Site-Logo
POST

തിരു നബി യുടെ ജന്മദിനവും അഭിപ്രായ വ്യത്യാസങ്ങളും

സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

|

22 Dec 2024

feature image

 

തിരുനബിﷺ യുടെ ജനനം ഏതു മാസത്തിലാണെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണ വ്യത്യാസങ്ങളുണ്ട്. ഇതുവെച്ച് നബിദിനാഘോഷത്തെ നിഷേധിക്കുന്നതിൽ ഒരു പ്രസക്തിയുമില്ല. കാരണം ഇങ്ങനെ ചരിത്രത്തിൽ വ്യത്യസ്തവീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ പ്രബലമായ പക്ഷം സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഒരു പ്രാഥമിക വിവരമാണ ല്ലോ..? നിശ്ചിത ദിവസമേ നബിദിനം ആഘേഷിക്കാവൂ എന്ന് സുന്നികൾക്ക് വാദമില്ല. മറിച്ച് ഏറ്റവും പ്രഭലമായ ദിവസം അതിനുവേണ്ടി കൂടുതൽ ജനങ്ങളും തിരഞ്ഞെടുക്കുന്നുവെന്ന് മാത്രം. അതല്ലാത്ത മറ്റുദിവസങ്ങളും നബിദിനാഘോഷത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നതും പതിവാണ്. പുറമെ, റബീഉൽ അവ്വൽ 12ന് സംഘടിപ്പുക്കുവാൻ അസൌകര്യങ്ങളുണ്ടാകുന്ന ഘട്ടങ്ങളിൽ എല്ലാവരും ഒന്നിച്ചു ദിവസം മാറ്റിവെക്കുന്ന സാഹചര്യങ്ങൾ വരെയുണ്ടായിട്ടുണ്ട്.

തിരുജന്മം റബീഉൽ അവ്വൽ പന്ത്രണ്ടിനാണെ് എന്ന അഭി പ്രായത്തെയാണ് കൂടുതൽ പണ്ഡിതന്മാരും പ്രബലമാക്കുന്നത്. ഹിജ്റ 218 ൽ വഫാത്തായ പ്രമുഖ ചരിത്രകാരൻ ഇബ്നു ഹിഷാം(റ) തൻറെ സീറയിൽ ഇബ്നു ഇസ്ഹാഖ്(റ) വിൽ നിന്ന് ഉദ്ധരിക്കുന്നു:

قال ابن إسحاق: ولد رسول الله ﷺ يوم الاثنين، لاثنتي عشرة ليلة خلت من شهر ربيع الأول، عام الفيل) سيرة ابن هشام: ١٥٨/١(

റബീഉൽ അവ്വലിലാണ് തിരുനബി ﷺ യുടെ ജനനം എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ടെന്ന് ഇബ്നുൽ ജൗസി (റ) പറയുന്നത് കാണുക:

قال الإمام ابن الجوزي: اتَّفقُوا على أَن رَسُول الله ﷺ ولد يَوْم الِاثْنَيْنِ فِي شهر ربيع الأول عَام الْفِيل)   التلقيح للإمام ابن الجوزي: ١٤/١(

സമാനമായി ഇമാം നവവി ﵁ വും ഇമാം ഇബ്നു നാസറുദ്ദീൻ ദിമഷ്ഖി ﵁ വും ഇമാം ഇബ്നു മുലഖിൻ(റ) വും പറയുന്നു: 

•    واتفقوا أنه ولد ﷺ يوم الاثنين في شهر ربيع الاول) التلخيص للإما م النووي: ٣٠١(•    وقال الإمام أبو الفرج عبد الرحمن بن علي بن محمد بن الجوزي في كتابه التلقيح : اتفقوا على أن رسول الله صلى الله عليه وسلم ولد يوم الاثنين في شهر ربيع الأول عام الفيل. وكذلك نقل غيره الاتفاق على أنه صلى الله عليه وسلم ولد في ربيع الأول، وهو قول الجمهور )  جامع الآثار للإمام ابن ناصر الدين الدمشقي ٤٩٣/٢(
•    قال الإمام ابن الملقن: واتفقوا على أنه ولد يوم الاثنين، وكان مولده ﷺ في شهر ربيع الأول)  التوضيح للإمام ابن الملقن: ٢٢/٢(

തിരുജന്മം റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന വീക്ഷണം ഉദ്ധരിച്ചുകൊണ്ട് ഇമാം ഖസ്ത്വല്ലാനി(റ) പറയുന്നു:

وقيل لاثني عشر -من ربيع الأول - وعليه عمل أهل مكة في زيارته موضع مولده ﷺ في هذا الوقت) المواهب اللدنية للإمام القسطلاني ٧٥/١(

“ഈ ദിവസത്തിലാണ് മക്കയിലെ ജനങ്ങൾ പതിവായി തിരുനബി ﷺ യുടെ ജനന സ്ഥലം സന്ദർശിച്ചിരുന്നത്.
ഇതേ ആശയം നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങ ളിൽ പറയുന്നുണ്ട്..
    ഇമാം മുനാവി(റ) العجالة السينية للإمام المناوي ٢٩
    ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ)
المنح المكية للامام ابن حجر الهيتمي ١١٤
    ഇമാം നൂറുദ്ധീനുൽ ഹലബി(റ)  السيرة الحلبية : ٨٤/١    
    ഹാഫിള് ഇബ്നു കസീർ പറയുന്നു:

قال الحافظ ابن كثير: وقيل : لثنتى عشرة خلت منه ربيع الأول - نص عليه ابن إسحاق. ورواه ابن أبي شيبة في مصنفه عفان عن عن سعيد بن ميناء، عن جابر وابن عباس أنهما قالا ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثاني عشر من شهر ربيع الاول وفيه بعث, وفيه عرج به إلى السماء، وفيه هاجر وفيه مات. وهذا هو المشهور عند الجمهور  )البداية والنهاية :٣٧٥/٣(

“തിരുജന്മം റബീഉൽ അവ്വൽ പന്ത്രണ്ടിലാണെന്നതാണ് അധികരിച്ച പണ്ഡിതന്മാരുടെയും അഭിപ്രായം”
ഇനിയും നിരവധി പണ്ഡിതന്മാർ ഇത് വ്യക്തമാക്കുന്നുണ്ട്.
    ഇമാം ഷാമി(റ)  (سبل الهدى والرشاد للإمام الشامي ٣٣٤/١)
    ഇമാം സുഹൈലി(റ)  (الروض الأنف للإمام السهيلي ٩٨/٢)

എന്ത് കൊണ്ട് റബീഉൽ അവ്വലിൽ!?ഇമാം ഖസ്ത്വല്ലാനി (റ) എഴുതുന്നു

]إنما كان فى شهر ربيع على الصحيح ولم يكن فى المحرم، ولا فى رجب، ولا فى رمضان، ولا فى غيرها من الأشهر ذوات الشرف، لأنه لا يتشرف بالزمان، وإنما الزمان يتشرف به كالأماكن، فلو ولد فى شهر من الشهور المذكورة، لتوهم أنه تشرف بها، فجعل الله تعالى مولده ﷺ فى غيرها ليظهر عنايته به وكرامته عليه.
)المواهب اللدنية للإمام القسطلاني ٨٦/١(

“മുഹറം, റജബ്, റമളാൻ പോലോത്ത പവിത്രമായ മാസ ങ്ങളിലൊന്നും തിരുജന്മം സംഭവിക്കാതെ, റബീഉൽ അവ്വൽ മാസം റബ്ബ് അതിനു വേണ്ടി തിരഞ്ഞെടുത്തിന്റെ കാരണം തിരു പിറവി കൊണ്ട് മാത്രം ആ സമയത്തിനും, ദിവസത്തിനും മാസത്തിനും പവിത്രത നൽകുവാൻ വേണ്ടിയാണ്. മേൽ പരാമർശിച്ച മാസങ്ങളിലായിരുന്നു തിരുനബി(സ) ജനിച്ചത് എങ്കിൽ ആ മാസത്തിന്റെ പവിത്രത കൊണ്ടാണ് തിരു പിറവിക്കും പവിത്രത ലഭിച്ചത് എന്ന് തെറ്റിദ്ധരിച്ചു പോകുമാ യിരുന്നു. അത് കൊണ്ട് മുത്ത് നബി(സ)യുടെ ജന്മം കൊണ്ട് ഒരു മാസത്തിന് പവിത്രത നൽകി അവിടുത്തെ ബഹുമാനത്തെ ഉയർത്താൻ വേണ്ടിയാണിത്.” (അൽ മവാഹിബു ലദുൻയ:1/86)
തിരുനബി ﷺ റബീഉൽ അവ്വൽ 12ലാണ് ജനിച്ചതെന്ന് പ്രബലമാക്കിയ പണ്ഡിതന്മാർ നിരവധിയാണ്. ചില ഉദാഹരണ ങ്ങൾ കാണാം.
    ഇമാം ഇബ്നു ഹിഷാം(റ) (  السيرة النبوية لابن هشام)  
    ഇമാം ഇബ്നു നാസറുദ്ദീൻ ദിമഷ്ഖി(റ) (جامع الآثار :493/ 2)
    ഇമാം നവവി(റ) التلخيص للإمام النووي302,301
    ഇമാം ഇബ്നുൽ മുലഖിൻ (റ)  التوضيح للإمام ابن الملقن  22/2
    ഇമാം ഇബ്നുൽ ജൗസി (റ)  التلقيح للإمام ابن الجوزي ١٤/١
    ഇമാം ഖസ്ത്വല്ലാനി(റ)  المواهب اللدنية 75/1
    ഇമാം മുനാവി(റ)   العجالة السنية للإمام المناوي 29
    ഇമാം ഉജ്ഹുരി (റ)  شرح الدر السنية للإمام الأجهري105/1
    ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ)  المنح المكية 114
    ഇമാം ഹലബി(റ)    سيرة الحلبية للإمام الحلبي 84/1
    ഹാഫിള് ഇബ്നു കസീർ  البداية والنهاية 3/ 375
    ഇമാം ഷാമി(റ)  سبل الهدى والرشاد للإمام الشامي334/1
    ഇമാം സുഹൈലി(റ)   الروض الأنف للإمام السهيلي 2/ 98
    ഹാഫിളു ദഹബി  تاريخ الإسلام للحافظ الذهبي 1/ 27
    ഇമാം സഖാവി(റ)  الأجوبة المرضية 1123
    ഇമാം ഇസ്സുദ്ധീൻ ഇബ്നു ജമാഅ(റ)  المختصر الكبير 1/ 225
    ഇമാം ആമിരി(റ)   بهجة المحافل وبغية الأماثل 1/ 39
    ഇമാം സൈനുദ്ദീൻ അൽ മലത്വി(റ)  غاية السول في سيرة 30
    ഇമാം ബഹ്റഖ് അല്‍ ഹള്റമി(റ) حدائق الأنوار 59
    ഇമാം ദിയാർ അൽ ബക്‌രി(റ)  تاريخ الخميس 1/ 196
    ഇമാം മുല്ല അലി അൽ ഖാരി(റ)    جمع الوسائل 1/ 12
    ഇമാം സർഖാനി(റ) شرح الزرقاني على المواهب 1/ 245

മറ്റ് മാസങ്ങളിലാണെന്ന വീക്ഷണങ്ങൾ?
തിരുനബി ﷺ യുടെ ജനനം റബീഉൽ അവ്വൽ അല്ലാത്ത മറ്റ് ചില മാസങ്ങളിലും ദിവസങ്ങളിലും ആണെന്ന് ചില വീക്ഷ ണങ്ങൾ ചരിത്രത്തിൽ കാണാൻ സാധിക്കും. എന്നാൽ ഇത്തരം പരാമർശങ്ങളെ പണ്ഡിതന്മാർ നിരൂപിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

റമദാനിലാണെന്ന് പറഞ്ഞത്...
തിരുജന്മം റമദാനിലാണ് എന്ന വീക്ഷണത്തെക്കുറിച്ച് "ഗരീബ്" ആണെന്ന് ഹാഫിള് ഇബ്നു കസീർ പറയുന്നുണ്ട്. 

قال الحافظ ابن كثير: والقول الثاني; أنه ولد في رمضان نقله ابن عبد البر عن الزبير بن بكار، وهو قول غريب جدا)  البداية والنهاية للحافظ ابن كثير ٣٧٦/٣(

സമാനമായി ഇമാം ഹലബി (റ) വും പറയുന്നു:

قال الإمام الحلبي: قال بعضهم: إن هذا القول غريب جدا ومستند قائله أنه أوحي إليه صلّى الله عليه وسلم في رمضان فيكون مولده في رمضان وعلى أنها حملت به في أيام التشريق الذي لم يذكروا غيره يعلم ما في بقية الأقوال )  السيرة الحلبية للإمام الحلبي ٨٥/١(

റമദാനിലാണെന്ന റിപ്പോർട്ട് സ്വഹീഹല്ല എന്ന് ഇമാം ഖസ്ത്വല്ലാനി (റ) പറയുന്നുണ്ട്.

قال الإمام القسطلاني: وقيل: فى رمضان، وروى عن ابن عمر بإسناد لا يصح.)المواهب اللدنية للإمام القسطلاني ٨٥/١(

റജബിലാണെന്ന് പറഞ്ഞത്.
തിരുജന്മ റജബിൻ ആണെന്ന് പറഞ്ഞത് സ്വഹീഹല്ലെന്ന് ഇമാം ഖസ്ത്വല്ലാനി (റ) പറയുന്നുണ്ട്.

قال الإمام القسطلاني: وقيل في رجب ولا يصح)  المواهب اللدنية ٨٥/١(

ആശൂറാഇലാണെന്നു പറഞ്ഞത്...
നബിദിനം ആശൂറഇൽ ആണെന്ന് പറഞ്ഞത് "ഗരീബ്" ആണെന്ന് ഇമാം ഖസ്ത്വല്ലാനി(റ) തന്നെ പറയുന്നുണ്ട്:

وأغرب من قال: ولد في عاشوراء)  المواهب اللدنية ٨٥/١(

ആശൂറാഇലാണെന്ന് പറയുന്നത് കളവിൽ പെട്ടതാണെന്ന് ഹാഫിളു ദഹബിയിൽ നിന്ന് ഇമാം ഹലബി(റ) ഉദ്ധരിക്കു ന്നുണ്ട്:
قال الامام الحلبي: وذكر الذهبي أن القول بأنه ولد صلى الله عليه وسلم في عاشوراء من الإفك: أي الكذب) السيرة الحلبية للإمام الحلبي ٨٥/١(

 

 

 

 

 

 

Related Posts