തിരുനബി ﷺ ജനിച്ചദിവസം പവിത്രവും മഹത്വവുമുള്ള ദിവസമാണ്. അതുകൊണ്ടുതന്നെ ആ ദിവസത്തെബഹുമാനി ക്കുകയും ആദരിക്കുകയും തിരുജന്മത്തിൽ സന്തോഷിക്കുകയുംവേണം.
ആ ദിവസത്തിന്പവിത്രതയും പ്രത്യേകതയും ഉണ്ടെന്ന് തിരുനബി ﷺ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇമാം മുസ്‌ലിം(റ) റിപ്പോർട്ട്ചെയ്യുന്ന ഹദീസിൽ കാണാം:
തിരുനബി ﷺ യോട് തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: “ആ ദിവസത്തിൽ ആണ് ഞാൻ ജനിച്ചത്.”
وفي صحيح مسلم: عن أبي قتادة الأنصاري: أن رسول الله ﷺ سئل عن صوم الاثنين، فقال: فيه ولدت، وفيه أنزل علي) .صحيح مسلم: ٢٨٠٧(
തിരു നബി ﷺ തിങ്കളാഴ്ച ജനിച്ചത്കാരണമായി ആ ദിവസത്തിന് മഹത്വം ഉണ്ടെന്നുംപവിത്രമായ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾക്കും സമയങ്ങൾക്കുംഅതു കാരണം പവിത്രത ലഭിക്കുമെന്നും ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നുണ്ട്.
ഇമാം മുല്ലാ അലി അൽ ഖാരി(റ) പറയുന്നു: "ശ്രേഷ്ഠമാ ക്കപ്പെട്ട സംഭവങ്ങൾ നടന്ന സമയങ്ങൾക്കും സ്ഥലങ്ങൾക്കും ശ്രേഷ്ഠതയുണ്ടെന്ന് ഈ ഹദീസ് അറിയിക്കുന്നു".
قال الإمام ملا علي القاري: في الحديث دلالة على أن الزمان قد يتشرف بما يقع فيه، وكذا المكان) .مرقاة المفاتيح: ٤٧٥/٤(
ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) പറയുന്നു:
"തിരു നബിﷺ യുടെ ജനനവും അവിടുതത്തേക്ക് ഖുർആൻ ഇറക്കപ്പെട്ടതും തിങ്കളാഴ്ച ആയതിനാൽ ഈ ദിവസത്തിന് വലി യ ശ്രേഷ്ഠതയുണ്ട്. ഈ രണ്ടു അനുഗ്രഹങ്ങൾക്ക്പകരമായി നോമ്പ് അനുഷ്ടിച്ച്നന്ദി പ്രകടിപ്പിക്കാൻ ഏറ്റവും അനുയോജ്യ മായത് ഈ ദിവസം തന്നെയാണ്".
قال الإمام ابن حجر الهيتمي: (و عنه قال: سئل رسول الله ﷺ عن صيام الاثنين هل فيه فضل؟) ويأتي وجه تسميته بذلك (فقال) نعم فيه فضل عظيم لأن هذا اليوم قد وقع فيه أمران عظيمان يدلان شرفه وفضله : أحدهما إني ولدت فيه وثانيهما: إني (أنزل علي) أي: فيه وجود نبيكم ومشرفكم، وفيه نزول كتابكم وثبوت نبوة نبيكم وأي يوم أفضل وأولى أن يصام فيه شكرا لله تعالى على هاتين النعمتين العظيمتين من هذا اليوم ؟اه) فتح الإله بشرح المشكاة ١٨/٧(
തിരു ജന്മം സംഭവിച്ച ഈ ദിവസത്തിന് ശ്രേഷ്ഠത ഉണ്ടെന്ന് പഠിപ്പിക്കുന്നതിലൂടെ റബീഉൽ അവ്വൽ മാസത്തിനും പവിത്രത ഉണ്ടെന്ന് ഈ ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാം എന്ന് മാലികി മദ്ഹബിലെ വലിയ പണ്ഡിതനായ ഇമാം ഇബ്നുൽ ഹാജ്(റ) വിശദീകരിക്കുന്നുണ്ട്. അവിടുന്ന് പറയുന്നു:
"തിങ്കളാഴ്ച നോമ്പിനെ കുറിച്ച് ചോദിച്ച വ്യക്തിയോട് ആ ദിവസത്തിലാണ് ഞാൻ ജനിച്ചത് എന്ന് പറഞ്ഞതിലൂടെ റബീ ഉൽ അവ്വൽ മാസത്തിന്റെ പവിത്രതയിലേക്കും തിരുനബിﷺ വിരൽ ചൂണ്ടുന്നുണ്ട്. കാരണം ഈ ദിവസത്തിന് മഹത്വം ലഭിക്കുന്നതിലൂടെ ഈ മാസത്തിനു തന്നെയും മഹത്വം ലഭിക്കുന്നുണ്ട്. ആയതിനാൽ ഈ മാസത്തെ ബഹുമാനിക്കലും ആദരിക്കലും നമുക്ക് അനിവാര്യമാണ്".
قال الإمام ابن الحاج: أشار ﷺ إلى فضيلة هذا الشهر العظيم بقوله ﷺ للسائل الذي سأله عن صوم يوم الاثنين فقال ﷺ «ذلك يوم ولدت فيه» فتشريف هذا اليوم متضمن لتشريف هذا الشهر الذي ولد فيه. فينبغي أن نحترمه حق الاحترام ونفضله بما فضل الله به الأشهر الفاضلة وهذا منها لقوله ﷺ «أنا سيد ولد آدم ولا فخر). المدخل للإمام ابن الحاج ٢/٣(
ഇമാം വർഷരീസി (റ) പറയുന്നു:
നബി ദിനത്തിന്റെ രാവിനും പകലിനും പവിത്രതയുണ്ടെ ന്നും അത് എല്ലാ കാലവും നിലനിൽക്കുമെന്നും ആ ദിവസ ത്തെ പ്രത്യേകം പരിഗണിക്കണമെന്നും ഈ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.
قال الإمام الونشريسي: قلت: ثبت بهذا الحديث استمرار أفضلية ليلة المولد وصبيحتها، فشرفها باق ورعي زمانها ثابت. إذ لا نزاع في صحة الحديث ولا يرد عليه شيء من الأسئلة الواردة على المتون كما تقرر عند الأصوليين وأهل النظر) المعيار المعرب للإمام الونشريسي :1/ 279(
പ്രമുഖ പണ്ഡിതനും ഖാരിഉമായ ഇമാം ഇബ്നുൽ ജസരി (റ) റബീഉൽ അവ്വൽ മാസത്തിന്റെ പവിത്രതയെ കുറിച്ച് പാടുന്നത് കാണുക:
لهذا الشهر في الإسلام فضل وافضال يفوق على الجميع
سمــــــــــاه وهـــــــــو والمـــــــــولــــــــود فيــــــــه ربيـــــــــــع في ربـــــــــــــيع في ربيـــــــــــــــــــــــــــــــــع
)عرف التعريف للإمام ابن الجزري ٢٥(
)المولد الروي في المولد النبوي للامام ملا علي القاري (مجموع الرسائل ٣٧١/٥(