നൂറ്റാണ്ടുകളേറെയായി ലോക മുസ്ലിമീങ്ങൾ ഒന്നടങ്കം വളരെ ആവശത്തോടെ നബിദിനാഘോഷം കൊണ്ടാടുമ്പോൾ ഈ കാലഘട്ടങ്ങളിലെല്ലാം ജീവിച്ച ഇസ്ലാമിലെ അഇമ്മതുകൾ അതിനെ നിരീക്ഷിച്ചത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കൽ അനിവാര്യമാണല്ലോ!?
ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്ന ഒരുഹദീസിൽ കാണാം:
"ശർഇൽ വ്യക്തമായ കൽപ്പനയോ വിരോധനയോ വന്നിട്ടി ല്ലാത്ത കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?' എന്ന് അലിയ്യ്(റ) തിരുനബിﷺ യോട് ചോദിച്ചപ്പോൾ അവിടുന്ന് മറുപടി പറഞ്ഞത്: “അത് നിങ്ങൾ പണ്ഡിതന്മാരോട് ചോദിക്കണം സ്വന്തമായി ഒരു വീക്ഷണം സ്വീകരിക്കാൻ പാടില്ല” എന്നതാണ്.
وفي معجم الاوسط للطبراني: عن علي قال: قلت: يا رسول الله، إن نزل بنا أمر ليس فيه بيان: أمر ولا نهي، فما تأمرنا؟ قال: «تشاورون الفقهاء والعابدين، ولا تمضوا فيه رأي خاصة) معجم الاوسط بالطبراني ١٦١٨(
പ്രമാണങ്ങളെ പോലെ പണ്ഡിതന്മാരുടെ അഭിപ്രായത്തിലേ ക്കിറങ്ങിയാൽ നബിദിനത്തിന്റെ കാര്യത്തിൽ തങ്ങളുടെ വാദങ്ങൾക്ക് നിലനിൽപ്പില്ലെന്ന് മനസ്സിലാക്കിയ വഹാബികൾ ഹദീസിന്റെ സ്വീകാര്യതയെ നിഷേധിക്കാറുണ്ട്. എന്നാൽ ഈ ഹദീസിന്റെ സ്വീകാര്യതയെ കുറിച്ച് ഇമാം ഹാഫിള് നൂറുദ്ദീനുൽ ഹൈസമി(റ) പറയുന്നത് കാണൂ:
قال الإمام نور الدين الهيثمي: رواه الطبراني في الأوسط، ورجاله موثقون من أهل الصحيح) .مجمع الزوائد ١٧٨/١(
"ഇതിന്റെ പരമ്പരിലെ റിപ്പോർട്ടർമാരെല്ലാം സ്വീകാര്യയോഗ്യ രാണ്".(മജ്മഉസ്സവാഇദ്:1/178)
പരിശുദ്ധ ദീനിൽ വ്യക്തമായ കൽപ്പനയോ വിരോധനയോ നബിദിനാഘോഷത്തിൽ വന്നിട്ടില്ലെന്ന് വഹാബികൾ വ്യക്തമായി പറയാറുണ്ട്. അത് കൊണ്ട്തന്നെ അതിൻറെ വിധി പണ്ഡിതന്മാരാണ് പറയേണ്ടത്. ഈ വിഷയത്തിലെ പണ്ഡിതന്മാരുടെ വാക്കുകൾ നമുക്ക് പരിശോധിക്കാം
ഇമാം സുയൂത്വി (റ)
നബിദിന ആഘോഷത്തെക്കുറിച്ച് മഹാനോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു:
قال الامام السيوطي: قد وقع السؤال عن عمل المولد النبوي في شهر ربيع الأول، ما حكمه من حيث الشرع؟ وهل هو محمود أو مذموم؟ وهل يثاب فاعله أو لا؟ الجواب: عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي ﷺ وما وقع في مولده من الآيات، ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك - هو من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي ﷺ وإظهار الفرح والاستبشار بمولده الشريف) الحاوي للفتاوي للإمام السيوطي ٢٢١/١(
“നബിദിനാഘോഷം വന്നാൽ ജനങ്ങൾ ഒരുമിച്ചു കൂടലും ഖുർആനിൽ നിന്ന് ചില ഭാഗങ്ങളും തിരു നബി ﷺ യുടെ ജനന സമയത്തുണ്ടായ ദൃഷ്ടാന്തങ്ങൾ പരാമർശിക്കുന്ന ഹദീസുകളും പാരായണം ചെയ്ത് ഭക്ഷണം വിതരണം ചെയ്ത് പിരിയലാണ്. തിരു നബി ﷺ യെ ആദരിക്കൽ ആയതുകൊണ്ട് തന്നെ നല്ല ബിദ്അത്താണ്.”
ഈ ഫത്.വ നിരവധി പണ്ഡിതന്മാർ എടുത്തുദ്ധരിച്ച് അംഗീ കരിക്കുന്നുണ്ട്.
ഇമാം ഷാമി(റ) (سبل الهدى والرشاد للإمام الشامي ٣٦٧/١)
ഇമാം ശർവാനി(റ) (حاشية الشرواني ٤٢٢/٧)
ഇബ്നു ഖാസിം അൽ അബ്ബാദി(റ) (حاشية ابن قاسم ٤٩٧/٧)
ഇമാം സയ്യിദുൽ ബക്‌രി (റ) ( إعانة الطالبين ٣٦٣/)
ഇമാം സയ്യിദ് അലവി അസ്റ്റഖാഫ്(റ) ( ترشيح المستفيدين ٣٢٥)
നബിദിനാഘോഷം സുന്നത്ത് ആണ് എന്ന് തന്നെ ഇമാം സുയൂത്വി (റ) പറയുന്നു:
فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرات) الحاوي للفتاوي للإمام السيوطي.: ٢٣/١(
"തിരുജന്മത്തിൽ സന്തോഷിച്ച് ഒരുമിച്ചു കൂടലും ഭക്ഷണം നൽകലും മറ്റു നല്ല കാര്യങ്ങളും നമുക്ക് സുന്നത്താണ്". (അൽ ഹാവീ ലിൽ ഫതാവാ:1/230)
ഇതും നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്.
ഇമാം ഷാമി(റ) ( سبل الهدى والرشاد ٣٦٧/١)
ഇമാം സർഖാനി(റ) ( شرح الزرقاني على المواهب اللدنية ٢٦٤/١)
ഇമാം ഹലബി(റ) ( السيرة الحلبية ١١٧/١)
ഇമാം ഖസ്ത്വല്ലാനി (റ) പറയുന്നു:
قال الإمام القسطلاني: ولا زال أهل السلام يحتفلون بشهر مولده، ويعملون الولائم، ويتصدقون فى لياليه بأنواع الصدقات، ويظهرون السرور، ويزيدون فى المبرات. ويعتنون بقراءة مولده الكريم، ويظهر عليهم من بركاته كل فضل عميم. )المواهب اللدنية للإمام القسطلاني ٨٩/١(
"റബീഉൽ അവ്വൽ മാസത്തിൽ മൗലിദ് ആഘോഷിക്കലും ഭക്ഷണവും മറ്റു ദാനധർമ്മങ്ങളും നൽകലും സന്തോഷം പ്രകടിപ്പിക്കലും ആരാധനകൾ വർദ്ധിപ്പിക്കലും മുസ്ലിമീങ്ങൾ കാലങ്ങളായി തുടർന്ന് പോരുന്നതാണ്. അവർക്കത് കാരണ ത്താൽ അവരുടെ എല്ലാ കാര്യങ്ങളിലും ബറകത് പ്രകടമായി ക്കാണും". ഇമാം ദിയാർ അൽ ബക്‌രി(റ) ഇത് ഉദ്ധരിക്കുന്നുണ്ട്.(താരീഖുൽ ഖമീസ്;1223)
സമാനമായി ഇമാം സഖാവി(റ) ഫത്.വ നൽകുന്നു
قال الإمام السخاوي: سئلت عن أصل عمل المولد الشريف؟
فأجبت: لم ينقل عن أحد من السلف الصالح في القرون الثلاثة الفاضلة، وإنما حدث بعد، ثم ما زال أهل الإسلام في سائر الأقطار والمدن العظام يحتفلون في شهر مولده ﷺ وشرف وكرم يعملون الولائم البديعة المشتملة على الأمور البهجة الرفيعة، ويتصدقون في لياليه بأنواع الصدقات، ويظهرون السرور، ويزيدون في المبرات بل يعتنون بقراءة مولده الكريم وتظهر عليهم من بركات كل فضل عميم بحيث كان مما جرب) الأجوبة المرضية للإمام السخاوي/ رقم السؤال ٣١٦(
ഇതും നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്.
ഇമാം ഷാമി(റ) (سبل الهدى والرشاد للإمام الشامي ٣٦٢/١)
ഇമാം സയ്യിദുൽ ബക്‌രി(റ) (حاشية إعانة الطالبين ٣٦٤/٣)
ഇമാം മുല്ലാ അലിയ്യുൽ ഖാരി(റ) ( (مجموع الرسائل ٣٨١/٥
ഇമാം അബൂ ശാമ(റ)
ഇമാം നവവി(റ) വിന്റെ ഉസ്താദും ഹിജ്റ 665 ൽ വഫാതായ പണ്ഡിതനുമായ ഇമാം അബൂശാമ(റ) തന്റെ കാലഘട്ടം വരെ പ്രചരിച്ചതായ ബിദ്അതുകളെ എതിർക്കാൻ വേണ്ടിയുണ്ടാക്കി യ ഗ്രന്ഥത്തിൽ നബിദിനാഘോഷത്തെ കുറിച്ചു എഴുതുന്നത് കാണുക:
قال الإمام ابو شامة: من أحسن ما ابتدع في زماننا من هذا القبيل ما كان يفعل بمدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي ﷺ من الصدقات والمعروف واظهار الزينة والسرور فان ذلك مع ما فيه من الاحسان الى الفقراء مشعر بمحبة النبي ﷺ وتعظيمه وجلالته في قلب فاعله وشكرا لله تعالى على ما من به من ايجاد رسوله الذي أرسله رحمة للعالمين ﷺ وعلى جميع المرسلين وكان أول من فعل ذلك يالموصل الشيخ عمر بن محمد الملا أحد الصالحين المشهورين وبه اقتدى في ذلك صاحب أربل وغيره رحمهم الله تعالى) الباعث على إنكار البدع والحوادث للإمام ابي شامة: ٢٣/١(
"നബിദിനാഘോഷം ഇക്കാലത്തു കണ്ടുവരുന്ന ഏറ്റവും നല്ല ആചാരങ്ങളിൽ പെട്ടതാണ്. അത് തിരുനബിﷺ യെ ആദരിക്കലും അവിടുത്തെ അല്ലാഹു നമുക്ക് നൽ കിയതിനുള്ള നന്ദി പ്രകടനവുമാണ്".
അബൂശാമ(റ)വിന്റെ ഈ വാക്കുകൾ നിരവധി പണ്ഡിതന്മാ ർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
ഇമാം സഖാവി(റ) ( الأجوبة المرضية للإمام السخاوي ١١١٧)
ഇമാം സുയൂത്വി(റ) ( الحاوي للفتاوي للإمام السيوطي ٢٢٩/١)
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ)
( فتح المبين: ١٠٨) ( إتمام النعمة الكبرى للإمام ابن حجر الهيتمي: ٢٣)
ഇമാം ഹലബി(റ) (السيرة الحلبية : ١٣٧/١)
ഇമാം ഷാമി(റ) ( سبل الهدى والرشاد للإمام الشامي ٣٦٣/١)
ഇമാം സയ്യിദുൽ ബക്‌രി (റ) ( إعانة الطالبين ١٣٧/١)
ഇമാം ഇബ്നുൽ ജസരി(റ)
പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന ഒരാൾക്കും ഒഴിച്ചു കൂടാനാകാത്ത ഖാരിഈങ്ങളിൽ പ്രമുഖനായ ഇമാമാണ് ഇമാം ജസരി(റ). അവിടുത്തെ കടന്നുപോകാത്ത ഖുർആനിന്റെ സനദുകൾ ഇന്നുണ്ടാവുകയില്ല. അവിടുന്ന് നബിദിനാഘോഷ ത്തിന്റെ മഹത്വമായി രേഖപ്പെടുത്തുന്നത് കാണുക.
قال الإمام ابن الجزري: كما جُرّب أن من فعل ذلك كُن له أمانا في ذلك العام • إتمام النعمة الكبرى للإمام ابن حجر الهيتمي ٢٢• الأجوبة المرضية للإمام السخاوي ١١١٦• السيرة الحلبية للإمام الحلبي ١٢٤/١• إعانه الطالبين للإمام السيد البكري ٤١٣/٣
നബിദിനം ആഘോഷിക്കുന്നതിലൂടെ ആ വർഷം അവർക്ക് പ്രത്യേക കാവൽ ലഭിക്കുമെന്നത് അനുഭവത്തിലൂടെ ബോധ്യ പ്പെട്ട കാര്യമാണ്.
സമാനമായി ഇമാം ഖസ്ത്വല്ലാനി(റ) വും പറയുന്നു:
قال الإمام القسطلاني: ومما جرب من خواصه أنه أمان فى ذلك العام، وبشرى عاجلة بنيل البغية والمرام، فرحم الله امرأ اتخذ ليالى شهر مولده المبارك أعيادا، ليكون أشد علة على من فى قلبه مرض وأعيا داء.
• المواهب اللدنية الإمام القسطلاني ٨٩/١
• تاريخ الخميس للإمام الديار البكري ٢٢٣/١
"നബിദിനം ആഘോഷിക്കുന്നതിലൂടെ ആ വർഷം അവർ ക്ക് പ്രത്യേക കാവൽ ലഭിക്കുമെന്നതും ആവശ്യങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കപ്പെടുമെന്നതും അനുഭവജ്ഞാനമാണ്. അതിനു പുറമെ ഇത് ഹൃദയ രോഗങ്ങൾക്ക് പരിഹാരവുമാണ്".
ഇമാം ഇബ്നു ജമാഅ (റ):
ഇമാം സഖാവി(റ) രേഖപ്പെടുത്തുന്നു
قال الامام السخاوي: وكان يعمل طعاما في المولد النبوي بالمدينة, ويطعم الناس، ويقول: لو تمكنت عملت بطول الشهر كل يوم مولدا، انتهى.
• التحفة اللطيفة في تاريخ المدينة الشريفة للإمام السخاوي ٩١/١• الأجوبة المرضية للإمام السخاوي ١١١٩
"ഇബ്നു ജമാഅ(റ) ന്റെ പിതൃവ്യനായ ഇബ്‌റാഹീം ബുർ ഹാനുദ്ദീൻ ഇബ്നു ജമാഅ(റ) നബിദിനത്തിൽ പരിശുദ്ധ മദീന യിൽ ജനങ്ങളെ ഭക്ഷിപ്പിക്കാറുണ്ടായിരുന്നു. ബഹുമാനപ്പെട്ടവർ പറയുന്നു: “എനിക്ക് സാധിക്കുമായിരുന്നെങ്കിൽ ഈ മാസം മുഴുവൻ ഞാൻ തിരു ജന്മത്തിൽ ആഘോഷിക്കുമായിരുന്നു.”
ഇമാം ഇബ്നു ത്വബ്ബാഖ്(റ) പറയുന്നു
قال الشيخ الإمام العلامة نصير الدين المبارك الشهير بابن الطباخ في فتوى بخطه: إذا أنفق المنفق تلك الليلة وجمع جمعا أطعمهم ما يجوز إطعامه وأسمعهم ما يجوز سماعه ودفع للمسمع المشوق للآخرة ملبوسا، كل ذلك سرورا بمولده ﷺ فجميع ذلك جائز ويثاب فاعله إذ أحسن القصد) سبل هدى والرشاد للإمام الشامي ٣٦٢/١(
"ആരെങ്കിലും നല്ല ഉദ്ദേശത്തോടെ തിരുജന്മത്തിൽ സന്തോ ഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നബിദിനത്തിൽ സമ്പത്ത് ചിലവഴിച്ച് ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്താൽ അതെല്ലാം അനുവദനീയവും പ്രതിഫ ലാർഹവുമാണ്".
പണ്ഡിത ലോകം നബിദിനത്തെ കുറിച്ചു സംസാരിച്ചതിൽ നിന്ന് അൽപ്പം മാത്രമേ ഇവിടെ ഉദ്ധരിച്ചിട്ടുള്ളൂ... ഇനിയും എണ്ണമറ്റ ഇമാമീങ്ങളുടെ ഉദ്ധരണികൾ നമുക്ക് കാണാനാകും.