തിരുനബി ﷺയുടെ ജനനത്തിൽ സന്തോഷിക്കുന്നത് പുണ്യകർമ്മമാണ്. അത്നമ്മുടെ പരലോക ജീവിതത്തിൽ നേട്ടം കൈവരിക്കാനും സ്വർഗംപുൽകാനും കാരണമാകും. തിരുനബി ﷺ യുടെ പിതൃവ്യനായ അബൂലഹബ് തിരുജന്മത്തിൽ സന്തോഷിക്കുകയും അതിന്റെ ഭാഗമായി തിരുജന്മം കൊണ്ടു ള്ള സന്തോഷ വാർത്ത അറിയിച്ച തന്റെ അടിമ സ്ത്രീയായ സുവൈബത്തുൽ അസ്‌ലമിയ്യ(റ)യെ മോചിപ്പിക്കുകയും ചെയ്ത കാരണത്താൽ നരകത്തിൽ തിങ്കളാഴ്ച ദിവസം ശിക്ഷ ലഘൂകരി ക്കപ്പെടുകയും ജലം ലഭിക്കുകയും ചെയ്തു.
ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നു:
“സുവൈബത്തിനെ തന്റെ ഉടമയായ അബൂലഹബ് മോചി പ്പിക്കുകയും അവർ തിരുനബിﷺ ക്ക് മുല കൊടുക്കുകയും ചെയ്തു. അങ്ങനെ അബൂലഹബ് മരണപ്പെട്ടപ്പോൾ അദ്ദേഹ ത്തെ ചില കുടുംബക്കാർ മോശമായ അവസ്ഥയിൽ സ്വപ്നത്തിൽ കാണുകയുണ്ടായി. അവർ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾ എന്താണ് മരണ ശേഷം അഭിമുഖീകരിച്ചത്? “സുവൈബ ത്തിനെ മോചിപ്പിച്ച കാരണത്താൽ എനിക്ക് പാനീയം നൽകപ്പെടുന്നു എന്നല്ലാതെ മറ്റൊരു സുഖവും എനിക്ക് ലഭിക്കുന്നില്ല. എന്നായിരുന്നു അബൂലഹബിന്റെ മറുപടി".
وثويبة مولاة لأبي لهب، كان أبو لهب أعتقها فأرضعت النبي ﷺ، فلما مات أبو لهب أريه بعض أهله بشر حيبة، قال له: ماذا لقيت؟ قال أبو لهب: لم ألق بعدكم غير أني سقيت في هذه بعتاقتي ثويبة. (صحيح البخاري:٥١٠١(
അബൂലഹബിന് ഈ അനുഗ്രഹം ലഭിച്ചത് തിരുനബി ﷺ യുടെ ജന്മത്തിൽ സന്തോഷിച്ചത് കൊണ്ടാണെന്ന് നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തുന്നുണ്ട്.
ഇമാം ഹള്റമി(റ) എഴുതുന്നു:
قال الإمام الحضرمي: قلت: فتخفيف العذاب عنه إنّما هو كرامة للنّبيّ صلى الله عليه وسلم كما خفّف عن أبي طالب، لا لأجل مجرّد العتق لقوله تعالى وَحَبِطَ ما صَنَعُوا فِيها وَباطِلٌ ما كانُوا يَعْمَلُونَ) حدائق 107(الأنوار
ഹാഫിള് ഇബ്നു കസീർ
وذكر السهيلي وغيره: إن الرائي له هو أخوه العباس وكان ذلك بعد سنة من وفاة أبي لهب بعد وقعة بدر، وفيه أن أبا لهب قال للعباس: إنه ليخفف علي في مثل يوم الاثنين قالوا: لأنه لما بشرته ثويبة بميلاد ابن أخيه محمد بن عبد الله أعتقها من ساعته فجوزي بذلك لذلك) البداية والنهاية 2/332
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ)
قال الإمام ابن حجر العسقلاني: وكان أبو لهب أعتقها فأرضعت النبي صلى الله عليه وسلم ظاهره أن عتقه لها كان قبل إرضاعها والذي في السير يخالفه وهو أن أبا لهب أعتقها قبل الهجرة وذلك بعد الإرضاع بدهر طويل وحكى السهيلي أيضا أن عتقها كان قبل الإرضاع ... وذكر السهيلي أن العباس قال لما مات أبو لهب رأيته في منامي بعد حول في شر حال فقال ما لقيت بعدكم راحة إلا أن العذاب يخفف عني كل يوم اثنين قال وذلك أن النبي صلى الله عليه وسلم ولد يوم الاثنين وكانت ثويبة بشرت أبا لهب بمولده فأعتقها. )فتح الباري 10/142(
വഹാബികളുടെ പൂർവ്വീക നേതാവ് ഇബ്നുൽ ഖയ്യിമും ഇത് പറയുന്നുണ്ട്..
قال ابن القيم: ولما وُلِدَ النبيُّ صلى الله عليه وسلم بَشَّرتْ به ثُوَيْبَةُ عمَّه أبا لهبٍ ـ وكان مَوْلَاهَا ـ وقالت: قد وُلِدَ الليلةَ لعبدِ اللهِ ابنٌ، فأَعْتَقَها أبو لهبٍ سرورًا به، فلم يضيِّعِ اللهُ ذلك له، وسَقَاهُ بعد موته في النُّقْرَةِ التي في أصْلِ إبْهَامِهِ. )تحفة المولود 1/27(
തിരുജന്മത്തിൽ സന്തോഷിച്ചതിന് കാഫിറായ അബൂല ഹബിന് ഇങ്ങനെ നൽകപ്പെട്ടിട്ടുണ്ടെങ്കിൽ തിരുനബി ﷺ യുടെ ജനനത്തിൽ സന്തോഷിക്കുന്ന മുഅ്മിനീങ്ങൾ എന്തുകൊണ്ടും പ്രതിഫലം പ്രതീക്ഷിക്കപ്പെടേണ്ടവരാണെന്നത് വളരെ വ്യക്ത മാണ്. ഈ ആശയം നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്.
ഇമാം ഇബ്നുൽ ജസരി(റ) അബൂലഹബ് സുവൈബത്തി നെ മോചിപ്പിച്ച സംഭവം ഉദ്ധരിച്ച ശേഷം പറയുന്നു:
“കാഫിറും ഖുർആൻ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചവനുമായ അബൂലഹബിന് തിരുജന്മത്തിൽ സന്തോഷിച്ചതിനു പകരമായി നരകത്തിൽ ഇങ്ങനെ ഒരു പ്രതിഫലം ലഭിച്ചിട്ടുണ്ടെങ്കിൽ തിരുനബി ﷺ യുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്ന മുഅ്മിനീങ്ങളുടെ പ്രതിഫലം സ്വർഗ്ഗം പ്രവേശം മാത്രമായിരിക്കണം.
قال الإمام ابن الجزري: قد رؤي أبو لهب بعد موته في النوم، فقيل له: ما حالك، فقال: في النار، إلا أنه يخفف عني كل ليلة اثنين وأمص من بين أصبعي ماء بقدر هذا - وأشار لرأس أصبعه - وأن ذلك بإعتاقي لثويبة عندما بشرتني بولادة النبي ﷺ وبإرضاعها له. فإذا كان أبو لهب الكافر الذي نزل القرآن بذمه جوزي في النار بفرحه ليلة مولد النبي ﷺ به، فما حال المسلم الموحد من أمة النبي ﷺ يسر بمولده ويبذل ما تصل إليه قدرته في محبته ﷺ؛ لعمري إنما يكون جزاؤه من الله الكريم أن يدخله بفضله جنات النعيم )عرف التعريف بالمولد الشريف للإمام ابن الجزري 33(.
ഇമാം ഇബ്നു നാസിറുദ്ദീൻ അദിമഷ്ഖി(റ) പാടുന്നത് കാണുക:
إذا كــــــــــــان هذا كـــــــــــــــافرا جــــــــــاء ذمــــــــــــه وتبت يداه في الجحيم مخلدا
أتى أنـــــــــــــــــه في يــــــوم الاثنـــــــــــين دائمــــــــــــا يخفف عنه للسرور بأحمـــــــدا
فما الظن بالعبد الذي طول عمره بــأحمد مسرورا ومات موحدا
"കാഫിറും നരകത്തിൽ ശാശ്വതനുമായ അബൂലഹബിന് തിരുജന്മത്തിൽ സന്തോഷം പ്രകടിപ്പിച്ചതിന് പകരമായി തിങ്കളാഴ്ച ദിവസം ശിക്ഷ ലഘൂകരിക്കപ്പെടുമെങ്കിൽ മുഅ്മിനീ ങ്ങളെ കുറിച്ച് നാം എങ്ങനെയാണ് ഭാവിക്കേണ്ടത്".
നിരവധി പണ്ഡിതന്മാർ ഈ നൽകിയ വിശദീകരണങ്ങൾ അംഗീകരിച്ച് അവരുടെ ഗ്രന്ഥങ്ങളിൽ എടുത്ത് ഉദ്ധരിച്ചിട്ടുണ്ട് ചില ഉദാഹരണങ്ങൾ:-
ഇമാം സുയൂത്വി(റ) ( الحاوي للفتاوي للإمام السيوطي 1/230)
ഇമാം ഖസ്ത്വല്ലാനി(റ) ( المواهب اللدنية للإمام القسطلاني 11/262)
ഇമാം ഷാമി(റ) ( سبل الهدى والرشاد للإمام الشامي 1/367)
ഇമാം ദിയാർ അൽ ബക്‌രി(റ) ( تاريخ الخميس 1/222)
ഇമാം ഇബ്നു ഖാസിം അബ്ബാദി(റ)(حاشية ابن قاسم7/425)
ഇമാം സയ്യിദുൽ ബക്‌രി(റ) ( إعانة الطالبين 1/364)
ഇമാം ഷർവാനി(റ) ( حاشية الشرواني 7/423)
ഇമാം സയിദ് അലവി അസ്സഖാഫ്(റ) ( ترشيح المستفيدين 32)