്‍ ഒരു സാദൃശ്യപ്പെടുത്ത ലിനെ തോന്നിപ്പിക്കുന്നുണ്ട്. അതായത് നിശ്ചയം അര്‍ശ് അല്ലാഹുവിന്റെ സൃഷ്ടിയാണ്. ആ സൃഷ്ടിയിലേക്ക് അല്ലാഹു ആവശ്യമാകുകയെന്നതും അല്ലാഹുവിന്റെ സ്ഥാനം അര്‍ശുമാ യി ബന്ധിപ്പിക്കപ്പെടുകയെന്നതും മറ്റൊരു റിപ്പോര്‍ട്ടില്‍ വന്നതനുസരിച്ച് അര്‍ശ് അല്ലാഹുവിന്റെ ഇരിപ്പിടമാകുക യെന്നതും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യമാണ്. ആയതിനാല്‍ തന്നെ അത്‌കൊണ്ട് അമല്‍ ചെയ്യാതിരിക്കലാണ് ഏറ്റവും രക്ഷ ലഭിക്കുന്ന വഴി. ഇക്കാര്യം ഇമാം കാസാനീ ﵀ തന്നെ തന്റെ(ബദാഇഉസ്സ്വനാഇഅ്:(6/504)ല്‍ വ്യക്തമാക്കിയതായി കാണാം.
ഇമാം അബൂഹനീഫ ﵀ ഈ പ്രാര്‍ത്ഥന ഹദീസില്‍ വന്നതായിട്ടുപോലും ആ പ്രാര്‍ത്ഥനയുടെ ബാഹ്യാര്‍ത്ഥം നോക്കി ജനങ്ങള്‍ അല്ലാഹുവിന്ന് ഇരിപ്പിടമുണ്ടെന്നും. അല്ലാഹുവിന്ന് സൃഷ്ടികളിലേക്ക് ആവശ്യമുണ്ടെന്നും തെറ്റുദ്ധ രിക്കുമെന്ന് മനസ്സിലാക്കി അങ്ങിനെ പ്രാര്‍ത്ഥനയില്‍ കൊണ്ടു വരല്‍ കറാഹത്താണെന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നല്ല, മഹാനായ ഇമാം അബൂഹനീഫ ﵀ തന്റെ വസ്വിയ്യ ത്തില്‍ മൂന്നാമതായി പറയുന്നത്: 'വിശുദ്ധ ഖുര്‍ആനില്‍ (إِسْتَوَى عَلـَى الْعَرْشِ) എന്ന് പറഞ്ഞതിനെ നാം സമ്മതിക്കുന്നു. പക്ഷെ അല്ലാഹു അര്‍ശില്‍ ഇരിക്കുകയാണെന്നോ അര്‍ശി ലേക്ക് അല്ലാഹുവിന്ന് ആവശ്യമുണ്ടെന്നോ അതിനര്‍ത്ഥമില്ല. അര്‍ശിനെ കാക്കുന്നവനും അര്‍ശല്ലാത്തതിനെ കാക്കുന്ന വനും അല്ലാഹുവാണ്. അല്ലാഹുവിന് അതുകളിലേക്കൊന്നും ഒരാവശ്യവുമില്ല. അങ്ങിനെ അല്ലാഹുവിന് ആവശ്യമുണ്ടായി രുന്നുവെങ്കില്‍ അല്ലാഹുവിന് ഈ ലോകത്തെ പടക്കുവാനോ നിയന്ത്രിക്കുവാനോ സൃഷ്ടികളെ പോലെതന്നെ സാധിക്കുമാ യിരുന്നില്ല, അല്ലാഹുവിന്ന് അര്‍ശില്‍ ഇരിക്കല്‍ ആവ ശ്യമായി രുന്നുവെങ്കില്‍ അര്‍ശ് പടക്കുന്നതിന്ന് മുമ്പ് അല്ലാഹു എവിടെ യായിരുന്നുവെന്ന ചോദ്യം ഉടലെടുക്കുകയും ചെയ്യും. അവകളെ തൊട്ടൊക്കെ അല്ലാഹു എത്രയോ മേലെയും ഉന്നതനുമാകുന്നു'. ഇക്കാര്യം ഹിജ്‌റ: 786.ല്‍ വഫാത്തായ ഹനഫീമദ്ഹബിലെ പ്രമുഖ ഇമാമുകളില്‍പെട്ട ഇമാം അക്മലുദ്ദീന്‍ മുഹമ്മദ് അല്‍ ബാബര്‍ത്തീ ﵀ തന്റേ(ശറഹു വസ്വിയ്യത്തില്‍ ഇമാം അബൂഹനീഫ:പേജ്/78)ല്‍ പഠിപ്പിക്കുന്ന തായികാണാം. ഇമാം അബൂഹനീഫ ﵀ അല്ലാഹുവിന് സ്ഥലത്തിലേക്ക് ആവശ്യമുണ്ടെന്ന് പറയുന്നതിനെ ശക്തമാ യി വിമര്‍ശിക്കുക യും നിഷേധിക്കുകയും ചെയ്യുന്നവരായി രുന്നു. എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. മഹാനില്‍ നിന്നും ഇമാമുകള്‍ ഉദ്ധരിക്കുന്ന വരികള്‍ മഹാന്‍ പറഞ്ഞ തായി ഇമാമുകള്‍ രേഖപ്പെടുത്തുന്നു: 'അല്ലാഹു ആകാശത്താണോ ഭൂമിയിലാണോ എന്ന് എനിക്കറിയില്ലാ' എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ കാഫിറാണെന്നാണ് ഇമാം അബൂഹനീഫ ﵀ പറഞ്ഞിട്ടുള്ളത്. കാരണം ആ വാക്ക് അല്ലാഹുവിന്ന് സ്ഥലത്തിലേക്ക് ആവശ്യമുണ്ടെന്ന് തോന്നിപ്പി ക്കുന്നുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ നിലക്ക് അഹ്‌ലു സ്സുന്നയുടെ ആദര്‍ശം തീവ്രമായി പഠിപ്പിച്ച മാഹാനാണ് ഇമാമുല്‍അഅ്‌ളം അബൂഹനീഫ ﵀ യെന്ന് നാം മനസ്സിലാക്കണം. എന്നാല്‍ നമ്മുടെ കേരളത്തിലെ പുത്തനാശയക്കാര്‍ അല്ലാഹു അര്‍ശില്‍ ഉപവിഷ്ടനാണെന്നും അല്ലാഹു ആകാശ ത്താണെന്നും അല്ലാഹു എല്ലാ രാത്രിയിലും ഒന്നാം ആകാശ ത്തിലേക്ക് ഇറങ്ങി വരുമെന്നുമൊക്കെയുള്ള മുജസ്സിമത്തിന്റെ പിഴച്ച വാദം വെച്ചുപുലര്‍ത്തുന്നവരാണ്. ആ വാദത്തിനുള്ള ശക്തമായ ഖണ്ഡനമാണ് ഇമാം അബൂ ഹനീഫ ﵀ യുടെ വാചകത്തിലുള്ളത്. അല്ലാഹു മഹാന്റെ ഹഖ് ജാഹ് ബറക്ക ത് കൊണ്ട് നമ്മുടെ ഈമാന്‍ രക്ഷപ്പെടുത്തുമാറാവട്ടെ-ആമീന്‍.